Saturday, June 16, 2012

അച്ചുതാനന്ദന്‍ എന്ന സേഫ്റ്റിവാള്‍വും, രാജഗോപാലിന്റെ തഴമ്പും

അങ്ങനെ ശെല്‍വരാജ് ദേ പോയി ദാ വന്നിരിക്കുന്നു.. മുമ്പൊരു വെള്ളിയാഴ്ച സൂര്യനുദിക്കും മുമ്പാണ് പാര്‍ട്ടിയെ തള്ളിപ്പറയാനും എം എല്‍ എ സ്ഥാനം വലിച്ചെറിയാനും  മൂപ്പര്‍ക്ക് ബുദ്ധിയുദിച്ചത്, സൂര്യനുദിക്കും മുമ്പ്‌ ബുദ്ധിയുദിച്ചാല്‍ പിന്നെ പീ സി ജോര്‍ജിന് വിളിക്കുക എന്നതാണല്ലോ കീഴ്വഴക്കം. എല്ലാവരെയും കയ്യഴിഞ്ഞു സഹായിക്കാറുള്ള പീ സി ജോര്‍ജു യൂ ഡി എഫിലേക്കുള്ള  വഴി പറഞ്ഞു കൊടുത്തപ്പോഴേക്കും എല്ലാവരും പറഞ്ഞു ജോര്‍ജ്‌ മാത്രമല്ല 'ജോര്‍ജ്കുട്ടി'യും സഹായിച്ചിട്ടുണ്ടെന്ന്. തോമസ്‌ ഐസക്‌ ഒന്നും കൂടി കൂട്ടിപ്പറഞ്ഞു, മന്ത്രി സഭയില്‍ അത്യാവശ്യം 'ജോര്‍ജ്കുട്ടി'യൊക്കെയുള്ള കുഞ്ഞാലിക്കുട്ടിയാണ് ഇതിന്റെ പിന്നിലെന്ന്... ആര് പിന്നിലായാലും ശെല്‍വരാജ് ഇപ്പോള്‍ മുന്നിലാണ്.  ആദ്യ ലാപ്പില്‍ അമ്പേ പിന്നിലേക്ക് 'ദേ പോയി ശെല്‍വരാജ്' എന്ന് അമ്പരന്നവര്‍ പലരും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ശ്വാസം വിടുന്നുണ്ടായിരുന്നു... വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ദേ പോയി എന്ന് തലയില്‍ കൈ വെച്ചെങ്കിലും ഒന്നാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ഫ്ലാഷ് ന്യുസ് വന്നപ്പോഴാണ് ഇന്ദിരാ ഭവനില്‍ പലരും വെള്ളം പോലും കുടിച്ചത്. മാറി മാറി മറിഞ്ഞ ഈ ത്രികോണ മത്സരത്തിന്‍റെ അവസാന ലാപ്പില്‍ ഗപ്പടിച്ച ശെല്‍വരാജ് ഇനി ദേ പോകാഞ്ഞാല്‍ മതിയായിരുന്നു എന്നാണു മലയാളികളുടെ ഉള്ളുരുകിയുള്ള  പ്രാര്‍ത്ഥനയും.


പാര്‍ട്ടിക്കുള്ളില്‍ അച്യുതാനന്ദന് വേണ്ടി അങ്കം വെട്ടിയ ഈ അങ്കക്കോഴി ഒരു നിലാവുള്ള രാത്രിയില്‍ കൂട് വിട്ടതായിരുന്നല്ലോ. വലത്തേ കൂട്ടില്‍ കയറുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്ന് കരുതി അന്താളിച്ചതായിരുന്നു ഈ അങ്കക്കോഴി. പക്ഷെ അങ്കത്തിനിറക്കിയ സാക്ഷാല്‍ അച്ചുമ്മാമന്‍ വരമ്പത്ത് നിന്ന് (പോളിറ്റ്‌ ബ്യുറോയുടെ) കൂലി വാങ്ങുന്നതല്ലാതെ മെയ്യനങ്ങി ഒന്ന് സഹായിക്കുന്നു പോലുമില്ല. മൂപ്പരെ കാര്യം തന്നെ അവിടെ കട്ടപ്പൊകയെങ്കില്‍ മൂപ്പരെങ്ങനെ സഹായിക്കും. പാര്‍ട്ടി പോളിറ്റ്‌ ബ്യുറോയില്‍ നിന്നു പുറത്തായ ശേഷം  അച്ചുതാനന്ദന്‍  പാര്‍ട്ടിയില്‍ വെറും നേര്‍ച്ചക്കോഴി...പിന്നെ ബാക്കി കോഴികളുടെ കാര്യം പറയേണ്ടല്ലോ. മുഴവന്‍ സമയവും ആകാശത്തേക്ക് കൈയുയര്‍ത്തി ഉടയതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്ന ജെ സി ബിയെ മനസ്സില്‍ ധ്യാനിച്ചിട്ടും അച്യുതാനന്ദന് ഇതാണ് യോഗമെങ്കില്‍ അച്ചുതാനന്ദന്റെ കൂടെ കൂടിയവരുടെ കാര്യവും കട്ടപ്പൊക...  ജീവിതകാലത്തില്‍ എപ്പോഴോ അച്ചുതാനന്ദന്റെ കൂടെക്കൂടി എന്ന തെറ്റ് ചെയ്തുവെന്നു കരുതി ജീവിതകാലം മുഴവന്‍ നരകിക്കണമെന്നുണ്ടോ..അങ്ങനെ അച്യുതാന്ദന്റെ മറ്റൊരു അങ്കക്കോഴി കൂടി പാര്‍ട്ടിയില്‍ നിന്നും പെരുവഴിയിലേക്ക് ചാടിയിറങ്ങി..അതായിരുന്നു ശെല്‍വരാജ്.


പെരുവഴിയില്‍ ആത്മഹത്യ വലിയകുറ്റമാണ്, യൂ ഡി എഫ് ഭരണത്തില്‍ പ്രത്യേകിച്ചും. അങ്ങനെ ആത്മഹത്യ ചെയ്യുന്നവരെ പ്രത്യേകം തൂക്കികൊല്ലാനാണ് ഉമ്മന്‍ചാണ്ടി സര്‍കാറിന്റെ പരിപാടി, ഗംഗയെന്ന പേര് മാറ്റി ഗ്രയ്സ്‌ ആകുമ്പോഴേക്കും ഭരണത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന  'ഇസ്ലാമിക വല്‍കരണം'  അതിവേഗം ബഹുദൂരം മുന്നേറുന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ എം എല്‍ എ യും പെരുവഴിയില്‍ ആത്മഹത്യ ചെയ്യാന്‍ പാടില്ല.. അവര്‍ക്ക് മുന്നണിക്കുള്ളില്‍ തന്നെ ആത്മഹത്യക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഒരു മിനിമം പ്രതിപക്ഷ ബഹുമാനം. ബാപ്പാന്റെ അടുത്തു നിന്നും പോരുകയും ചെയ്തു, ഉമ്മാന്റെയടുത്ത് ഒട്ട് എത്തിയതുമില്ല എന്നസ്ഥിതിയില്‍ പെരുവഴിയിലായ ശെല്‍വരാജിന് പിന്നെ യൂ ഡി എഫല്ലാതെ ആര് ചെയ്തു കൊടുക്കും ഈ സൗകര്യങ്ങളൊക്കെയും. അങ്ങനെയാണ് ശെല്‍വരാജ് യൂ ഡി എഫിന്റെ ജനലഴിക്കുള്ളിലേക്ക്  എത്തി നോക്കിയതും.

പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലത്തില്‍ പോലും കോടികളുടെ വികസനപ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന  അഭിനവ ഖലീഫയായ ഖലീഫ ഉമ്മനെ കണ്ട പാടെ ശെല്‍വരാജിന് കണ്ണ് നിറഞ്ഞു.  മുമ്പ്‌ ബാപ്പാനെ വിട്ട് ഉമ്മന്റെയടുത്തെക്ക് വന്ന പീ സി ജോര്‍ജിനെ കൂടി കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല ആത്മഹത്യ തന്നെ, ന്തേ അതെന്നെ. അങ്ങനെ  അവസാനത്തെ ബസ്സിനു ശേഷം വരുന്ന കെ എസ് ആര്‍ ടി സിക്കായി അച്ചുതാനന്ദന്‍ നില്‍ക്കുന്നത് പോലെ  കാത്തു നില്‍ക്കാതെ ശെല്‍വരാജും ഈ  അതിവേഗവണ്ടി കയറി  ഇന്ദിരാ ഭവനിലേക്ക് ...

പാര്‍ട്ടിയാകുന്ന സാഗരത്തില്‍ നിന്നും ബക്കറ്റിലേക്ക് മുക്കിയ കുറച്ചു വെള്ളം മാത്രമായിരുന്നു മുമ്പ്‌ അച്ചുതാനന്ദന്‍. പാര്‍ട്ടിക്കുള്ളിലെ അവസാനത്തെ കുലംകുത്തിയും പുറത്തു പോകുന്നത് വരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നില്‍ക്കുന്ന ഒരു സേഫ്റ്റി വാള്‍വാണ് ഇപ്പോള്‍ അച്ചുതാനന്ദന്‍. പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഈ സേഫ്റ്റിവാള്‍വിലേക്ക് ആകര്‍ഷിപ്പിക്കും,  പാര്‍ട്ടിക്ക് പുറത്തുള്ള ഇരകളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യും. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി അയയുമ്പോള്‍ ഈ സേഫ്റ്റി വാള്‍വ് തുറന്നു വിടുകയും ചെയ്യും. പിന്നെ പാര്‍ട്ടിയെന്ന വേട്ടപ്പട്ടിയോടൊപ്പം ഓടലാണ് അച്യുതാനന്ദന്റെയും സ്ഥിരം പണി.സഖാവ് അച്ചുതാനന്ദന്‍ ഈ സമ്മര്‍ദതന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാര്‍ട്ടി പ്രവര്‍ത്തകരെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുന്നുവെങ്കിലും പാര്‍ട്ടി നിലനില്‍ക്കാന്‍  ഈ സേഫ്റ്റിവാള്‍വ് തന്നെ വേണം എന്ന് പോളിറ്റ് ബ്യുറോയിലെ ഏതാനും പരിപ്പുവട പ്രേമികള്‍ക്കെങ്കിലും അറിയാം. അവരാണ് റിസര്‍വ്‌ ബാങ്കിലെ ഖജനാവ്‌ പോലെ അച്യുതാനന്ദനെ താങ്ങി കൊണ്ട് നടക്കുന്നതും. അത്തരം ഒരു താങ്ങിക്കൊണ്ട് വരലാണ് അവസാനലാപ്പില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടതും. 

പ്രതിസന്ധികള്‍ ഒന്നുമില്ലാത്ത സമയത്ത് അനാവശ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുക, അതിനു വേണ്ടി മാത്രം കൂടുന്ന അവൈലബിള്‍ പി ബി പറയുന്നതെന്തും ചെയ്യുക. കേരളം കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്ന പി ബി - വീ എസ് പൊതുമിനിമം പരിപാടിയുടെ അവസാനത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയിലേത്. പാര്‍ട്ടി തന്നെ ഒരു സെപ്ടിക് ടാങ്ക് പോലെ ചീഞ്ഞു നാറിയ വേളയില്‍ ആ ടാങ്കിലേക്കാണ് വീ എസ്സിനോട് ഇറങ്ങാന്‍ പറഞ്ഞത്. പതിവ് പോലെ അപ്പുറവും ഇപ്പുറവും നോക്കാതെ ബക്കറ്റും വെള്ളവുമെടുത്തു  മൂപ്പര് ഇറങ്ങുകയും ചെയ്തു. പക്ഷെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് മാത്രം വൃത്തിയാക്കാന്‍ പറ്റുന്നതല്ലല്ലോ പാര്‍ട്ടിക്കുള്ളിലുള്ളത്.

കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം ടി പി വധത്തിനു മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കപ്പെട്ടതായി  രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതിനിടയിലാണ് അച്ചുതാനന്ദന്‍ നെയ്യാറ്റിന്‍കരയിലേക്ക് എഴുന്നള്ളുന്നത്.  മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞത് പോലെയാണ് ഇടുക്കിയില്‍ നിന്നും അതിനിടയില്‍ മണി മുഴങ്ങിയത്. ഇതോടെ അച്ചുതാനന്ദന്റെ വരവ് ബദറില്‍ ഇബ്‌ലീസ് ഇറങ്ങിയത് പോലെയായി.യൂ ഡി എഫിന് തണലായി പുറത്തു ചാടിയ മണി അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വടക്കം അടിച്ചു തകര്‍ത്താണ് കലിയടക്കിയത്. പാര്‍ട്ടി പട്ടിക വെച്ച് നടത്തിയ കൊലകളും, പാര്‍ട്ടി ഒളിപ്പിച്ചു വെച്ച പ്രതികളും ദിനംപ്രതി പുറത്തു വരാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്ക്  പിന്നെ ഒന്നും മറച്ചു വെക്കാനില്ലാതായി, മണിയെ പോലും!! ഉയര്‍ന്ന ശമ്പളം പോകട്ടെ, സമൂഹത്തില്‍ മാന്യത നല്‍കുന്ന ഏതോ ഒരു  കാറ്ററിംഗ് കോളേജ്‌ മൂക്കിനു താഴെ മൂന്നാറിലുണ്ടായിട്ടും മണിക്ക് അവിടെ പോയെങ്കിലും  മാന്യത പഠിക്കാമായിരുന്നില്ലേ എന്നാണു എന്റെ വിനീതമായ ചോദ്യം..

ഇടുക്കിയിലെ ഉടുക്ക്കൊട്ടും, ഏറനാട്ടെ വെടിക്കെട്ടും, കുട്ടനാടന്‍ കലാശക്കൊട്ടും സമം ചേര്‍ത്തു കഴിച്ചാണ് നെയ്യാറ്റിന്‍കരക്കാര്‍ പാര്‍ട്ടി സെക്രട്ടറിയെ അനുസരിച്ചത്. പാര്‍ട്ടി സെക്രട്ടറി പ്രമോട്ട് ചെയ്ത എല്ലാ ചിരിമരുന്നുകളും ഒരുമിച്ചു വയറിളക്കിയപ്പോള്‍ അതിരാവിലെ മുതല്‍ നെയ്യാറ്റിന്‍കര കുലംകുത്തി ഒഴുകുകയായിരുന്നു. പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയ വൈറസുകള്‍ സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ ആ ഒഴുക്കിനിടയിലേക്ക് അള്ളു വെക്കാനായിരുന്നു   അച്ചുതാനന്ദന്‍റെ പരിപാടി. ബക്കറ്റും വെള്ളവുമായി മൂപ്പര് നേരെ തിരിച്ചു  ഒഞ്ചിയത്തേക്ക്.. ചര്‍ദിയും അതിസാരവും പടരുമ്പോള്‍ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ട് എന്ത് ചെയ്യാനാ എന്റെ അച്ചുമ്മാമാ എന്ന് ചോദിക്കാന്‍ ഒരു കെ ഈ എന്നും നാവനക്കിയില്ലല്ലോ.

സീ പി എമ്മിന്റെ ക്വോട്ടെശന്‍, കൊലവെറി, കൊലപാതക രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യണം എന്ന ദൃഡനിശ്ചയം നെയ്യാറ്റിന്‍കരക്കാര്‍ക്കുണ്ടായിരുന്നു. കൂറ്മാറ്റത്തിനും, കാലുമാറ്റത്തിനുമെതിരെ ഉയര്ന്നതിനേക്കാള്‍ തീവ്രത  ആ വികാരത്തിനായിരുന്നു.  തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ പലരും ശെല്‍വരാജിന് ആഞ്ഞു കുത്തിയെങ്കിലും   കടലിനും ചെകുത്താനുമിടയിലായവര്‍ക്ക് താമരയായിരുന്നു പിന്നെ അവസാന പിടിവള്ളി. 

യൂ ഡി എഫ് മണി(യെ) കാണിച്ച് വോട്ടു പിടിച്ചെങ്കില്‍  പണ്ടെന്നോ മന്ത്രിയായതില്‍ ചന്തിയിലുള്ള തഴമ്പ് കാട്ടിയാണ് ബി ജെ പിയുടെ വോട്ടു പിടുത്തം. അനന്തപദ്മനാഭന്‍റെ മൂക്കിനു താഴെ ഏതു മണ്ഡലത്തിലാണെങ്കിലും ബി ജെ പി ക്ക് നിര്‍ത്താനുള്ളത് ഈ രാജഗോപാലും, കാണിക്കാനുള്ളത് ചന്തിയിലെ തഴമ്പുമാണ്. പിന്നെ പറയാനുള്ളത് ലീഗിന്റെ ഇസ്ലാമിക ഭരണവും! ഹല്ലാ പിന്നെ...  

അഞ്ചാം മന്ത്രി വിവാദത്തിലൂടെ  മാര്‍ക്സിസ്റ്റ്‌പാര്‍ട്ടി ആഗ്രഹിച്ച  സാമുദായിക ധ്രുവീകരണം രാജഗോപാല്‍ നന്നായി മുതലെടുത്തു എന്നും വിലയിരുത്താവുന്നതാണ്.  പെരുന്നയില്‍ പോയി പെറ്റ് കിടന്ന സഖാക്കളും, ബി ജെ പി യും തമ്മില്‍ ഉരുത്തിരിഞ്ഞു വന്ന അടവുനയത്തിന്റെ ആദ്യ പരീക്ഷണശാല കൂടിയായിരുന്നു നെയ്യാറ്റിന്‍കര. കോ ലീ ബി സഖ്യം എന്ന് പരിഹസിച്ചു പാടി നടന്നവര്‍ പുതിയ ജെ സീ ബി (ജനതാ ദള്‍ , സീ പി എം, ബി ജെ പി) സഖ്യം രൂപപ്പെടുത്തിയത് അച്യുതാനന്ദനെ കൂടി കണക്കിലെടുത്താവും.  ഇടതു ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടു ചോര്‍ച്ചയും, രാജഗോപാലിന് ലഭിച്ച വോട്ടു വര്‍ധനയും ചേര്‍ത്തു വായിച്ചാല്‍ ജെ സീ ബി സഖ്യത്തിന്റെ നയം വ്യക്തവുമാണ്.  

തലയുള്ളിടത്തോളം  കാലം ചീരാപ്പ്‌ മാറില്ല എന്ന് പറഞ്ഞത് പോലെ നെയ്യാറ്റിന്‍കര എന്നും സീ പി എമ്മിനെ വേട്ടയാടികൊണ്ടിരിക്കും. യൂ ഡി എഫ്; ഭരണത്തിലിരുന്നു കൊണ്ട് നേരിട്ട ഉപതെരഞ്ഞെടുപ്പുകള്‍ മിക്കതും യൂ ഡി എഫ് പരാജയപ്പെട്ട ചരിത്രമാണ് കേരളത്തിലുള്ളത്. പിറവത്ത് സിറ്റിംഗ് സീറ്റ്‌ നിലനിര്‍ത്തുകയും, നെയ്യാറ്റിന്‍കരയില്‍ സീ പി എം സീറ്റ്‌ യൂ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തതോടെ  വവ്വാല്‍ ഊമ്പിയ അണ്ടിയുടെ പരുവത്തിലാണ് സീ പി എം. എത്രയും പെട്ടന്ന് പാര്‍ട്ടിയുടെ അവൈലബിള്‍ പി ബി കൂടി  പാര്‍ട്ടി ചാനലില്‍ നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത് എന്ന് തുടങ്ങുന്ന പാട്ടും നിരോധിച്ചാല്‍ പി ബി കൂടാനെങ്കിലും കേരളത്തില്‍ നിന്ന് ആളെ കിട്ടും. അല്ലെങ്കില്‍ പ്രകാശ്‌ കാരാട്ടിനും, സീതാറാം യെച്ചൂരിക്കും ഏതെന്കിലും ഹോട്ടലില്‍ കയറി സി. ബി കഴിച്ചു പിരിയേണ്ടി വരും, കാത്തിരുന്നു കാണാം..



പിന്‍  കുറി: അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വുപയോഗിച്ച് സീ പി എം അധികമായി നേടിയെടുത്ത മുഴുവന്‍ സീറ്റുകളും പലിശ സഹിതം യൂ ഡി എഫിനു തിരിച്ചു കൊടുക്കാന്‍ തുടങ്ങി.. വണ്‍ , ടൂ ത്രീ , ഫോര്‍ .....

49 comments:

  1. കണ്ണൂരിലെ ക്രിമിനലുകളില്‍ നിന്നും കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ പി ബി തന്നെ ഇടപെട്ടു ഒരു ക്വട്ടേഷന്‍ കൊടുക്കെണ്ടിയിരിക്കുന്നു

    ReplyDelete
  2. thanks to SHAJI,,,,vijayam abhimanikkavunna vijayam thanne,
    enkilum UDF onnu koodi aikyathode munneranund.

    ReplyDelete
  3. ഇതിൽ ഇനിയൊന്നും പറയാൻ ബാക്കിയില്ലാലോ.....:)ഒന്നാന്തരം ലേഖനം. (ഫാവറിറ്റ് :യൂ ഡി എഫ് മണി(യെ) കാണിച്ച് വോട്ടു പിടിച്ചെങ്കില്‍ പണ്ടെന്നോ മന്ത്രിയായതില്‍ ചന്തിയിലുള്ള തഴമ്പ് കാട്ടിയാണ് ബി ജെ പിയുടെ വോട്ടു പിടുത്തം. അനന്തപദ്മനാഭന്‍റെ മൂക്കിനു താഴെ ഏതു മണ്ഡലത്തിലാണെങ്കിലും ബി ജെ പി ക്ക് നിര്‍ത്താനുള്ളത് ഈ രാജഗോപാലും, കാണിക്കാനുള്ളത് ചന്തിയിലെ തഴമ്പുമാണ്. പിന്നെ പറയാനുള്ളത് ലീഗിന്റെ ഇസ്ലാമിക ഭരണവും!)

    ReplyDelete
  4. നല്ല ചടുലമായ എഴുത്ത്..ആശംസകൾ ഷാജി..

    ReplyDelete
  5. ഫാസില്‍ കരുമ്പില്‍June 16, 2012 at 3:11 PM

    നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ്‌ ഫലത്തെ നല്ല രീതിയില്‍ വിലയിരുത്തി, ആശംസകള്‍

    ReplyDelete
  6. EE VIJAYATHIL UDF ATHRA KANDU SANTHOSHIKKANDA, AKTHU PUKANJU THUDANGI...KAATHIRUNNOLOO

    ReplyDelete
  7. ശെല്‍വരാജ് തോല്‍ക്കാന്‍ മതിയായ കാരങ്ങങ്ങള്‍ ഉണ്ടായിരുന്നു. അത് അയാളുടെ നാണമില്ലാത്ത കൂറുമാറ്റം തന്നെ. ശെല്‍വ രാജിനെ സ്ഥാനാര്‍ത്തിയാക്കിയപ്പോള്‍ തന്നെ അവിടെ UDF ന്റെ പരാജായം മണത്തതാണ് .

    എന്നാല്‍ ടി പി കൊലപാതകവും, മണിയുടെ വെളിപ്പെടുത്തലുകളും എല്ലാം കൂടി ജനങ്ങള്‍ക്ക്‌ വേറെ വഴി ഇല്ലാതെയായി. അവര്‍ വിധി എഴുതി. ശരിയായ വിധി. ശെല്‍വരാജ് വിജയിച്ചു. വര്‍ത്താമാന രാഷ്ട്രീയത്തില്‍ ശെല്‍വ രാജിന് പകരം മറ്റൊരു സ്ഥാനാര്‍ഥി ആയിരുന്നു മത്സരിച്ചതെങ്കില്‍ അവിടെ LDF നു കെട്ടി വെച്ച കാശ് പോലും കിട്ടില്ലായിരുന്നു.

    സി പി എം ഇതില്‍ നിന്നും പഠിക്കേണ്ട ഒരു വലിയ പാഠം ഉണ്ട്. ശരിയായ നിരീക്ഷങ്ങള്‍ ഷാജി.

    ReplyDelete
    Replies
    1. സീ പി എമ്മിനുള്ളില്‍ ഒരു ശുദ്ധീകരണത്തിനു അതിന്റെ നേതൃത്വം തയ്യാറാകാത്തിടത്തോളം എത്ര തെരഞ്ഞെടുപ്പുകള്‍ തോറ്റാലും സീ പി എം പാഠം പഠിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..

      Delete
    2. അക്ബറിക്ക പറഞ്ഞത് ഞാന്‍ അടിവരയിടുന്നു!
      ഷാജിയുടെ ലേഖനം സമകാലീന കേരളത്തിന്റെ സമസ്ത മേഖലയെയും തൊട്ടു.

      Delete
  8. ബി.ജെ.പി യും അസംതൃപ്ത സി.പി. എമ്കാരും തമ്മില്‍ ഉരുത്തിരിഞ്ഞു വരുന്ന സൗഹൃദം ദൂരവ്യാപകാമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. കേരളത്തിന്‍റെ രാഷ്ട്രീയ സംതുലിത്വം തകര്‍ക്കാനും അത് മതി.

    ReplyDelete
    Replies
    1. ബി ജെ പി ഒറ്റയ്ക്ക് മുപ്പതിനായിരത്തിനു പുറത്തു വോട്ടു നേടിയെങ്കില്‍ ബി ജെ പിയാണ് അവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. കേരളത്തിലെ പല മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുന്ന ബി ജെ പിയെ തടഞ്ഞു നിര്‍ത്തുന്നത് ഈ മുന്നണി രാഷ്ട്രീയം തന്നെയാണ്..

      Delete
    2. ബി ജെ പി വോട്ടു നേടിയാല്‍ അത് മതേതരത്വം തകര്കും ഏന് പടിപിച്ചു വച്ചതരാ. മുസ്ലിം ലീഗ് വോട്ടു നേടിയാല്‍ മതേതരത്വം വളരുമോ ,ഇത് എവിടത്തെ ന്യായം.ബി ജെ പി കും വോട്ട് ചെയ്തത് ഈ പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ തനെയാ ,അലാതെ ഗുജറാത്തില്‍ നിനും കൊണ്ട് വനതല്ല ഏന് ഓര്‍ത്താല്‍ നന്നായിരിക്കും.ഇവിടെ മുസ്ലിമിനും ക്രിസ്ടനും ഒനികമെങ്കില്‍ ഹിന്ദുവിനും അതായികൂടെ .എന്താ അവര്ക് സങ്കടികാനുള്ള സ്വാതത്ര്യം ഇല്ലേ .

      Delete
  9. ഹി ഹി ഹി..
    അവതരണം കലക്കി....
    നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെ ജനങ്ങള്‍ ജയിപ്പിച്ചതല്ല, മറിച്ച് സി പി എമ്മിനെ ജനങ്ങള്‍ തോല്പ്പിച്ചതാണ്....
    ആശംസകള്‍........

    ReplyDelete
    Replies
    1. സീ പി എമ്മിനെ ജനം തോല്പിച്ചപ്പോള്‍ പകരം വോട്ടു നേടിയത് ബീ ജെ പി യാണ് എന്നത് മതേതര സമൂഹത്തെ ഭയപ്പെടുത്തുന്നില്ലേ ?

      Delete
  10. "അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വുപയോഗിച്ച് സീ പി എം അധികമായി നേടിയെടുത്ത മുഴുവന്‍ സീറ്റുകളും പലിശ സഹിതം യൂ ഡി എഫിനു തിരിച്ചു കൊടുക്കാന്‍ തുടങ്ങി.. വണ്‍ , ടൂ ത്രീ , ഫോര്‍ .....'

    ReplyDelete
  11. നാടകമേ ഉലകം !!

    ReplyDelete
    Replies
    1. ഇനിയും പല നാടകങ്ങളും വരാനിരിക്കുന്നു..ഇതൊരു ഇന്റര്‍വെല്‍ ആയി കൂട്ടിയാല്‍ മതി

      Delete
  12. വളരെ നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. നന്ദി കൊണ്ടോട്ടിക്കാരാ

      Delete
  13. മന്‍സൂര്‍June 17, 2012 at 7:25 AM

    നെയ്യാറ്റിന്‍കര ഫലം അവലോകനം ചെയ്ത നല്ലൊരു ലേഖനം

    ReplyDelete
  14. കഴിഞ്ഞ നിയമസഭാ ഇലക്ഷനെ അപേക്ഷിച്ച് സി.പി.എമ്മിന്‍റെ വോട്ടു കുറയുകയും, അത് ബി.ജെ.പി. പാളയത്തില്‍ എത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഗൌരവമുള്ളതാണ്. അഞ്ചാം മന്ത്രി'യെ വര്‍ഗീയ വല്‍കരിച്ചതിലൂടെ നഷ്ടം സംഭവിച്ചത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് മാത്രമല്ല, സി.പി.എമ്മിനും കൂടിയാണ്. വോട്ടു കുറഞ്ഞതോടൊപ്പം സി.പി.എം അനുഭാവികളും ബിജെപിയും തമ്മിലുള്ള ദൂരം കുറഞ്ഞുവന്നു!

    ശ്രദ്ധേയമായൊരു കാര്യം, സി.പി.എം. നേതാക്കള്‍ പറയുന്നത് പാര്‍ട്ടിഅനുഭാവികള്‍ അവിശ്വസിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിട്ടുണ്ടെന്നതാണ്. ചുവപ്പ് കൊടിയും, സുനിയും കൂട്ടിക്കെട്ടി മുന്നോട്ടുപോകുന്ന കണ്ണൂര്‍ സ്റ്റൈല് രാഷ്ട്രീയത്തോട് ജനം ചുവപ്പ് കാര്‍ഡ് കാണിക്കുന്നതാണ് നെയ്യാറ്റിന്‍കരയില്‍ കണ്ടത്. ‍

    ReplyDelete
    Replies
    1. പാര്‍ട്ടിയുടെ കണ്ണൂര്‍ നേതൃത്വത്തെയാണ് അണികള്‍ കാര്യമായി അവിശ്വസിക്കുന്നത്..അവരുടെ ശരീര ഭാഷ പോലും ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നിസ്വാര്‍ത്ഥതരും, നിഷ്കളങ്കരുമായ നേതാക്കന്മാരും, പ്രവര്‍ത്തകരും ചേര്‍ന്ന് ഒരു മുല്ലപ്പൂ വിപ്ലവമാണ് പാര്‍ട്ടിയില്‍ ഇനി നടക്കേണ്ടത്

      Delete
  15. അപ്പൊ ഇനി സേഫ്റ്റി വാൽവിന്റെ കാര്യം എന്താകും..??

    ReplyDelete
  16. ശരിയായ നിരീക്ഷണങ്ങൾ . നന്നായി അവതരിപ്പിച്ചു.

    ReplyDelete
  17. കൂറുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണു തിരഞ്ഞെടുപ്പ് വിജയം. ഇടതു പക്ഷം കേവലമായ വിജയങ്ങൾക്കു വേണ്ടി തപ്പിപ്പിടിച്ച അബ്ദുല്ലക്കുട്ടിയും, ഡോക്ടർ മനോജും ഇപ്പോൾ ശെൽവരാജും സ്വന്തം വിജയം ഉറപ്പിക്കാൻ കമ്മ്യൂണിസ്റ്റ് കുപ്പായം ഊരിയെറിഞ്ഞു. ഇടതു പക്ഷം നെയ്യാറ്റിൻ കരയിൽ നിർത്താൻ കണ്ടെത്തിയ ലോറൻസും ചായം മുക്കിയകമ്മ്യൂണിസ്റ്റല്ലേ? താൽക്കാലിക വിജയത്തിനു വേണ്ടി എത്രകാലം ഐസ്ക്രീം പാർലർ കേസ് സി.പി.എമ്മിനെ സഹായിക്കും? റഷ്യ, ചൈന, ക്യൂബ, ബംഗാൾ എന്നീ പിടിവള്ളികളെല്ലാം പൊട്ടി. പിന്നെ കുറേക്കാലം സ്ത്രീ പീഢനം കൊണ്ട് കളിച്ചു നോക്കി. ഒപ്പം വർഗ്ഗീയപ്പാർട്ടികളെ പോലും നാണിപ്പിക്കുന്ന ജാതി രാഷ്ട്രീയവും. എന്താടോ നന്നാവാത്തേ എന്ന ഒരു ചോദ്യം സീ.പീ.എമ്മിനോട് ചോദിച്ചു കൊണ്ടാണ് ഈയടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മോശമായ വൃത്തികെട്ട രാഷ്ട്രീയം കളിച്ച യു.ഡി.എഫിനെ, ശെൽവരാജിലൂടെ വിജയിപ്പിച്ചു കൊണ്ട് നെയ്യാറ്റിൻ കരക്കാർ അവിടുത്തെ തെരഞ്ഞെടുപ്പ് പൊങ്കാല ആഘോഷിച്ചത്. പിള്ളേർ പാർട്ടി മാറി മത്സരിക്കുന്നു. ശടേന്ന് വിജയിക്കുകയും ചെയ്യുന്നു.നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്

    ReplyDelete
    Replies
    1. കൂറുമാറ്റത്തെ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചവരും, പാര്‍ട്ടികളെ പിളര്‍ത്താന്‍ മെയ്യഴിഞ്ഞു സഹായിച്ചവരുമാണ് കേരളത്തിലെ സീ പി എം. മുന്‍കാല ചെയ്തികള്‍ക്ക് പലിശ സഹിതം ശിക്ഷ അനുഭവിക്കുകയാണ് ഇന്ന് സീ പി എം എന്നാണു എന്റെ പക്ഷം

      Delete
  18. സംഗതി രാഷ്ട്രീയമായതുകൊണ്ട്‌ വിഷയസ്പതമായ ഒരു കമന്റിനു മുതിരുന്നില്ല. താല്പര്യമില്ലാഞ്ഞിട്ടല്ല മോഹന്‍ തോമസിന് സമയമില്ലാഞ്ഞിട്ടാ

    ReplyDelete
    Replies
    1. സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍ മലീമസമാകുംപോള്‍ ബ്ലോഗര്‍മാര്‍ മൌനം പാലിക്കാന്‍ പാടില്ല. കീഴ്പെടുത്തലിന്റെയും, കൊലവെറിയുടെയും കഠാരമുന നമ്മുടെ നേര്‍ക്കും വന്നേക്കാം..അന്നേരം ചിന്തിച്ചിട്ട് കാര്യമുണ്ടാകില്ല

      Delete
  19. വായിച്ചു ഷാജി ...

    എന്റെ ചിന്തകള്‍ മുന്‍നിര്‍ത്തി കമന്റ്‌ ഇടാന്‍ വയ്യ. പണ്ട് എന്റെ ഒന്ന് രണ്ടു കമന്റുകള്‍ എനിക്ക് നഷ്ട്ടമാക്കിയത് എന്റെ രണ്ടു നല്ല സുഹൃത്തുക്കളെയാ.... ആണ് തീരുമാനിച്ചു ഇനി രാഷ്ട്രീയ പോസ്റ്റുകളില്‍ കമന്റ്‌ ഇടില്ല എന്ന്. ആശംസകള്‍

    ReplyDelete
    Replies
    1. രാഷ്ട്രീയ പോസ്റ്റുകള്‍ അലോസരമുണ്ടാക്കും എന്നറിയാം..പക്ഷെ നമ്മുടെ നാട്ടിന്റെ ഒരു ഗതി കാണുമ്പോള്‍ ആരും പറഞ്ഞു പോകും, പ്രയാസപ്പെടുത്തിയെന്കില്‍ ആയിരം വട്ടം സോറി

      Delete
  20. ബി ജെ പി വോട്ടു നേടിയാല്‍ അത് മതേതരത്വം തകര്കും ഏന് പടിപിച്ചു വച്ചതരാ. മുസ്ലിം ലീഗ് വോട്ടു നേടിയാല്‍ മതേതരത്വം വളരുമോ ,ഇത് എവിടത്തെ ന്യായം.ബി ജെ പി കും വോട്ട് ചെയ്തത് ഈ പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ തനെയാ ,അലാതെ ഗുജറാത്തില്‍ നിനും കൊണ്ട് വനതല്ല ഏന് ഓര്‍ത്താല്‍ നന്നായിരിക്കും.ഇവിടെ മുസ്ലിമിനും ക്രിസ്ടനും ഒനികമെങ്കില്‍ ഹിന്ദുവിനും അതായികൂടെ .എന്താ അവര്ക് സങ്കടികാനുള്ള സ്വാതത്ര്യം ഇല്ലേ .

    ReplyDelete
  21. ഷാജി പോസ്റ്റ് വായിച്ചു... എഴുതാനുള്ള കഴിവിന് അഭിനന്ദനങ്ങൾ ... :)

    ReplyDelete
  22. നല്ല രസകരമായി എല്ലാ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെയും തൊട്ട്‌ എഴുതി.
    ആശംസകള്‍ ഷാജി

    ReplyDelete
  23. കേരള രാഷ്ട്രീയത്തില്‍...
    ചര്‍മ്മസൌഭാഗ്യമുള്ളവര്‍ കൂടിക്കൂടി വരുന്നു!

    ReplyDelete
  24. സമൂഹത്തില്‍ മാന്യത നല്‍കുന്ന ഏതോ ഒരു കാറ്ററിംഗ് കോളേജ്‌ മൂക്കിനു താഴെ മൂന്നാറിലുണ്ടായിട്ടും മണിക്ക് അവിടെ പോയെങ്കിലും മാന്യത പഠിക്കാമായിരുന്നില്ലേ എന്നാണു എന്റെ വിനീതമായ ചോദ്യം..
    ഈ വാചകങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു. പിണറായി വിജയന്‍ സി.പി.എമ്മില്‍ നിന്ന് പോയാലും അച്ചു മാമന്‍ അവിടെ നിന്നും പടിയിറങ്ങില്ല. ആ കട്ടില്‍ കണ്ടു ആര്‍ക്കും ജലദോഷം വരേണ്ട!

    ReplyDelete
  25. പടച്ചോനെ ഇവിടെയും രാഷ്ട്രീയമോ..?
    ഉഹും ഒന്നും മിണ്ടൂല്ല...:))

    ReplyDelete
  26. ഏതു പോക്കിരി തരത്തിനും ഒരറുതി ഉണ്ടെന്നത് ഇന്യെങ്കിലും മനസ്സിലാക്കട്ടെ..... വടി വാളുകള്‍ കൊണ്ട് പാര്‍ട്ടി വളര്‍ത്തുന്നവര്‍ .....

    ReplyDelete
  27. സമകാലിക സംഭവങ്ങളെ സരസമായി അവതരിപ്പിച്ചു
    നല്ല വായന നല്‍കി.

    ReplyDelete
  28. നിങ്ങൾ ആള് കോമഡിക്കാരാൻ ആണല്ലോ .... സരസം ... !!

    ReplyDelete
  29. മിനി പി.സിJuly 9, 2014 at 4:13 PM

    ഞാനിവിടെ എത്തിയപ്പോഴെയ്ക്കും എല്ലാം തീര്‍ന്നു ............വീണ്ടും വരാം .

    ReplyDelete

കമന്റ് കോളത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം പറയാം. sign in ചെയ്യാന്‍ കഴിയാത്തവര്‍ക്ക് Name/URL ഓപ്ഷന്‍ വഴി നിങ്ങളുടെ പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്താം...ഹാ വേഗമാവട്ടെ