Sunday, February 19, 2012

അബ്ദുറബ്ബിന്റെ കയ്യില്‍ അല്ഭുതവിളക്കുണ്ടോ ?

 മഴ നനയാതിരിക്കാന്‍ സ്കൂളിന്റെ ഇറയത്ത് കയറി നിന്ന പാരമ്പര്യമല്ല തനിക്കെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലീഗിന്റെ മന്ത്രിപ്പട്ടികയില്‍ വിദ്യാഭ്യാസ മന്ത്രിയായി ഈ നഹപുത്രന്റെ പേര് കണ്ടപ്പോള്‍ തന്നെ പലരും അന്ന് മൂക്കത്ത് കൈ വെച്ചതായിരുന്നു. കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെ കുത്തഴിഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഒരു പുതുമുഖത്തെ എല്പ്പിക്കുന്നതില്‍ പലേടത്തു നിന്നും അസ്വാരസ്യങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. സംസ്ഥാന നിയമസഭയിലേക്ക് കന്നിയങ്കം നടത്തിയ  ചില അമുല്‍ ബേബികള്‍ പോലും വെറുതെ പുകഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും അബ്ദുറബ്ബ് എന്ന പരപ്പനങ്ങാടിക്കാരന്‍, അവുക്കാദര്‍ കുട്ടി നഹയുടെ പൊന്നോമന പുത്രന്‍, വിദ്യാഭ്യാസ വകുപ്പിന്റെ അമരത്തേക്ക് കോണിപ്പടി കയറി. വിദ്യാഭ്യാസ മേഖലയെ കുരുതിക്കളമാക്കാന്‍ കുട്ടിസഖാക്കള്‍ കൊടിയെടുത്തു റോഡിലിറങ്ങി കലാപമുണ്ടാക്കുമ്പോഴും അബ്ദുറബ്ബ്‌ തന്റെ സ്വതസിദ്ധമായ മൌനം കൊണ്ടാണ് അവരെ നേരിട്ടത്. സമര മുഖങ്ങളെ അതിജീവിച്ചു, ചങ്കുറപ്പോടെ വകുപ്പിന്റെ സാരഥ്യം വഹിക്കുന്ന മന്ത്രി വിദ്യഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പുത്തന്‍ വിപ്ലവങ്ങളെ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക.

മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്ത ശേഷം അബ്ദുറബ്ബിന്റെ വക ആദ്യ ലഡ്ഡു കിട്ടിയത് അദ്ധേഹത്തിന്റെ ജില്ലക്കാരന് തന്നെ. എന്‍ട്രന്‍സ്‌ ഒന്നാം റാങ്ക് ജേതാവ് വി ഇര്‍ഫാന് മലപ്പുറത്തെ വീട്ടിലെത്തി ലഡ്ഡു കൊടുത്ത് തുടങ്ങിയതാണ്  അബ്ദുറബ്ബിന്റെ തേരോട്ടം. പിന്നീടങ്ങോട്ട് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വരുന്ന നടപടികളൊക്കെ മനസ്സില്‍ ലഡ്ഡു പൊട്ടുന്ന തരത്തിലായിരുന്നു. പ്രൊട്ടക്ഷന്‍ നഷ്ട്ടപെട്ട അധ്യാപക സമൂഹത്തിനു സംരക്ഷണം നല്‍കാന്‍ അധ്യാപക പാകേജ് കൊണ്ട് വന്ന അബ്ദുറബ്ബ്‌ അധ്യാപക സമൂഹത്തിനും ലഡ്ഡു നല്‍കി ആദരിച്ചു. ഇടതു അധ്യാപക സംഘടനകള്‍ കാലങ്ങളായി മുറവിളി കൂട്ടുന്ന സാമൂഹ്യ പ്രശ്നമായിരുന്നിട്ടും എം എ ബേബി പോലും വിഷയത്തില്‍ ഇടപെടാതെയാണ് കസേരയില്‍ നിന്നിറങ്ങി മൂടും തട്ടിപ്പോയത്. അധ്യാപകര്‍ക്ക് ജോലി സുരക്ഷയും, മികവുറ്റ വിദ്യാലയ അന്തരീക്ഷവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം  തരം മുതല്‍ നാലാം തരം വരെ അധ്യാപക -വിദ്യാര്‍ഥി അനുപാതം 1:30 ആക്കുകയും, അഞ്ചു മുതല്‍ പത്തു വരെ 1:35 എന്നാക്കുകയും ചെയ്തു.അധ്യാപക വിന്യാസതിനും ജോലി സുരക്ഷക്കും വേണ്ടി അധ്യാപക ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയതോടെ 1997  ജൂലൈ 14 നു ശേഷം പ്രൊട്ടക്ഷന്‍ ലഭിക്കാതെ പുറത്തു പോയ 1700  അധ്യാപകര്‍ക്ക് അംഗീകാരം ലഭിച്ചു, നീണ്ട പതിനാലു കൊല്ലത്തെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്.  വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്തു കൊണ്ടിരുന്ന 3500  ഓളം വരുന്ന അധ്യാപകര്‍ക്ക് ഈ നിയമത്തിലൂടെ നിയമനാംഗീകാരം ലഭിച്ചതും  ഈ പാകെജിന്റെ  പ്രധാന നേട്ടമാണ്. സംസ്ഥാനത്തെ ഇടതു അധ്യാപകര്‍ പോലും സ്കൂള്‍ ചുവരുകളില്‍  അബ്ദുറബ്ബിനു അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു പോസ്റ്ററുകള്‍ പതിക്കുകയും, പായസം വിതരണം ചെയ്യുകയും വരെയുണ്ടായി. 

തലയെണ്ണി  തസ്തിക നിര്‍ണ്ണയിക്കുന്ന അശാസ്ത്രീയ രീതി ഒഴിവാക്കുകയും, എയ്ഡഡ് സ്കൂള്‍ ഹെട്മാസ്ടര്‍മാരെ ശമ്പള ബില്ലുകള്‍ പാസാക്കുന്ന സെല്‍ഫ്‌ ഡ്രോയിംഗ് ഒഫീസര്മാരാക്കുകയും ചെയ്തതോടെ ഉപജില്ല, ജില്ല വിദ്യാഭ്യാസ ആപ്പീസുകളിലെ തിരക്ക് കുറയ്ക്കാനും, യഥാസമയം അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും ശമ്പളം എഴുതി വാങ്ങാനും സാധ്യമായി. വിപുലമായ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പാക്കേജ്‌ നടപ്പാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എയ്ഡഡ് മാനേജ്‌മന്റ്‌ സ്കൂളുകളിലെ നിയമനങ്ങള്‍ക്ക്‌ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും, നിശ്ചിത യോഗ്യതാ പരീക്ഷ പാസാകണമെന്നും വ്യവസ്ഥയുണ്ടാക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടു പിടിച്ചു നടപ്പാക്കിയ അധ്യാപക പാക്കേജിന്റെ ഗുണ ഫലങ്ങള്‍ അധ്യാപക സമൂഹവും, വിദ്യാര്‍ഥികളും ഒരുപോലെ അനുഭവിച്ചു വരികയാണ്. പൊതുവിദ്യാഭ്യാസത്തിനു ഗുണമേന്മയുടെ പുതിയ മുഖം നല്‍കിയതിലൂടെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ ടീമിലെ മിന്നും താരം.

സംസ്ഥാനത്തെ  സ്കൂളുകളിലെ ഇംഗ്ലീഷ്‌ പഠന നിലവാരം ഉയര്‍ത്തുന്നതിനു ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ കൊണ്ട് വന്നു പരിശീലനം നല്‍കുന്ന പദ്ധതിയിലൂടെ മന്ത്രി വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ചുവടു വെപ്പ് നടത്തി. ലണ്ടനിലെ പ്രശസ്തനായ കരിയര്‍ അഡ്വൈസര്‍ കാര്‍ല ഫ്ലാക്, സ്കൂള്‍ റിസോര്‍സ് ഓഫീസര്‍ എമല്‍ഡാ ഡേവ്ലിംഗ്, അധ്യാപകനായ ആന്ദ്ര്യു, ഇംഗ്ലീഷ് സാക്ഷരതാ പ്രവര്‍ത്തകനായ ബിവര്‍ലി ക ആല്പോര്റ്റ് തുടങ്ങിയ പ്രശസ്ത ഭാഷാ അധ്യാപകരാണ് ഇതിനായി കേരളത്തിലെത്തിയിരുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതിനായി ലണ്ടനില്‍ പോയി അഭിമുഖം വരെ നടത്തുകയുണ്ടായി. ലോകപ്രശസ്തമായ ട്രാവല്‍ മാഗസിന്‍ വണ്ടര്‍ ബെസ്റ്റില്‍ പരസ്യം വരെ കൊടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ പ്രമുഖ ഇംഗ്ലീഷ് അധ്യാപകരെ കേരളത്തില്‍ എത്തിച്ചത്. കേരളത്തിലെ ഇംഗ്ലീഷ് ഭാഷ പഠന നിലവാരം മനസ്സിലാക്കാന്‍ തൃശൂരിലെ ഇംഗ്ലീഷ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയാണ് ഈ വിദേശ സംഘം വിദ്യാര്‍ഥികളിലേക്കും, അധ്യാപകരിലേക്കും ഇറങ്ങിയത് തന്നെ.
ഒന്നാം തരം മുതല്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതിയും സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്‌ എന്ന പദ്ധതിക്കും തുടക്കമായി. മന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി ഗവ. ഹയര്‍ സെകണ്ടറി സ്കൂളില്‍ പദ്ധതി യാതര്ത്യമായതിന്റെ ജീവിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപുകളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  പത്രതാളുകളിലൂടെ പ്രഖ്യാപനകസര്‍ത്തുകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മന്ത്രിയല്ല താനെന്നു അബ്ദുറബ്ബ്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.സ്കൂള്‍ അവധി ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബുകള്‍ രക്ഷിതാക്കള്‍ക്ക് കൂടി കമ്പ്യൂട്ടര്‍ പഠനത്തിനു പ്രയോജനം ചെയ്യുന്ന വിധത്തില്‍ മറ്റൊരു പദ്ധതിയും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി  വരുന്നു.ഇതിനൊക്കെ പുറമേ സച്ചാര്‍ സമിതിയുടെ ശുപാര്‍ശ പ്രകാരം വിവിധ കേന്ദ്ര പദ്ധതികളും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നതില്‍ മന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. പാലക്കാട്ട് ഐ ഐ ടി യും, മലപ്പുറത്ത് ഐ ഐ എസ് ടി യും, കോട്ടയത്ത് ഇന്സ്റ്റിട്യുട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഗ്ലോബല്‍ എജുക്കേഷണല്‍ മീറ്റും ഈ വര്ഷം നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച എജുക്കേഷണല്‍ ഹബ്ബായി കേരളം മാറുമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുകയാണ്.
കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയ മലയാളം സര്‍വ്വകലാശാല  തുഞ്ചന്റെ മണ്ണില്‍ തന്നെ സ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സാക്ഷര കേരളം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മഞ്ചേരിയില്‍ സ്പോര്‍ട്സ്‌ അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ നടപടിയെടുത്ത മന്ത്രി  മലപ്പുറത്തിന്റെ കായിക വളര്‍ച്ചക്ക് കൂടി ധ്രുത വേഗം കൂട്ടുകയുമാണ്. മജീദിന്റെയും, റഹ്മാന്റെയും, കുഞ്ഞിപ്പയുടെയും ധീരരക്തസാക്ഷിത്വത്തിലൂടെ നേടിയെടുത്ത ഭാഷാ പഠനസംരക്ഷണം, ഭാഷധ്യാപകര്‍ക്ക് പ്രധാന അധ്യാപക തസ്തിക നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിലൂടെ ഇന്ന് പുതുവഴി തേടുകയാണ്.  സംസ്ഥാനത്ത് പൌരസ്ത്യ ഭാഷാ സര്‍വ്വകലാശാല രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു മന്ത്രി അബ്ദുറബ്ബ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക്‌ കൈപിടിച്ച് നടത്തുന്നതില്‍ മഹാനായ സീ എച്ചിന്റെ പാത പിന്തുടരുകയാണ് ഈ നഹാ പുത്രന്‍.

അടുത്ത അധ്യയനവര്‍ഷം പരാതികളില്ലാതെ കുറ്റവിമുക്തമാക്കാന്‍ ഇപ്പോള്‍ തന്നെ നടപടികള്‍ എടുക്കുന്ന മന്ത്രി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും കൂടി പ്രിയങ്കരനാകുകയാണ്. പരീക്ഷാഫലം അറിഞ്ഞാലുടന്‍ അടുത്തവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ചരിതാര്ത്യത്തിലാണ് ഇക്കുറി വിദ്യാര്‍ഥികള്‍ . 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു. ഫിബ്രവരി 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ 12,000 സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. 42 ലക്ഷം കുട്ടികള്‍ക്കാണ് പാഠപുസ്തകങ്ങള്‍ നല്‍കുക. പാഠപുസ്തക വിതരണത്തില്‍ ആശങ്കയും പരാതികളുമില്ലാത്ത അദ്ധ്യയനവര്‍ഷമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്‌ഷ്യം.തപാല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കല്‍ , എന്ജിനീയറിംഗ് എന്‍ട്രന്‍സ്‌ പരീക്ഷകള്‍ നേരത്തെയാക്കി, ഫലം പ്രസിദ്ധീകരിച്ചു  കേരളത്തിലെ വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോവുന്ന സാഹചര്യം ഒഴിവാക്കാനും മന്ത്രി ശ്രമം തുടങ്ങിക്കഴിഞ്ഞു. സ്വാശ്രയ മേഖലയിലെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേറ്റ്‌ ന്യുനപക്ഷ മാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയുമാണ്. ക്രിയാത്മകമായ നടപടികളിലൂടെ പ്രശ്നങ്ങളെ സമീപിക്കുന്നതില്‍ ഒരു പണത്തൂക്കം മുന്നിലാണ് അബ്ദുറബ്ബ്‌. അതുകൊണ്ട് തന്നെ  മുന്‍ വര്‍ഷങ്ങളിലെ പോലെ സ്വാശ്രയ മേഖല സമരമുഖരിതമാകില്ലെന്നു തന്നെയാണ് മലയാളിയുടെ പ്രതീക്ഷയും.
പരീക്ഷകള്‍ അടുക്കുന്ന സാഹചര്യത്തില്‍ രക്ഷിക്കളില്‍ കൂടി അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 'സ്നേഹസ്പര്‍ശം'എന്ന പരിപാടിയും തുടക്കം കുറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് രക്ഷിതാക്കള്‍ക്ക് കത്തെഴുതുന്ന ഒരു ജനകീയ പദ്ധതിയായി ഇതിനെ കാണാം.
മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ മന്ത്രി എഴുതിയ കത്ത് www.education-kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'സ്‌നേഹസ്പര്‍ശം' എന്ന ലിങ്കില്‍ ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഹെഡ്മാസ്റ്റര്‍മാര്‍ പി.ടി.എ. പ്രസിഡന്റുമാര്‍ക്ക് നല്‍കണം. ഇത് പി.ടി.എ. യോഗത്തിലും സ്‌കൂള്‍ അസംബ്ലിയിലും വായിക്കണം. പി.ടി.എ. പ്രസിഡന്റിനും രക്ഷിതാക്കള്‍ക്കും മറുപടി അയയ്ക്കാമെന്നതും, മന്ത്രി ഇതിന് മറുപടി എഴുതുമെന്നതും ശ്ലാഘനീയം തന്നെയാണ്. വിദ്യഭ്യാസത്തെക്കുറിച്ച് ജനങ്ങളുടെ സമീപനമറിയാനും ഇതനുസരിച്ച് നിലപാടെടുക്കാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. മലയാളി മറന്നു പോയ കത്തെഴുത്ത് സംസ്കാരം പരിപോഷിക്കുക, മലയാള ഭാഷയുടെ എഴുത്തുപയോഗം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യവും പദ്ധതിക്കുണ്ട്. മന്ത്രിയുടെ ആദ്യ കത്തിന്റെ പ്രശസ്തമായ ഭാഗം താഴെ

>>അടച്ചിട്ടമുറിയില്‍ തനിച്ചുള്ള പഠിത്തം വേണ്ട ...

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കാനുള്ള ആഹ്വാനമാണ് വിദ്യാഭ്യാസമന്ത്രി രക്ഷിതാക്കള്‍ക്കയച്ച് ആദ്യ കത്തില്‍. ഇതില്‍ മന്ത്രി ഇങ്ങനെ എഴുതുന്നു.

കുട്ടികളുടെ പരീക്ഷാമികവും കുടുംബ സാഹചര്യവുമായി ബന്ധമുണ്ട്. പഠനത്തെ ആലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ വീട്ടിലുണ്ടാകരുത്. നന്നേ പുലര്‍ച്ചെതന്നെ കുട്ടികളെ ഉണര്‍ത്തി പഠനത്തിന് പ്രേരിപ്പിക്കണം. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം. ഉറക്കമിളയ്ക്കാന്‍ യാതൊരു മരുന്നുകളും ഉപയോഗിക്കരുത്.

അടച്ചുമൂടിയ മുറിയില്‍ തനിച്ചിരുന്നുള്ള പഠനം നിരുത്സാഹപ്പെടുത്തണം. പഴയ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് ഉത്തരമെഴുതി ശീലിക്കുന്നത് പരീക്ഷ എളുപ്പമാക്കാന്‍ ഉപകരിക്കും.... തുടര്‍ന്നും എഴുതാം.

സ്‌നേഹപൂര്‍വ്വം പി.കെ. അബ്ദുറബ്.<<

അച്ചടക്കത്തോടെ, പരാതികളില്ലാതെ ഇക്കുറി സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം തൃശൂരില്‍ സംഘടിപ്പിച്ചു കൊണ്ടും മന്ത്രിയും സംഘവും പ്രശംസ നേടുകയുണ്ടായി. ഒരവാര്‍ഡിന്റെ പേരില്‍ ബൂലോകത്ത് പോലും അസ്വാരസ്യങ്ങള്‍ തുടരുമ്പോള്‍ പരാതികളില്ലാത്ത സ്കൂള്‍ കലോല്‍സവം നടത്തിയത് പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്.തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വന്ന മത്സരാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ചതിലൂടെ മന്ത്രി കുട്ടികളുടെ മനം കൂടി കവര്‍ന്നു. കലാതിലകം, കലാപ്രതിഭാ പട്ടങ്ങള്‍ പുനസ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വിദ്യാര്‍ഥികളും, രക്ഷിതാക്കളും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. യുവജനോല്‍സവ മാന്വലില്‍ തന്നെ മാറ്റം വരുത്തി കൂടുതല്‍ മത്സരങ്ങളെ ഉള്‍പ്പെടുത്തുമെന്ന്  കൂടി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി.
അഴിമതിക്ക് കൂട്ട് നില്‍ക്കാതെ നിസ്വാര്തമായി സേവനം ചെയ്യുന്ന മന്ത്രിയാണ് അബ്ദുറബ്ബ്‌ എന്ന് എംഈഎസ് അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂര്‍ വരെ അബ്ദുറബ്ബിന് സര്ട്ടിഫികറ്റ്‌ നല്‍കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയും മുന്‍പ്‌ മലപ്പുറംജില്ലാ കലക്ടറുമായിരുന്ന എം ശിവശങ്കറുമായി നല്ല വ്യക്തി ബന്ധമുള്ള അബ്ദുറബ്ബ്‌  ഒരു ടീം വര്‍ക്ക്‌ പോലെ കാര്യങ്ങള്‍ നടപ്പാകുമ്പോള്‍ ചലിക്കുന്നത് വകുപ്പ് മാത്രമല്ല, കേരളം മൊത്തമാണ്. വേറിട്ട ശൈലിയുമായി അബ്ദുറബ്ബ്‌ മുന്നില്‍ നിന്ന് നയിക്കുന്നത് കാണുമ്പോള്‍ ആരും അറിയാതെ ചോദിച്ചു പോകും അബ്ദുറബ്ബിന്റെ കയ്യില്‍ അലാവുദ്ധീന്റെ അത്ഭുതവിളക്കുണ്ടോ..എന്ന്

50 comments:

 1. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറാകാൻ വെറും ഒരു ഹെഡ്മാസ്റ്ററെ നിർദ്ദേശിച്ചതും,യൂണിവേഴ്സിറ്റിയ്ക്കകത്തെ അവകാശസമരങ്ങളെപ്പോലും നിർത്തലാക്കാൻ ഒരു സ്വേഛാധിപതിയെപ്പോലെ ഉള്ളുകളികൾ നടത്തിയതും ഇദ്ദേഹം തന്നെയല്ലേ....??

  പോസ്റ്റിൽ പറഞ്ഞിരിയ്ക്കുന്ന ഒരു കാര്യത്തോട് മാത്രം വിയോജിപ്പ്,"കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെ കുത്തഴിഞ്ഞു കിടക്കുന്ന"തായിരുന്നു വിദ്യാഭ്യാസവകുപ്പ് ,നാലകത്ത് സൂപ്പിയുടേയും മറ്റും കാലഘട്ടത്തിൽ.എന്നാൽ അതിനെ പുരോഗമനപാതയിലെത്തിച്ചത് ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ ഭരണസംവിധാനമാണെന്നതിൽ തെല്ലും തർക്കമില്ല.

  ReplyDelete
  Replies
  1. പാര്‍ട്ടി സഖാക്കളെ ഇല്ലാത്ത പോസ്റ്റുകളില്‍ നിയമിച്ചു കോടതി വിധികളെ പോലും അട്ടിമറിച്ചവര്‍ ഇത് തന്നെ പറയണം. തീര്‍ത്തും അനാവശ്യമായ സമരം നടത്തി യൂനിവേര്സിട്ടിക്കകത്ത് കുരുതിക്കളം തീര്‍ക്കുന്ന ഇടതു അനുകൂല യൂണിയന് അബ്ദുരബ്ബിനോട് ഇത്തിരിയല്ല ഒട്ടേറെ പകയുണ്ടാകും, കാരണം ഇടതന്മാരുടെ ചുകപ്പന്‍ ഭരണത്തില്‍ യൂനിവേര്‍സിറ്റി വെറും നോക്ക് കുത്തിയായപ്പോള്‍ അതിനെതിരെ ശബ്ധിച്ച ഒറ്റയാനായിരുന്നു അബ്ദുറബ്ബ്. വീ എസ് അച്യുതാനന്ദന്‍ എന്ന 'ഒറ്റുകാരന്റെ' മകനെ ഐ എച് ആര്‍ ഡി യില്‍ നിയമനം നല്‍കിയവര്‍ക്കു, യൂനിവേര്‍സിറ്റി ചന്സലരെ ഹെഡ്മാസ്റര്‍ നിലവാരം മാത്രം തോന്നുന്നത് സ്വാഭാവികം മാത്രം. സ്വാശ്രയ മേഖലയില്‍ ബേബി സാറില്‍ നിന്നും വ്യത്യസ്തമായി പുതിയ ഒരു നിയമവും ഉമ്മന്‍ചാണ്ടിയും , അബ്ദു രബ്ബും കൊണ്ട് വന്നിരുന്നില്ല, പക്ഷെ ഭരണ തണലില്‍ വാലും ചുരുട്ടി വെച്ചിരുന്ന കുട്ടിസഖാക്കള്‍ക്ക് ഭരണം പോയപ്പോള്‍ വാല് പൂഴ്ത്തി വെക്കാന്‍ ഇടം കിട്ടാതായി. അങ്ങനെ കഴിഞ്ഞ ജൂണ്‍ മാസം അനാവശ്യമായി തെരുവിലിറങ്ങി..കല്ലെറിഞ്ഞും, ജീപ്പ് കത്തിച്ചും കയ്യൂക്ക് കാട്ടി. അവസാനം പരിയാരത്തെ ലച്ചതിന്റെ കൊഴപ്പൊരു പുറത്തു വന്നപ്പോള്‍ മാളത്തിലേക്ക് ഉള്വലിയേണ്ടി വന്നു കുട്ടിസഖാക്കള്‍ക്ക്. ഏറെ കാലത്തിനു ശേഷം വിദ്യാഭ്യാസ വകുപ്പ് കയ്യില്‍ കിട്ടിയതിന്റെ അഹങ്കാരം മതമില്ലാത്ത ജീവനിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതും, പരിഷത്തിന്റെ നയപരിപാടികള്‍ വിദ്യാഭ്യാസ വകുപ്പിലൂടെ പ്രചരിപ്പിക്കാന്‍ നോക്കിയതും മാത്രമല്ലാതെ അക്കമിട്ടു നിരത്താന്‍ എന്തുണ്ട് രണ്ജിതെ കഴിഞ്ഞ ഭരണത്തിനു...

   Delete
  2. ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട് .... പി കെ അബ്ദുറബ്ബ് എന്നും മറ്റുള്ളവരില്‍ നിന്നും വ്യതസ്തനയിരുന്നു .. വലിയ ഒച്ചപ്പാടുകള്‍ ഒന്നും ഉണ്ടാക്കാത്ത ഒരു ക്ഷമാ ശീലനായ മനുഷ്യന്‍ .. സത്യം പറഞ്ഞാല്‍ വിദ്യാഭ്യാസം പോലത്തെ സുപ്രധാനമായ വകുപ്പ് കൊടുത്തപ്പോള്‍ ലീഗ് അണികള്‍ പോലും സംശയിച്ചു .. M A ബേബി നശിപ്പിച്ച വകുപ്പ് രബ്ബിനു നേരെയാക്കാന്‍ പറ്റുമോ എന്ന് ഞാനും സംശയിച്ചിരുന്നു .. എന്നാല്‍ വളരെ സൗമ്യനായി കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ട് പോകുമ്പോള്‍ ശരിക്കും അഭിമാനം തോന്നുന്നു ... കാലിക്കറ്റ്‌ വഴ്സിടിയുടെ syndicate മീറ്റിങ്ങുകളില്‍ കടുത്ത അനീതികള്‍ക്കെതിരെ ( പരീക്ഷ ഭവന്റെ secret റൂമില്‍ സ്റ്റാലിന്‍ (Rtd CPIM Emp Union ലീഡര്‍))) ))) കയറിയത് ഉള്‍പ്പെടെ ) ഒറ്റയ്ക്ക് നിന്ന് പ്രധിഷേതിക്കുന്ന syndicate membere നേരെ കാലിക്കറ്റ്‌ university ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളുടെയും pro chancellor ആക്കിയ പാര്‍ട്ടി എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പൊ തെളിയിക്കപ്പെടുന്നു ... കാലിക്കറ്റ്‌ വഴ്സിട്ടിക്കു ഏറ്റവും യോജിച്ച ആളെ തന്നെ V C ആക്കണം എന്നത് പാര്‍ട്ടി നിലപാടായിരുന്നു .. നാട്ടുകരനല്ലെങ്കിലും ഇപ്പോഴത്തെ V C ചെയ്യുന്ന കാര്യങ്ങള്‍ കാപാലിക കൂട്ടങ്ങളുടെ നെഞ്ചില്‍ തറക്കുന്നത് തന്നെയാണ് ..

   Delete
  3. ഫസല്‍ നന്ദി, അഭിപ്രായത്തിന്

   Delete
 2. മലബാറിന്റെ അഭിമാനമാക്കി കാലിക്കറ്റ്‌ ഉനിവേര്സിടിയെ മന്ത്രി വഴി നടത്തും എന്ന് തന്നെ വിശ്വസിക്കുന്നു
  സ്വാശ്രയ മേഖലയെ സമര വിമുക്ത മാക്കി നല്ലൊരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാന്‍ അങ്ങേയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു  @Ranjith മുകളില്‍ പറഞ്ഞ തരത്തില്‍ ഒരു അഭിപ്രായം ഇടതു പക്ഷ അധ്യാപക സങ്ങടനകള്‍ പോലും പറയുന്നില്ല,

  ReplyDelete
  Replies
  1. കുന്നെക്കാടാ, വകുപ്പ് ഭരിക്കുന്നത് ലീഗിന്റെ മന്ത്രിയാണോ എന്ന് മാത്രമാണ് അവരുടെ നോട്ടം, അതിലാണ് കണ്ണുകടിയും, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നന്ദി

   Delete
 3. അത്രക്കൊന്നും മികവുള്ള ഒരാളാണ് ഇദ്ദേഹം എന്ന് തോന്നിയിട്ടില്ല. വിവാദങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള ശ്രമമുണ്ട് കാരണം വിദ്യാഭ്യാസ വകുപ്പ് അത്രക്ക് കയ്പുള്ളതാണല്ലോ?

  മറ്റു പുരോഗമന പ്രവർത്തനങ്ങളൊക്കെ കാലാനുസ്രുതമായി ഉണ്ടാവുന്നതാണെന്ന് തോന്നുന്നു. ഈ വിഷയത്തിൽ വ്യക്തമായ കാഴചപ്പടുകളൂണ്ടെങ്കിലും കൂടുതലൊന്നും പറയുന്നില്ല.

  ലേഖനത്തിന് ആശംസകൾ ഷാജി. (രഞ്ജിത്ത് സൂചിപ്പിച്ച പോലെ എന്റെ നാട്ടുകാരൻ സൂപിയുടെ ഭരണമികവ് ഓർക്കുമ്മല്ലോ? കാമറക്ക് മുമ്പിൽ വിയർത്ത് കുളിക്കുന്ന പാവം സൂപ്യാക്ക) ഇ ടി ആള് കൊള്ളാം കെട്ടോ !

  ReplyDelete
  Replies
  1. മുസ്ലിം ലീഗിന്റെ ഒരു മന്ത്രിയും അവരുടെ ഭരണ കാലയളവില്‍ പൂമാലകളെ സ്വീകരിച്ചവരല്ല, ശത്രുക്കളുടെ എതിര്‍പ്പ് തന്നെയായിരുന്നു എല്ലാവര്ക്കും നേരിടാനുണ്ടായിരുന്നത്. അത്തരക്കാരുടെ കണ്ണില്‍ ഭരണത്തിലുള്ള സീ എച്ച് മോശമായിരുന്നു, അദ്ധേഹത്തിനു നേരെ ആസിഡ്‌ ബള്‍ബ്‌ കൊണ്ടെരിഞ്ഞു തകര്‍ക്കാന്‍ നോക്കി, സീ എച് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തെ നല്ല ഭരണകര്‍ത്താവായി പുകഴ്ത്തി. നഹയെയും, കുരിക്കളെയും, വരെ വെറുതെ വിടാതെ വേട്ടയാടിയവര്‍ പിന്നീട് അവരെയും പുകഴ്ത്തി,പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ നല്ല വാക്ക് പറയാത്തവര്‍ ഇന്ന് തങ്ങളെ കുറിച്ച് നല്ലത് പറയുന്നു, ഒറ്റക്കാര്യത്തിനു വേണ്ടി, ഇന്നുള്ള എല്ലാ ലീഗ് നേതാക്കളെയും മോശക്കാരാണെന്ന് വരുത്താന്‍ വേണ്ടി.അത് സൂപ്പിയും നേരിട്ടിട്ടുണ്ട്. സൂപ്പിയെ വിടാതെ പിന്തുടര്‍ന്നിരുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ജോലി രാജി വെച്ച് ഇടതു സ്വതന്ത്രനായി എം എല്‍ എ യായി,ഇപ്പോള്‍ അദ്ദേഹം ബീ ജെ പി പാളയത്തിലാണ് എന്നത് ഒരു ഗൂഡാലോചനയുടെ ഭാഗമായിരുന്നില്ലേ.

   പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി ഉണ്ടാകുന്നതാണ് എങ്കില്‍ കഴിഞ്ഞ അഞ്ചു വര്ഷം കേരളം ഭരിച്ച ഇടതു ഗവണ്മെന്റിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നു മോഹിയുദ്ധീന് പറയാന്‍ കഴിയുമോ, ഗ്രൂപ് കളിച്ചും തമ്മിലടിച്ചും പാര്‍ട്ടി വളര്‍ത്താന്‍ നോക്കിയവര്‍ സ്മാര്‍ട്ട് സിറ്റിയുടെയും, വല്ലര്പാടതിന്റെയും , കൊച്ചിന്‍ മേട്രോയുടെയും ഒക്കെ കാര്യത്തിനു വേണ്ടി അഞ്ചു കൊല്ലം കൊണ്ട് അച്ചുതാനന്ദനും കൂട്ടരും ചെയ്യാത്തത് ഒമ്പത് മാസം കൊണ്ട് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ചെയ്തു കാട്ടി തരുന്നു. വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഈ ചുരുങ്ങിയ കാലയളവില്‍ നടന്ന പുതിയ വിപ്ലവകരമായ മുന്നേറ്റമാണ് ഞാന്‍ കാണാന്‍ ശ്രമിച്ചത്, അതിനു നേരെ കണ്ണടക്കുന്നത് അപരാധമാണ് ..നന്ദി മൊഹീ വായനക്കും , അഭിപ്രായത്തിനും

   Delete
  2. സുഹ്രുത്തെ,,, എന്തൊക്കെ പറഞ്ഞാലും കുത്തഴിഞ്ഞു കിടന്നിരുന്ന വിദ്യഭ്യാസ വകുപ്പ് ഒന്നു നേരെയാക്കിയത് കഴിഞ്ഞ ഇടതു ഭരണ കാലത്ത് തന്നെയായിരുന്നു,,,, അതിനു മുന്‍പുള്ള സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് വിദ്യാഭ്യാസ മേഖല പറ്റെ അധപതിച്ചത്,,, കോഴവാങ്ങി ഒരുപാട് കൊള്ളരുതായ്മകള്‍ സൂപ്പിചെയ്തിട്ടുണ്ട്,,, അര്‍ഹതയില്ലാത്ത ഒരുപാട് കുട്ടികള്‍ക്ക് അര്‍ഹതയുള്ളവരെ തഴഞ്ഞ് നിയമനം നല്‍കി,,, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കോഴ ചോദിച്ച് എന്നു പറഞ്ഞ് പലരും വിവാദ മുണ്ടാക്കിയില്ലെ,,, കോടതിയില്‍ കേസുണ്ടായിരുന്നില്ലെ,, ആ സമയത്തെ വിദ്യഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനം കൂടി ഒന്നു വിശദീകരിക്കാമായിരുന്നു,,,അങ്ങനെ കുത്തഴിഞ്ഞു കിടക്കുന്ന നിലയിലാണ് എം.എ.ബേബി വകുപ്പേറ്റെടുക്കുന്നത്,,, സ്വാഭാവികമായും അതുശരിയകാന്‍ താമസ മെടുക്കും,,,,സുപ്രധാനമായ സ്വാശ്രയ നിയമം കൊണ്ടുവന്നതിലൂടെ ബേബി സീകാര്യനായി,,,പക്ഷെ കോടതികളില്‍ മേലളന്മാര്‍ പോയി അദ്ധേഹത്തിനെതിരായി വിധി കൊണ്ടുവന്നു,,,, കോടതികളൊന്നും 100 % കറക്റ്റ് അല്ല,,,എന്നിട്ടും അതിന്‍റെ പേരില്‍ അദ്ധേഹം ക്രൂശിക്കപെട്ടു,,,, ഭാഷാ സമരത്തിന്‍റെ പേരില്‍ പ്രസിദ്ധിനേടിയ മലപ്പുറത്ത് തന്നെയല്ലെ,,, വിദ്യാഭ്യാസ വിവാദത്തിനോടനുബന്ദിച്ച് ഒരധ്യാപകന്‍ കൊല്ലപ്പേട്ടതും,,,? പാവനമായ പഠന പുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചതും,,,അതിനൊരു വിദ്യാഭ്യാസമന്ത്രിയായിരുന്ന സൂപ്പി ദ്യക്സാക്സാക്സിയായി നിന്ന കാഴ്ചയും എങനെ മറക്കാന്‍ സാധിക്കും,,,, ? വസ്തുതകള്‍ ഇതൊക്കെയായിരിക്കെ കഴിഞ്ഞ ഗവണ്മെന്‍റിനെ അടച്ചാപേക്ഷിച്ചത് ശരിയായില്ല,,,,, എന്തൊക്കെപറഞ്ഞാലും കഴിഞ്ഞ അഞ്ജുവര്‍ഷത്തെ ഭരണത്തില്‍ ഭരണവിരുദ്ധവികാരം വല്ലാതെ അലയൊടിച്ചിട്ടില്ല എന്നത് സര്‍‌വെകളില്‍ നാം കണ്ടതല്ലെ,,,, അബ്ദുറബ്ബ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നത് മറ്റുള്ളവരെ താഴ്തി കെട്ടി കൊണ്ടാകരുത്,,,,, (courtesy : musthu kuttippuram)

   Delete
  3. മോഹി കണ്ണടച്ചാല്‍ മോഹിക്കു മാത്രമേ ഇരുട്ടാവുകയുള്ളൂ..അന്ര്‍ഹാരായവരെ തിരുകി കയറ്റി സൂപിയാണോ ബെബിയാണോ വിദ്യാഭ്യാസ മേഖലയെ നാണം കെടുത്തിയത് എന്ന് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കേസുകള്‍ തെളിയിക്കുന്നു. കാലിക്കറ്റ്‌ , കേരള, എം ജി തുടങ്ങിയ യൂനിവേര്സിട്ടികളില്‍ അനധികൃതമായി നിയമനങ്ങള്‍ നടത്തിയും ചോട്ടാ സഖാക്കള്‍ക്ക് പരീക്ഷകളില്‍ വിജയിക്കാന്‍ മാര്‍ക്ക് ദാനം നടത്തിയും ഉദാരത കാണിച്ചവര്‍ സൂപിയെ ക്രൂഷിക്കുന്നു. ഭരണ പരിചയമില്ലാത്ത ഏതൊരു നേതാവിനെയും മേലോട്ട് നയിക്കാനും താഴോട്ടു തള്ളിയിടാനും ഒരുധ്യോഗസ്തന്‍ വിചാരിച്ചാല്‍ സാധിക്കുമെന്നതാണ് സത്യം. സൂപ്പി അക്കാര്യത്തില്‍ നിര്ഭാഗ്യവനായിരുന്നു എന്നാണ് എന്റെ കാഴ്ചപ്പാട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുക്തി ചിന്ത വിധ്യര്തികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മതവിശ്വാസികളുടെ എതിര്‍പ്പ് സംബാധിച്ച ബേബി മതമില്ലാത്ത ജീവന്‍ എന്ന പാഠപുസ്തകം വഴി മാര്‍ക്സിസം അടിചെല്പ്പിക്കാനും നോക്കി. ഇത്നെതിരായി മത വിശ്വാസികളും ന്യുനപക്ഷ രാഷ്ട്രീയ സംഘടനകളും സംയുക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ ബഹിഷ്കരിച്ചും, തടഞ്ഞുമായിരുന്നു പ്രധാന സമരങ്ങള്‍. ആ സമരത്തിനിടയില്‍ ഒരധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു എന്നതല്ലാതെ ലീഗുകാര്‍ ചവിട്ടി കൊന്നു എന്നത് ദുഷ്പ്രചാരനമാണ്.അത് ചവിട്ടി ക്കൊല ആക്കുന്നതിനു വേണ്ടി മാര്‍ക്സിസ്റ്റ്‌ നേതാക്കളും മന്ത്രിയും കൂടി നടത്തിയ അന്തര്‍ നാടകങ്ങള്‍ പുറംലോകം അറിഞ്ഞതാണ് . ജയകൃഷ്ണന്‍ എന്ന അധ്യാപകനെ വിധ്യാര്തികളുടെ കണ്മുന്നില്‍ വെച്ചു വെട്ടിക്കൊലപ്പെടുത്തിയ നരാധമാര്‍ ഇപ്പോള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നത് കാണുമ്പോള്‍ പഴയ അടിവാരം അമ്മിണിയെ ഓര്‍മ്മ വരുന്നു..ഹല്ലാ പിന്നെ.

   Delete
  4. ബേബിയല്ല ആന്റണിയാണ് സ്വാശ്രയ നിയമം കൊണ്ട് വന്നത് എന്ന് പോലും അറിയാതെ ബേബിക്ക് വക്കാലത്ത് എടുക്കുന്നത് എന്തിനാണ്.. കോഴ വാങ്ങിയും, കൊടുത്തും സ്വാശ്രയ കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിയവരും, സീറ്റ് കൊടുത്തവരും സഖാക്കളായിരുന്നു എന്ന് മാലോകര്‍ തിരിച്ചറിയാന്‍ കേരളത്തില്‍ ഭരണം മാറേണ്ടി വന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന് ബെര്‍മിംഗ്ഹാമിലും മകള്‍ക്ക് തമിഴ്നാട്ടിലും ഒക്കെ സമരങ്ങളില്ലാതെ സുഖ സുന്ദര പഠനം (അതും സ്വാശ്രയ കോളേജുകളില്‍) ആരുടെ തണലിലാനെന്നും , ഏതു പണം കൊണ്ടാണെന്നും തെളിയിക്കാന്‍ എന്ത് ബിസിനസ്സാണ് പാര്‍ട്ടി സെക്രട്ടറിക്ക് ഉള്ളത്. രമേശന്‍ സഖാവിനു എന്‍ ആര്‍ ഐ യുടെ പേരില്‍ അമ്പത് ലക്ഷത്തിനു സീറ്റ് കൊടുത്തത് തിരിച്ചു വാങ്ങി സഖാവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയവര്‍ , പരിയാരം ഭരണ സമിതിയില്‍ ഇന്നും അദ്ദേഹത്തെ നില നിര്‍ത്തുന്നു എന്ന വിരോധാഭാസം മോഹിക്കു മറച്ചു വെക്കാം , എനിക്ക് കഴിയില്ല. സംവരണ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന സമുദായങ്ങള്‍ക്കെതിരായി കോടതിയില്‍ സത്യവാന്ഗ് മൂലം സമര്‍പ്പിച്ചും 'ന്യുനപക്ഷ സ്നേഹം' പ്രകടിപ്പിച്ചവര്‍ വിദ്യാഭ്യാസ രംഗത്ത് എന്ത് നേട്ടം കേരളത്തിനു നല്‍കിഎന്ന് കൂടി വിശദമാക്കെണ്ടിയിരുന്നു. സംസ്ഥാനത്ത് സമര കോലാഹലങ്ങള്‍ ഉണ്ടാക്കി അന്യസംസ്ഥാന സ്വാശ്രയ ലോബിയെ സഹായിക്കുന്ന മാമപ്പണി എസ് എഫ് ഐ യും കുട്ടി സഖാക്കളും എന്ന് നിര്തുന്നുവോ അന്ന് കേരള നന്നാവും. അത് ശരിയാകാന്‍ സമയമെടുക്കും എന്ന് പറഞ്ഞ അതെ വകുപ്പ് ഒമ്പത് മാസം കൊണ്ട് അബ്ദു റബ് ഈ സ്ഥിതിയില്‍ ആക്കിയെങ്കില്‍ അതിനു പിന്നിലും മുന്നിലും അദ്ദേഹത്തിന്റെ ഭരണ പാടവം തന്നെയാണ്.

   കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല എന്ന കണ്ടുപിടിത്തം നടത്തിയതിനു മോഹിക്കു ഒരവാര്‍ഡ് നല്‍കി മാര്‍ക്സിസ്ടുകാരെങ്കിലും ആദരിക്കും..കാത്തിരുന്നോളൂ. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഗ്രാമ പഞ്ചായത്തുകളും , നഗര സഭകളും , ബ്ലോക്കുകളും ഇടതു പക്ഷത്തെ കയ്യൊഴിഞ്ഞതു സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്തു തന്നെയായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം ഗ്രാമങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കും ഇത്രയേറെ തിരിച്ചടി മുന്പ് ഉണ്ടായിട്ടേയില്ല, അതിനു മുമ്പ് നടന്ന പാര്ലമെന്റ്റ് തെരഞ്ഞെടുപ്പിലും മുഖത്തു അടിയേറ്റ നിലയില്‍ തരിപ്പണമായ മുന്നണിയെ കര കയറ്റാന്‍ അവസാനം റൌഫ് എന്ന അളിയന്‍ വന്നു ഐസ്ക്രീം വിളംപേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്നോടിയായി വീ എസും സംഘവും നടത്തിയ അന്തര്‍ നാടകങ്ങള്‍ ആര്‍ക്കും അറിയാം . ഭൂമിതട്ടിപ്പായും, അനധികൃത നിയമനങ്ങളും, പീ എസ് സി തട്ടിപ്പും, റിലയന്‍സ് അഴിമതിയും ഒക്കെ നടന്ന അഞ്ചു വര്‍ഷത്തെ കാട്ടുകൊള്ള മാലോകര്‍ അറിയാതിരിക്കാന്‍ ഒരു ഭരണ തുടര്‍ച്ച മാര്‍ക്സിസ്ടുകാര്‍ക്ക് അനിവാര്യതയായിരുന്നു. അതിലുപരി കേരളത്തിലെ ചില മാധ്യമങ്ങളും ചില നാലാംകിട സഖാക്കളും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വീ എസ് എന്ന വിഗ്രഹം ഉടഞ്ഞു വീഴുന്നത് കാണേണ്ടി വരുമെന്ന ഭയം..അതായിരുന്നു പുതിയ ഐസ്ക്രീം വേട്ടയിലൂടെ പുറത്തു വന്നത്, അത്തരം കുതന്ത്രങ്ങളെ പോലും തകര്‍ത്താണ് കേവല നാല് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയും സംഘവും അധികാരത്തില്‍ വന്നത്. അഞ്ചു വര്ഷം കൊണ്ട് വീ എസ്സിനും സംഘത്തിനും കഴിയാത്തത് ഒമ്പത് മാസം കൊണ്ട് ഉമ്മാന്‍ ചാണ്ടിക്കും സംഘത്തിനും കഴിയുന്നു എന്നത് എന്ത് തന്നെയായാലും പ്രകീര്‍ത്തിക്കപ്പെടെണ്ടത് തന്നെയാണ്.

   Delete
 4. സുഹ്രുത്തെ,,, എന്തൊക്കെ പറഞ്ഞാലും കുത്തഴിഞ്ഞു കിടന്നിരുന്ന വിദ്യഭ്യാസ വകുപ്പ് ഒന്നു നേരെയാക്കിയത് കഴിഞ്ഞ ഇടതു ഭരണ കാലത്ത് തന്നെയായിരുന്നു,,,, അതിനു മുന്‍പുള്ള സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് വിദ്യാഭ്യാസ മേഖല പറ്റെ അധപതിച്ചത്,,, കോഴവാങ്ങി ഒരുപാട് കൊള്ളരുതായ്മകള്‍ സൂപ്പിചെയ്തിട്ടുണ്ട്,,, അര്‍ഹതയില്ലാത്ത ഒരുപാട് കുട്ടികള്‍ക്ക് അര്‍ഹതയുള്ളവരെ തഴഞ്ഞ് നിയമനം നല്‍കി,,, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കോഴ ചോദിച്ച് എന്നു പറഞ്ഞ് പലരും വിവാദ മുണ്ടാക്കിയില്ലെ,,, കോടതിയില്‍ കേസുണ്ടായിരുന്നില്ലെ,, ആ സമയത്തെ വിദ്യഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനം കൂടി ഒന്നു വിശദീകരിക്കാമായിരുന്നു,,,അങ്ങനെ കുത്തഴിഞ്ഞു കിടക്കുന്ന നിലയിലാണ് എം.എ.ബേബി വകുപ്പേറ്റെടുക്കുന്നത്,,, സ്വാഭാവികമായും അതുശരിയകാന്‍ താമസ മെടുക്കും,,,,സുപ്രധാനമായ സ്വാശ്രയ നിയമം കൊണ്ടുവന്നതിലൂടെ ബേബി സീകാര്യനായി,,,പക്ഷെ കോടതികളില്‍ മേലളന്മാര്‍ പോയി അദ്ധേഹത്തിനെതിരായി വിധി കൊണ്ടുവന്നു,,,, കോടതികളൊന്നും 100 % കറക്റ്റ് അല്ല,,,എന്നിട്ടും അതിന്‍റെ പേരില്‍ അദ്ധേഹം ക്രൂശിക്കപെട്ടു,,,, ഭാഷാ സമരത്തിന്‍റെ പേരില്‍ പ്രസിദ്ധിനേടിയ മലപ്പുറത്ത് തന്നെയല്ലെ,,, വിദ്യാഭ്യാസ വിവാദത്തിനോടനുബന്ദിച്ച് ഒരധ്യാപകന്‍ കൊല്ലപ്പേട്ടതും,,,? പാവനമായ പഠന പുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചതും,,,അതിനൊരു വിദ്യാഭ്യാസമന്ത്രിയായിരുന്ന സൂപ്പി ദ്യക്സാക്സാക്സിയായി നിന്ന കാഴ്ചയും എങനെ മറക്കാന്‍ സാധിക്കും,,,, ? വസ്തുതകള്‍ ഇതൊക്കെയായിരിക്കെ കഴിഞ്ഞ ഗവണ്മെന്‍റിനെ അടച്ചാപേക്ഷിച്ചത് ശരിയായില്ല,,,,, എന്തൊക്കെപറഞ്ഞാലും കഴിഞ്ഞ അഞ്ജുവര്‍ഷത്തെ ഭരണത്തില്‍ ഭരണവിരുദ്ധവികാരം വല്ലാതെ അലയൊടിച്ചിട്ടില്ല എന്നത് സര്‍‌വെകളില്‍ നാം കണ്ടതല്ലെ,,,, അബ്ദുറബ്ബ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നത് മറ്റുള്ളവരെ താഴ്തി കെട്ടി കൊണ്ടാകരുത്,,,,,

  ReplyDelete
  Replies
  1. മുസ്തു കണ്ണടച്ചാല്‍ മുസ്തുവിനു മാത്രമേ ഇരുട്ടാവുകയുള്ളൂ..അന്ര്‍ഹാരായവരെ തിരുകി കയറ്റി സൂപിയാണോ ബെബിയാണോ വിദ്യാഭ്യാസ മേഖലയെ നാണം കെടുത്തിയത് എന്ന് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കേസുകള്‍ തെളിയിക്കുന്നു. കാലിക്കറ്റ്‌ , കേരള, എം ജി തുടങ്ങിയ യൂനിവേര്സിട്ടികളില്‍ അനധികൃതമായി നിയമനങ്ങള്‍ നടത്തിയും ചോട്ടാ സഖാക്കള്‍ക്ക് പരീക്ഷകളില്‍ വിജയിക്കാന്‍ മാര്‍ക്ക് ദാനം നടത്തിയും ഉദാരത കാണിച്ചവര്‍ സൂപിയെ ക്രൂഷിക്കുന്നു. ഭരണ പരിചയമില്ലാത്ത ഏതൊരു നേതാവിനെയും മേലോട്ട് നയിക്കാനും താഴോട്ടു തള്ളിയിടാനും ഒരുധ്യോഗസ്തന്‍ വിചാരിച്ചാല്‍ സാധിക്കുമെന്നതാണ് സത്യം. സൂപ്പി അക്കാര്യത്തില്‍ നിര്ഭാഗ്യവനായിരുന്നു എന്നാണ് എന്റെ കാഴ്ചപ്പാട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുക്തി ചിന്ത വിധ്യര്തികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മതവിശ്വാസികളുടെ എതിര്‍പ്പ് സംബാധിച്ച ബേബി മതമില്ലാത്ത ജീവന്‍ എന്ന പാഠപുസ്തകം വഴി മാര്‍ക്സിസം അടിചെല്പ്പിക്കാനും നോക്കി. ഇത്നെതിരായി മത വിശ്വാസികളും ന്യുനപക്ഷ രാഷ്ട്രീയ സംഘടനകളും സംയുക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ക്ലസ്റ്റര്‍ മീറ്റിങ്ങുകള്‍ ബഹിഷ്കരിച്ചും, തടഞ്ഞുമായിരുന്നു പ്രധാന സമരങ്ങള്‍. ആ സമരത്തിനിടയില്‍ ഒരധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു എന്നതല്ലാതെ ലീഗുകാര്‍ ചവിട്ടി കൊന്നു എന്നത് ദുഷ്പ്രചാരനമാണ്.അത് ചവിട്ടി ക്കൊല ആക്കുന്നതിനു വേണ്ടി മാര്‍ക്സിസ്റ്റ്‌ നേതാക്കളും മന്ത്രിയും കൂടി നടത്തിയ അന്തര്‍ നാടകങ്ങള്‍ പുറംലോകം അറിഞ്ഞതാണ് . ജയകൃഷ്ണന്‍ എന്ന അധ്യാപകനെ വിധ്യാര്തികളുടെ കണ്മുന്നില്‍ വെച്ചു വെട്ടിക്കൊലപ്പെടുത്തിയ നരാധമാര്‍ ഇപ്പോള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നത് കാണുമ്പോള്‍ പഴയ അടിവാരം അമ്മിണിയെ ഓര്‍മ്മ വരുന്നു..ഹല്ലാ പിന്നെ.

   Delete
  2. കോഴ വാങ്ങിയും, കൊടുത്തും സ്വാശ്രയ കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിയവരും, സീറ്റ് കൊടുത്തവരും സഖാക്കളായിരുന്നു എന്ന് മാലോകര്‍ തിരിച്ചറിയാന്‍ കേരളത്തില്‍ ഭരണം മാറേണ്ടി വന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന് ബെര്‍മിംഗ്ഹാമിലും മകള്‍ക്ക് തമിഴ്നാട്ടിലും ഒക്കെ സമരങ്ങളില്ലാതെ സുഖ സുന്ദര പഠനം (അതും സ്വാശ്രയ കോളേജുകളില്‍) ആരുടെ തണലിലാനെന്നും , ഏതു പണം കൊണ്ടാണെന്നും തെളിയിക്കാന്‍ എന്ത് ബിസിനസ്സാണ് പാര്‍ട്ടി സെക്രട്ടറിക്ക് ഉള്ളത്. രമേശന്‍ സഖാവിനു എന്‍ ആര്‍ ഐ യുടെ പേരില്‍ അമ്പത് ലക്ഷത്തിനു സീറ്റ് കൊടുത്തത് തിരിച്ചു വാങ്ങി സഖാവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയവര്‍ , പരിയാരം ഭരണ സമിതിയില്‍ ഇന്നും അദ്ദേഹത്തെ നില നിര്‍ത്തുന്നു എന്ന വിരോധാഭാസം മോഹിക്കു മറച്ചു വെക്കാം , എനിക്ക് കഴിയില്ല. സംവരണ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന സമുദായങ്ങള്‍ക്കെതിരായി കോടതിയില്‍ സത്യവാന്ഗ് മൂലം സമര്‍പ്പിച്ചും 'ന്യുനപക്ഷ സ്നേഹം' പ്രകടിപ്പിച്ചവര്‍ വിദ്യാഭ്യാസ രംഗത്ത് എന്ത് നേട്ടം കേരളത്തിനു നല്‍കിഎന്ന് കൂടി വിശദമാക്കെണ്ടിയിരുന്നു. സംസ്ഥാനത്ത് സമര കോലാഹലങ്ങള്‍ ഉണ്ടാക്കി അന്യസംസ്ഥാന സ്വാശ്രയ ലോബിയെ സഹായിക്കുന്ന മാമപ്പണി എസ് എഫ് ഐ യും കുട്ടി സഖാക്കളും എന്ന് നിര്തുന്നുവോ അന്ന് കേരള നന്നാവും. അത് ശരിയാകാന്‍ സമയമെടുക്കും എന്ന് പറഞ്ഞ അതെ വകുപ്പ് ഒമ്പത് മാസം കൊണ്ട് അബ്ദുറബ് ഈ സ്ഥിതിയില്‍ ആക്കിയെങ്കില്‍ അതിനു പിന്നിലും മുന്നിലും അദ്ദേഹത്തിന്റെ ഭരണ പാടവം തന്നെയാണ്.

   കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല എന്ന കണ്ടുപിടിത്തം അപാരം തന്നെ. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഗ്രാമ പഞ്ചായത്തുകളും , നഗര സഭകളും , ബ്ലോക്കുകളും ഇടതു പക്ഷത്തെ കയ്യൊഴിഞ്ഞതു സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്തു തന്നെയായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം ഗ്രാമങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കും ഇത്രയേറെ തിരിച്ചടി മുന്പ് ഉണ്ടായിട്ടേയില്ല, അതിനു മുമ്പ് നടന്ന പാര്ലമെന്റ്റ് തെരഞ്ഞെടുപ്പിലും മുഖത്തു അടിയേറ്റ നിലയില്‍ തരിപ്പണമായ മുന്നണിയെ കര കയറ്റാന്‍ അവസാനം റൌഫ് എന്ന അളിയന്‍ വന്നു ഐസ്ക്രീം വിളംപേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്നോടിയായി വീ എസും സംഘവും നടത്തിയ അന്തര്‍ നാടകങ്ങള്‍ ആര്‍ക്കും അറിയാം . ഭൂമിതട്ടിപ്പായും, അനധികൃത നിയമനങ്ങളും, പീ എസ് സി തട്ടിപ്പും, റിലയന്‍സ് അഴിമതിയും ഒക്കെ നടന്ന അഞ്ചു വര്‍ഷത്തെ കാട്ടുകൊള്ള മാലോകര്‍ അറിയാതിരിക്കാന്‍ ഒരു ഭരണ തുടര്‍ച്ച മാര്‍ക്സിസ്ടുകാര്‍ക്ക് അനിവാര്യതയായിരുന്നു. അതിലുപരി കേരളത്തിലെ ചില മാധ്യമങ്ങളും ചില നാലാംകിട സഖാക്കളും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വീ എസ് എന്ന വിഗ്രഹം ഉടഞ്ഞു വീഴുന്നത് കാണേണ്ടി വരുമെന്ന ഭയം..അതായിരുന്നു പുതിയ ഐസ്ക്രീം വേട്ടയിലൂടെ പുറത്തു വന്നത്, അത്തരം കുതന്ത്രങ്ങളെ പോലും തകര്‍ത്താണ് കേവല നാല് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയും സംഘവും അധികാരത്തില്‍ വന്നത്. അഞ്ചു വര്ഷം കൊണ്ട് വീ എസ്സിനും സംഘത്തിനും കഴിയാത്തത് ഒമ്പത് മാസം കൊണ്ട് ഉമ്മാന്‍ ചാണ്ടിക്കും സംഘത്തിനും കഴിയുന്നു എന്നത് എന്ത് തന്നെയായാലും പ്രകീര്‍ത്തിക്കപ്പെടെണ്ടത് തന്നെയാണ്.

   Delete
  3. സുഹ്രുത്തെ,,,,തീര്‍ച്ചയായും അനര്‍ഹരായ പലരേയും സൂപ്പി കയ്യയച്ചു സഹായിച്ചിട്ടുണ്ട്,,,, സോശ്രയ കോളേജ് തുടങ്ങാന്‍ കോഴ ചോദിച്ചിട്ടുണ്ട്,,, അതു ലീഗുകാര്‍ക്കും നന്നായി അറിയാം,,,, സോശ്രയ കോളേജ് മാനദണ്ടങ്ങള്‍ പാലിക്കാതെ വാരിക്കോരി കൊടുത്തതാണ്,,,ഇന്നത്തെ പ്രശ്നങ്ങള്‍ക്കു കാരണം,,,, വിദ്യഭ്യാസം നല്ലൊരു ബിസിനസാണെന്ന് കാണിച്ച് കൊടുത്തത് തീര്‍ച്ചയായും യു.ഡി.എഫ് ആണ്,,,, അതുകൊണ്ടാണല്ലൊ യൂനിസ് കുഞ്ഞിനെപോലെയുള്ള ലീഗു നേതാക്കള്‍ കശുവണ്ടി ഫാക്‍ടറി ഒഴിവാക്കി അത് കോളേജുകളാക്കിയത്,,,, സമുദായത്തിന്‍റെ പേരുപറഞ്ഞു കോളേജുകള്‍ വാങ്ങി കൂട്ടിയവര്‍ സമുദായത്തിന്‍റെ പേരില്‍ അവരുടെ കീശ വീര്‍പ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല,,,,മുസ്ലിം സമുദായത്തിന്‍റെ രക്ഷകരെന്നു പറയുന്ന ലീഗും അതുതന്നെയാണ് ചെയ്തത്,,,, നൂനപക്ഷത്തിന്‍റെ പേരുപറഞ്ഞ് കൈക്കലാക്കിയ കോളേജുകളിലും പ്ലസ്ടുകളിലും മുസ്ലീം സമുദായത്തില്‍ പെട്ട എത്ര പേര്‍ പണിയെടുക്കുന്നുണ്ടെന്നു പരിശോധിക്കുക,,,,, എത്ര പാവപെട്ട മുസ്ലിം കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയെന്നു പരിശോധിക്കുക,,,, ഈയുള്ളവനും സൂപ്പിയുടെ കാലത്ത് കോളേജഡ്മിഷനു ശ്രമിച്ചതാണ്,,, അന്ന് കണ്ടതാണ് സൂപ്പിയുടെയും കൂട്ടരുടെയും തനിനിറം,,,,, പരിപാവനമായ പാഠപുസ്തകങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് സൂപ്പി ദ്യക്സാക്ഷിയായിരുന്ന ഫോട്ടോസ് എല്ലാ പത്രങ്ങളിലു മുണ്ടായിരുന്നു,,,, സൂപ്പിയുടെ കാലത്താണ് പല ആളുകളും വിദ്യാഭ്യാസ കച്ചവടം നടത്തി മുതലാളിമാരായത് എന്നത് സത്യമല്ലെ,,,,,

   മതമില്ലാത്ത ജീവന്‍ എന്നത് മാര്‍കിസം പ്രചരിപ്പിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് കുറച്ച് പേര്‍ രംഗത്തെത്തിയത് മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ വേണ്ടിയായിരുന്നു,,, പാഠപുസ്തകം വഴി മാര്‍കിസം പ്രചരിക്കാന്‍ പറ്റുമെന്ന് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പോലും വിശ്വസിക്കില്ല,,,, മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കനും ഓരോപൗരനും അവകാശമുണ്ട്,,,,എന്നിട്ടും അങ്ങനെയോരു വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു,,, അതിനുമുന്‍പ് കളാസുകളില്‍ കുട്ടികളെ ആല്ഫബറ്റിക് ഓറ്ഡറില്‍ ആക്കണം എന്നൊരു ചര്‍ച്ച വന്നപ്പോള്‍,,, ആണുങ്ങളേയും പെന്നുങ്ങളേയും ഒപ്പമിരുത്തും എന്നു പറഞ്ഞ് മദ്റസകുട്ടികളെ വരെ രംഗത്തിറക്കിയില്ലെ,,,, എന്തിനു വേണ്ടിയായിരുന്നു അതൊക്കെ,,,,?

   മദ്രസാദ്യാപകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അതു പലിശപ്പണമാണെന്ന് പറഞ്ഞ് ലീഗുകാര്‍ മുസ്ലിയാക്കന്മാരെ രംഗത്തിറക്കിയില്ലെ,,,, അങ്ങനെയെങ്കില്‍ അറബി അദ്യാപകര്‍ വാങ്ങുന്നതും പലിശപണം ആകില്ലെ,,,? ഇങ്ങനെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതില്‍ മുന്‍പന്തിയില്‍ നിന്നത് ലീഗാണ്,,,,

   ഭരണവിരുദ്ധവികാരം ഇല്ല എന്നതിന് സര്‍‌വെകള്‍ തെളിവല്ലെ,,, പിന്നെ കേരളത്തില്‍ അഞ്ജ്വര്‍ഷം ഭരിക്കുന്ന പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാകുന്നത് സ്വാഭാവികമാണ്,,,, ഇന്ത്യഭരിക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ ഇലക്ഷനില്‍ കേരളത്തില്‍ ഒരൊറ്റ സീറ്റും കിട്ടിയില്ല,,,എന്തായാലും അത്രയൊന്നും ഇടതുപക്ഷം താഴെപോയിട്ടില്ലല്ലൊ,,,

   ...............അഞ്ചു വര്ഷം കൊണ്ട് വീ എസ്സിനും സംഘത്തിനും കഴിയാത്തത് ഒമ്പത് മാസം കൊണ്ട് ഉമ്മാന്‍ ചാണ്ടിക്കും സംഘത്തിനും കഴിയുന്നു എന്നത് എന്ത് തന്നെയായാലും പ്രകീര്‍ത്തിക്കപ്പെടെണ്ടത് തന്നെയാണ്...................
   എന്താണാവോ ഈ ഒമ്പത് മാസം ഇടതുപക്ഷത്തേക്കാള്‍ കൂടുതലായി ഉമ്മഞ്ചാണ്ടിയും കൂട്ടരും ചെയ്തത്,,,, ഉമ്മഞ്ചാണ്ടിയുടെ ഒരു വണ്മാന്‍ ഷോയില്‍ ഏ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കുമെന്നു പറഞ്ഞു കുറേ പാവങ്ങളെ പറഞ്ഞു പറ്റിച്ച് നല്ലൊരു ഓളമുണ്ടാക്കി,,,എല്ലാം കഴിഞ്ഞപ്പോള്‍ കാര്‍ഡിന്‍റെ കാര്യം ഇതില്‍ ക്ലിയര്‍ ആകില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ തടിതപ്പി,,,,(കുറച്ചു പേര്‍ക്കു സഹായം കിട്ടിയെന്നത് സമ്മതിക്കുന്നു) ,,,കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ഒരൊറ്റകര്‍ഷക ആത്മഹത്യയും നടന്നിട്ടില്ല,,,,എന്നാല്‍ ഒമ്പത് മാസമായപ്പോഴെക്കും ആത്മഹത്യ 10 ആയില്ലെ,,,, കഴിഞ്ഞസര്‍ക്കാറിന്‍റെ കാലത്ത് ഒരൊറ്റ വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല,,, ഇപ്പോഴൊ?

   യു.ഡി.എഫ് ഭരണകാലത്ത് നഷ്ടത്തിലായതുകൊണ്ട് പൂട്ടാന്തീരുമാനിച്ച 40 തോളം കമ്പനികളില്‍ 35 ഓളം എണ്ണമാണ് കഴിഞ്ഞ ഗവണ്മെന്‍റ് ലാഭത്തിലാക്കിയത്,,,, ക്രമസമാധാനത്തിനുള്ള അവാര്‍ഡ് രണ്ടുപ്രാവശ്യം കേന്ദ്രമന്ത്രിയില്‍നിന്നും വാങ്ങി,,,,അങ്ങനെയെത്രയോ കാര്യങ്ങള്‍,,,,എന്നിട്ടും പറയുന്നു ഭരണം മോശമായിരുന്നുവെന്ന്,,,,

   കഴിഞ്ഞ ഇലക്ഷനില്‍ ജോസഫ്,വീരേന്ദ്രകുമാര്‍,ഐ.എന്‍.എല്‍,എം.ആര്‍.മുരളി ടീം,,,,ഇവരൊക്കെ പോയിട്ടും ഇടതുപക്ഷം ജയിച്ചത് ഇടതുപക്ഷത്തിന്‍റെ കഴിവു തന്നെയാണ്...ഇവര്‍കൂടിയുണ്ടായിരുന്നെങ്കില്‍ യു.ഡി.എഫ് അഞ്ജുകൊല്ലം കൂടി പ്രതിപക്ഷത്തിരിക്കുമായിരുന്നു,,,,,
   താങ്കള്‍ എന്നോട് ആദ്യം പറഞ്ഞതാണ് എനിക്കും പറയാനുള്ളത്...
   താങ്കള്‍ കണ്ണടച്ചാല്‍ താങ്കള്‍ക്കു മാത്രമേ ഇരുട്ടാവുകയുള്ളൂ.,,

   Delete
  4. കോഴ കൊടുത്ത രമേശന്‍ മാസ്റ്റര്‍ പാര്‍ട്ടിക് പുറത്തും, കോഴ വാങ്ങിയ ജയരാജന്‍ മുതലാളി പാര്‍ട്ടിക്ക് അകത്തും ആകുന്ന വിരോധാഭാസം നിങ്ങളുടെ പാര്‍ട്ടിയിലെ കാണൂ. രമേശന്‍ മാസ്റ്റര്‍ എന്നാ സാധാരണക്കാരന് അത്രയും വലിയ തുക മകളുടെ അഡ്മിഷന് വേണ്ടി കെട്ടി വെക്കാന്‍ എവിടുന്നു കിട്ടിയെന്ന അന്വേഷണം നടത്തിയാല്‍, കോഴിക്കോട്ടെ ബാറാമി ഹാളടക്കം ബിനാമികള്‍ വഴി വിഴുങ്ങിയ തൊഴിലാളി നേതാവിന്റെ അടുക്കളയിലെക്കെത്തും.

   സംസ്ഥാനത്തെ വിധ്യാര്തികള്‍ അന്യ സംസ്ഥാനത് പോയി സ്വാശ്രയ കൊഴ്സുകള്‍ക്ക് പഠിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് തന്നെ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നതില്‍ തെറ്റില്ല എന്നതായിരുന്നു യൂ ഡി എഫിന്റെ നയം. എന്നാല്‍ ഇടതു പക്ഷം സ്വാശ്രായ്‌ സ്ഥാപനങ്ങളെ പാടില്ലാ എന്നായിരുന്നു പറഞ്ഞിരുന്നത്, എന്നിട്ടോ.. കേരളത്തില്‍ ആദ്യമായി സ്വാശ്രയ കോളേജ്‌ തുടങ്ങിയതും എല്‍ ഡി എഫ് തന്നെ (ഈ കെ നായനാര്‍ സര്‍ക്കാരില്‍ പീ ജെ ജോസഫ്‌ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ ) പിന്നീട് വന്ന എ കെ ആന്റണിയുടെ സര്‍ക്കാര്‍ സ്വാശ്രയ നിയമം കൊണ്ട് വന്നപ്പോള്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാ കോളേജുകള്‍ക്കും എന്‍ ഓ സി നല്‍കിയതിലൂടെ അഴിമതിക്കുള്ള എല്ലാ പഴുതുകളും അടയ്ക്കുകയായിരുന്നു. ഈ നിയമത്തിന്റെ മറ പിടിച്ചാണ് ബീഡി തൊഴിലാളികളെ നയിച്ചിരുന്ന സഖാവ് ജയരാജന് മെഡിക്കല്‍ കോളേജ്‌ മുതലാളിയാകാനും കഴിഞ്ഞത്. പരിയാരത്തും, തലശ്ശേരിയിലും മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ മുതലാളിമാരായി സഖാക്കളെയും കാണാം. കൂത്തുപറാമ്പിലെ ആറു ധീര രക്തസാക്ഷികളെ പാര്‍ട്ടി എന്തിനു വേണ്ടി കുരുതി കൊടുത്തുവോ അതെ സ്വാശ്രയം കൊണ്ട് പാര്‍ട്ടി കൊഴുക്കുന്നു എന്നതും വിരോധാഭാസം തന്നെ. ഈ രക്തസാക്ഷികളുടെ കല്‍ മണ്ടപങ്ങള്‍ക്ക് മുന്നിലൂടെയായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ സ്വാശ്രയ കൊലെജുകളിലേക്ക് പോയിരുന്നത് എന്നും കൂടി ചേര്‍ത്തു വായിക്കുക

   Delete
  5. പ്രീഡിഗ്രീ ഡീലിങ്ക ചെയ്തു സംസ്ഥാനത്ത് പ്ലസ്‌ ടു ആരംഭിച്ചപ്പോള്‍ നാട് നീളെ നടന്നു കോഴ പിരിച്ച പാര്‍ട്ടി സഖാക്കളെ കുറിച്ച് പത്ര വാര്‍ത്തകള്‍ വായിച്ചവരാണ് മലയാളികള്‍. പാര്‍ട്ടി കൈപറ്റിയ ചെക്കിന്റെ ഫോട്ടോ കൊപ്പിയടക്കം പത്രത്താളുകളില്‍ ഇടം കണ്ട ഒരു കാലം നമുക്ക് കഴിഞ്ഞു പോയിട്ടുണ്ട്. അന്ന് മലബാറിലെ സ്കൂളുകള്‍ക്ക് പ്ലസ്‌ ടു കോഴ്സ്‌ നല്‍കാതെ തൃശ്ശൂരിന് അപ്പുറത്തേക്ക് വാരിക്കോരി കൊടുത്തതിന്റെ ദുരന്ത ഫലം മലബാറിലെ കുട്ടികള്‍ കഴിഞ്ഞ വര്ഷം വരെ അനുഭവിച്ചതുമാണ്. ഇടുക്കിയിലും, കോട്ടയത്തും, പത്തനം തിട്ടയിലും ഒക്കെ സീറ്റുകള്‍ കാലിയായി ഒഴിഞ്ഞു കിടക്കുമ്പോള്‍ മലബാറിലെ കുട്ടികള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്തു പ്ലസ്‌ ടു വിനു പഠിക്കേണ്ട ഗതികേടുണ്ടായി.കഴിഞ്ഞ യൂ ഡി എഫിന്റെ കാലത്ത് മലബാറിലെ ഗവ.ഹൈസ്കൂളുകള്‍ പ്ലസ്‌ ടൂവായി ഉയര്‍ത്തി പരിഹാരം കാണാന്‍ ശ്രമിച്ചു. യൂ ഡി എഫ് സര്‍ക്കാര്‍ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ട് വന്നതോടെ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ വിപ്ലവം തന്നെയുണ്ടായി. വിജയ ശതമാനം വര്‍ധിച്ചു.പിന്നീടാണ് എല്‍ ഡി എഫിന്റെ ഭരണം വന്നത്, എസ് എസ് എല്‍ സി വിജയശതമാനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ മലബാറില്‍ മാത്രം സീറ്റുകള്‍ അപര്യാപ്തമായി വന്നു, മലബാറിലെ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനു സാധ്യത വഴി മുട്ടുന്ന അവസ്ഥ വരെയുണ്ടായി,എല്‍ ഡി എഫിന് വോട്ടു ചെയ്തിരുന്ന ന്യുനപക്ഷ സംഘടനകള്‍ പോലും ഈയാവശ്യത്തിനു വേണ്ടി സമര രംഗത്തിറങ്ങി, അവര്‍ക്ക് പോലീസിന്റെ അടി കിട്ടിയെന്നല്ലാതെ സീറ്റൊന്നും കിട്ടിയില്ല.പാദസേവ നടത്തിയ സ്വലാത്ത്‌ തങ്ങന്മാര്‍ക്കും, തക്ബീര്‍ തൊഴിലാളികള്‍ക്കും പോകാന്‍ നേരം കുറെ അണ്‍ ഏയ്‌ഡഡ് സ്കൂളുകള്‍ അനുവദിച്ചു എന്ന ചാരിതാര്‍ത്ഥ്യം ഉണ്ടാകും ബേബി സാറിന്. കെ എസ് ടി എ എന്ന ഇടതു സംഘടനയുടെ കൊടിയും മുഷ്ടിയും അപ്പോള്‍ പാര്‍ട്ടി ആപ്പീസില്‍ അടിയറ വെച്ചതായിരുന്നല്ലോ.

   സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യസം നല്‍കാനും, സ്കൂളുകളുടെ സമയം മദ്രസ്സ സമയത്ത്‌ ആക്കാനും നീക്കം നടന്നിരുന്നില്ലേ.. മതമില്ലാത്ത ജീവന്‍ എന്ന പാഠപുസ്തകത്തില്‍ വന്ന മതവിരുദ്ധ പാഠഭാഗങ്ങള്‍ മാത്രമല്ലയിരുന്നു പ്രശ്നം, അത് പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന കൈപുസ്തകത്തില്‍ വരെ മത വിരുദ്ധത നിറഞ്ഞു നിന്നിരുന്നു.ദൈവ നിന്ദയും, ദൈവ നിഷേദവും നിറഞ്ഞു നിന്ന പാഠപുസ്തകങ്ങള്‍ക്ക് പുറമേ പുണ്യ റസൂലി (സ അ)ന്റെ ചിത്രം വരെ അധ്യാപക കൈപുസ്തകങ്ങളില്‍ ആലേഖനം ചെയ്തു വന്നു, ഇതൊക്കെ മത വിശ്വാസികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കണം എന്നാണോ. അന്നു സര്‍ക്കാരിനെ അനുകൂലിച്ചു പ്രസംഗിച്ചും , ലേഖനം എഴുതിയും നടന്ന ബുജികള്‍ ഇപ്പോള്‍ മത വിശ്വാസികളുമായി എങ്ങനെ അടുക്കാം എന്ന ഗമണ്ടന്‍ ചര്‍ച്ചയിലാണ്. യേശുവും , തിരു നബി(സ അ)യും ഒക്കെ പുണ്യ പുരുഷന്മാര്‍ ആണെന്ന് പാര്‍ട്ടി ആസ്ഥാനത്ത് വെളിപാടുണ്ടാകുന്നതും അത് കൊണ്ടാണ്.

   Delete
  6. മദ്രസ്സാ അധ്യാപകര്‍ക്ക് ക്ഷേമനിധി എന്ന പേരില്‍ അവരെ കൊണ്ട് പലിശ തീറ്റിക്കാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.മാസം തോറും നിശ്ചിത സംഖ്യ ബാങ്കില്‍ നിക്ഷേപിക്കുന്ന പദ്ധതിയെ ഇടതു അനുകൂലികളായ മുസ്ലിം സംഘടനകളും അന്ന് എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ന്യുനപക്ഷ സ്കോളര്‍ഷിപ്പിന് യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തിയതു കാട്ടുകൊള്ളയായിരുന്നു.നൂറു രൂപ (തുകയുടെ കാര്യത്തില്‍ സംശയമുണ്ട്‌)ഫീയടച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ ന്യുനപക്ഷ വിധ്യര്തികള്‍ രെജിസ്ട്രേഷന്‍ ആപ്പീസുകളുടെ മുമ്പില്‍ വരി നിന്നതു അങ്ങനെയൊന്നും മറന്നു പോകില്ല ഈ സമുദായം. മദ്രസ്സ അധ്യാപക ക്ഷേമനിധിയും ഇത്തരം ഒരു തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ തലയില്‍ ലക്കൊട്ടിനു ഒട്ടിക്കാനുള്ള ചോറുണ്ടായാല്‍ മാത്രം മതി.

   ലാവലിന്‍, പീ എസ് സി അഴിമതി, റിലയന്‍സ്‌ അഴിമതി,ഭൂമി തട്ടിപ്പ്,ലോട്ടറി തട്ടിപ്പ്,അനധികൃത നിയമന തട്ടിപ്പ്, അങ്ങനെ നീളുന്ന 'വികസന' പ്രവര്‍ത്തനങ്ങളുടെ കഥകള്‍ ഓരോന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നു.കഴിഞ്ഞു പോയ അച്യുതാനന്ദ ഭരണം കേരളത്തില്‍ വികസനം ഉണ്ടാക്കിയില്ല എന്ന് അനന്തപുരിയില്‍ നടന്ന പാര്‍ട്ടി സമ്മേളനം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത് തന്നെയാണ് യൂ ഡി എഫിന് പറയാനുള്ളത്.

   Delete
 5. മന്ത്രി എന്ന നിലക്ക വാക്കുകള്‍ കുറച്ച് പ്രവര്‍ത്തി കൂട്ടി ജനത്തിന് നന്മ നല്‍കി എന്ന് പറയാന്‍ പറ്റുന്ന ഒരു നല്ല സമൂഹ്യ പ്രവര്‍ത്തകനാണ് ഇദ്ധേഹം
  വര്‍ഷങ്ങളോളം ശമ്പളം ഇല്ലാതെ പട്ടിണികിടന്ന് ആധ്യപക് ജോലി പോകും എന്ന് കരുതി അത് വിടാതെ പിന്തുടര്‍ന്ന് ഒരു കൂട്ടം ആളുകളെ ഇദ്ധേഹം ശമ്പള കുടിശിക നല്‍ക്കി ജോലി സ്ഥിര പെടുത്തി എന്നത് ചില്ലറ കാര്യമല്ല, കമ്മ്യൂണിസം പുലമ്പിയിരുന്ന ഒരു ടീം ഇത് ഇടക്ക് ഇടക്ക് പറയുകയല്ലാതെ ഒന്നും ചൈതില്ല എന്നത് നാം കണ്ടതാണ്

  ReplyDelete
  Replies
  1. ഒരു മന്ത്രിക്കു എന്നല്ല ഏതൊരു ഭരണകര്‍ത്താവിനും അത്യാവശ്യം വേണ്ടത് കമാന്റിംഗ് പവര്‍ ആണല്ലോ, അത് അബ്ദുറബ്ബിനു ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. പിന്നെ ഒരാളും ജനിക്കുന്നത് മന്ത്രിയായിട്ടല്ല, സാഹചര്യങ്ങള്‍ ആണ് ആരെയും ഉയര്‍ത്തുന്നതും, താഴ്ത്തുന്നതും. ഒരു മാനേജ്മെന്റ് സ്ഥാപനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് നല്ലൊരു മാനേജരും നല്ല തൊഴിലാളികളും ആവശ്യമാണ്‌ എന്ന പോലെ നല്ല ഭരണ പാടവമുള്ള ഒരു ഭരണകര്‍ത്താവിന് നല്ല ഉധ്യോഗസ്തന്മാരെയും ലഭിക്കേണ്ടതുണ്ട്. അബ്ദുറബ്ബിനു അത്തരത്തില്‍ ഒരു ഭാഗ്യം ലഭിച്ചു എന്ന് വേണം കരുതാന്‍

   Delete
 6. ഒരു പരിഷ്കര്ത്താവിനു ആദ്യം ലഭിക്കുക ചീമുട്ടയാണ്‌ പൂചെണ്ടുകള്‍ അവരുടെ കാലശേഷമാണു ലഭിക്കുക, മന്ത്രി അബ്ദുറബ്ബിനു പൂ ചെണ്ടു വേണമോ ചീമുട്ടവേണമോ എന്നു തീരുമാനിക്കുവാനായിട്ടില്ല (ഇനിയും മൂന്നാലു വര്ഷമുണ്ടല്ലോ , ഏതായാലും ഭരണകാലാവധി തീരുമ്പോള്‍ പൂചെണ്ടുകള്‍ തന്നെ ലഭിക്കട്ടെ എന്നു ആസമ്ഷിക്കുന്നു

  ReplyDelete
  Replies
  1. ഒമ്പത് മാസം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുക വഴി ജനഹൃദയങ്ങളില്‍ നിന്നും ലഭിക്കുന്ന ആശംസകളെക്കള്‍ വലിയ അവാര്‍ഡ്‌ മറ്റെന്തുണ്ട്..അബ്ദുറബ്ബ് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിക്കഴിഞ്ഞു ..നന്ദി ഹബീബ്‌ ആശംസകള്‍

   Delete
 7. അബ്ദു റബ്ബ് കഴിവുള്ള വ്യക്തിയാണെന്ന് തെളിയിച്ചു കഴിഞ്ഞു. സൂപ്പി ഭരണ മികവില്ലാത്ത ആളാണെന്നും തെളിഞ്ഞു കഴിഞ്ഞു. വിലയിരുത്തലില്‍ പാര്‍ട്ടി അന്ധത നമുക്ക് ഇല്ലാതിരിക്കട്ടെ. "നിസ്വാര്തമായി സേവനം ചെയ്യുന്ന മന്ത്രിയാണ് അബ്ദുറബ്ബ്‌ എന്ന് എംഈഎസ് അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂര്‍ വരെ അബ്ദുറബ്ബിന് സര്ട്ടിഫികറ്റ്‌ നല്‍കുകയുണ്ടായി" ഈ അതിശയോക്തി വേണമായിരുന്നോ? ഡോ.ഫസല്‍ ഗഫൂര് അദ്ദേഹത്തിന്റെ മേഖലയില്‍ നിപുണനാണ്. എന്ന് കരുതി അബ്ദു റബ്ബിനു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം വലിയൊരു വ്യക്തി ആണോ ഫസല്‍ ഗഫൂര്‍? അല്ലെങ്കില്‍ ഡോ.ഫസല്‍ ഗഫൂറിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റെല്ലാത്തിനെക്കാളും വലുതാണ്‌ എന്ന ധ്വനി ഉണ്ടാകുന്നു. നന്ദി നല്ലൊരു പോസ്റ്റിന്.

  ReplyDelete
  Replies
  1. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ സ്വാശ്രയ നയത്തില്‍ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ റാന്‍ മൂളിയ ഫസല്‍ ഗഫൂര്‍ , കേരളത്തില്‍ ഭരണമാറ്റം വന്നപ്പോള്‍ സ്വാശ്രയ നയത്തിനെതിരെ രംഗത്ത്‌ വന്നു ശ്രദ്ധേയനായിരുന്നു,കേരളം എസ് എഫ്‌ ഐയുടെ കുട്ടികള്‍ കുരുതിക്കളമാക്കുമ്പോള്‍ കത്തുന്ന പുരയില്‍ നിന്നും കവുക്കോല്‍ ഊരുന്ന പണിയായിരുന്നു ഫസല്‍ ഗഫൂറിന്. അദ്ദേഹമാണ് അബ്ദുറബ്ബിനെ പ്രകീര്‍ത്തിക്കുന്നത് എന്നത് മഹത്തരം തന്നെയാണ്

   Delete
 8. ഇങ്ങള് വെറും ഷാജിയല്ല. മൂര്‍ഖന്‍ഷാജിയാ കീരിക്കാടന്‍ ജോസിന്റെ അനിയന്‍ കരിമൂര്‍ഖന്‍ഷാജി!
  ഒരു പോസ്റ്റും അതിനേക്കാള്‍ വല്യ മറുപടിയും കല്ലേറും കത്തിക്കുത്തും..
  ഇങ്ങളെ മയ്യത്ത് മിക്കവാറും അവന്മാരുടെ കൈകൊണ്ടായിരിക്കും.
  ലാ ഷക്ക ഫീഹി മോനെ ലാ ഷക്ക ഫീ!
  ആകെമൊത്തം പൊഹയല്ല തീ തന്നെ പാറി.


  (സത്യംപറ. അബ്ദുക്ക എത്ര തന്നു പോക്കറ്റില്‍ ?)

  ReplyDelete
 9. മോനെ യാചൂ..കണ്ണൂരാനെ, വെടിക്കെട്ടുകാരന്റെ മകനെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ...നന്ദി വായനക്കും , അഭിപ്രായത്തിനും

  ReplyDelete
 10. മികച്ച ഭരണകർത്താവ് എന്ന് ഏതാനും മാസങ്ങൾക്കകം തന്നെ എതിരാളികളെ പോലും ബോദ്ധ്യപ്പെടുത്തിയ അബ്ദുറബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെടുക തന്നെ വേണം. നന്നായി എഴുതി, അഭിനന്ദനങ്ങൾ ഷാജി !

  ReplyDelete
  Replies
  1. വളരെ കുറച്ചു കാലം കൊണ്ട് ഭരണ പാടവം തെളിയിക്കുക, അതും തൊട്ടാല്‍ പൊള്ളുന്ന വിദ്യാഭ്യാസ വകുപ്പില്‍ ..അബ്ദുറബ്ബ് തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് . നന്ദി ഉസ്മാന്‍ ജി

   Delete
 11. മഴ നനയാതിരിക്കാന്‍ സ്കൂളിന്റെ ഇറയത്ത് കയറി നിന്ന പാരമ്പര്യമല്ല തനിക്കെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

  ഈ പറഞ്ഞത് ഞായം...! അങ്ങനെ മഴനനയാതിരിക്കാൻ പോലും സ്ക്കൂളിന്റെ ഇറയത്ത് കയറി നിന്ന പാരമ്പര്യമില്ലാ നമ്മൾ ബ്ലോഗ്ഗെഴുത്തുകാർക്കെന്ന് തോന്നിപ്പോകുന്നു. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി മന്ദൂസന്‍ ..ഇവിടെ വന്നതിനും, അഭിപ്രായത്തിനും

   Delete
 12. Marupadi illadakumbol kuttapaduthunna sheelam ivarkk panda ulladaaa(onnina randakkunna aaa pazaya adavv) Mr.kannan...vakkukala vakkukal kondu naridu ...allada kuttapaduthukayalla vandad...Mr.Shaji u cond. man....we are with u.......

  ReplyDelete
  Replies
  1. നന്ദി സലാം അഭിപ്രായത്തിന്

   Delete
 13. കേരളത്തിലെ വിദ്യാഭ്യാസ രംഗം ആര് ഭരിച്ചാലും അത് കുത്തകകലാല്‍ നിയന്ദ്രിക്കപ്പെടുന്നത് തന്നെയാണ്..സ്വാശ്രയ കുത്തകകലാല്‍... അത് നേരെ ആക്കാന്‍ ആര്‍ വിജാരിചാലും കഴിയില്ലാ നോക്കിക്കോ ഇനി അടുത്ത പ്രവേശനത്തിന് കൂടുതല്‍ ശക്തമായ സമരങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും

  രാഷ്ട്രീയം നോക്കാതെ കാര്യങ്ങള്‍ ചെയ്‌താല്‍ അത് നാടിന്നു നല്ലത് അതെന്നെ

  ReplyDelete
  Replies
  1. സമരങ്ങള്‍ക്ക് വേണ്ടി സമരം എന്ന പോളിസി നമ്മുടെ എസ് എഫ്‌ ഐ യുടെ കുട്ടികുരങ്ങന്മാര്‍ക്ക് ഭരണം മാറിയാല്‍ പറഞ്ഞതാണല്ലോ..കഴിഞ്ഞ ജൂണ്‍ ജൂലൈ മാസങ്ങളില്‍ നമ്മള്‍ അത് കണ്ടതുമാണ്. പരിയാരത്ത് നടന്ന കോഴ വെളിച്ചത്തു വന്നപ്പോള്‍ ആണല്ലോ കുട്ടിസഖാക്കള്‍ മാളത്തില്‍ ഒളിച്ചത്. സര്‍ക്കാര്‍ പുതുതായി ഒരു നിയമവും കൊണ്ട് വന്നില്ലെന്നിരിക്കെ അനാവശ്യ സമരം നടത്തി കുരുതിക്കളം തീര്‍ക്കുകയായിരുന്നു ഇക്കൂട്ടര്‍. അത് അടുത്ത എല്ലാ വര്‍ഷവും തുടരും, ഇടതു ഭരണം വരുന്നത് വരെ. ഇടതു ഭരണം വന്നാല്‍ കവാത്ത് മറക്കുകയും ചെയ്യും. അതില്‍ നിന്നും ഒരു മാറ്റമുണ്ടായാല്‍ അബ്ദുറബ്ബിന് മാത്രമല്ല കേരളത്തിനും കൂടിയാണ് അതിന്റെ ഗുണം ലഭിക്കുക ,,നന്ദി ആചാര്യാ ഇവിടേക്കുള്ള വരവിനു

   Delete
 14. Replies
  1. നന്ദി ..ഉസ്മാന്‍ ജീ

   Delete
 15. എഴുത്തിന് ആശംസകള്‍

  ReplyDelete
 16. അബ്ദുറബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെടുക തന്നെ വേണം. നന്നായി എഴുതി, അഭിനന്ദനങ്ങൾ ഷാജി !

  ReplyDelete
 17. ആചാര്യന്റെ വാക്കുകള്‍ കടമെടുക്കുന്നു.....
  കേരളത്തിലെ വിദ്യാഭ്യാസ രംഗം ആര് ഭരിച്ചാലും അത് കുത്തകകലാല്‍ നിയന്ദ്രിക്കപ്പെടുന്നത് തന്നെയാണ്..സ്വാശ്രയ കുത്തകകലാല്‍... അത് നേരെ ആക്കാന്‍ ആര്‍ വിജാരിചാലും കഴിയില്ലാ നോക്കിക്കോ ഇനി അടുത്ത പ്രവേശനത്തിന് കൂടുതല്‍ ശക്തമായ സമരങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും

  രാഷ്ട്രീയം നോക്കാതെ കാര്യങ്ങള്‍ ചെയ്‌താല്‍ അത് നാടിന്നു നല്ലത് അതെന്നെ

  ബെബിയെക്കാളും, സൂപ്പിയെക്കാളും മെച്ചം ആണെന്നു തോന്നുന്നു.കൂടുതല്‍ വിലയിരുത്തലിനു സമയം ആകുന്നെയുള്ളൂ എന്നാണു എന്റെ അഭിപ്രായം...

  ReplyDelete
  Replies
  1. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ബെബിയെക്കാലും, സൂപ്പിയെക്കാളും മെച്ചം എന്ന് അബ്ദുറബ്ബിനെ കുറിച്ച് തോന്നുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം..നല്ല രീതിയില്‍ വകുപ്പിനെ മുന്ന്നോട്ടു കൊണ്ട് പോകാനും, കൂടുതല്‍ കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യാനും അദ്ദേഹത്തിനു സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം ..നന്ദി അബ്സര്‍

   Delete
 18. ഇതിലെ ഫസ്റ്റ് കമെന്റിനോട് യോജിക്കുന്നു

  ReplyDelete
  Replies
  1. ഇതിലെ ഫസ്റ്റ് മറുപടി ഞാന്‍ നിങ്ങള്‍ക്കും ഡഡിക്കെറ്റ് ചെയ്യുന്നു

   Delete
 19. Replies
  1. അതെ സൂപര്‍ വിദ്യാഭ്യാസ മന്ത്രി..ചരിത്രം വഴി മാരും ചിലര്‍ വരുമ്പോള്‍

   Delete
 20. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ നിലവാരം വളരെ പിന്നോക്കം പോയതിന്‍റെ
  ദൗര്‍ബ്ബല്യത്തിന്മേലാണ് സ്വയാശ്രയം പച്ച പിടിക്കുന്നത്‌... ഏറെക്കാലം വിദ്യാഭ്യാസം കൈകാര്യം ചെയ്ത പാര്‍ട്ടി എന്ന നിലക്ക്ലീഗിന്പൊതു വിദ്യാഭ്യാസത്തിന്‍റെ തകര്‍ച്ചയിലൂടെ കയറിവന്ന സ്വയാശ്രയ വിദ്യഭ്യാസ കച്ചവടത്തിന് ലീഗ് കാലേ കൂട്ടി പാത ഒരുക്കുകയായിരുന്നു എന്ന് ലീഗിന് സ്വാധീനമുള്ള MES പോലെയുള്ള സ്ഥാപനങ്ങളുടെ പോലും സ്വയാശ്രയത്തിനു മുമ്പുള്ള ചരിത്രം(പ്രസ്തുത സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍))))9)))))) എടുത്തു പരിശോധിച്ചാല്‍ തന്നെ ധാരാളം മതിയാകും.

  ReplyDelete
 21. നല്ല എഴുത്ത്, മറുപടികളും.

  ReplyDelete
 22. നല്ല പോസ്റ്റും നല്ല ചോദിയങ്ങളും ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയും . ശാജിക്കാ ഞാന്‍ നിങ്ങളുടെ ഒരു ഫാന്‍സ്‌ ഉണ്ടാക്കട്ടെ ..?

  ReplyDelete
 23. adipoly report..........

  all d best.................

  ReplyDelete

കമന്റ് കോളത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം പറയാം. sign in ചെയ്യാന്‍ കഴിയാത്തവര്‍ക്ക് Name/URL ഓപ്ഷന്‍ വഴി നിങ്ങളുടെ പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്താം...ഹാ വേഗമാവട്ടെ