Thursday, March 22, 2012

കറിവേപ്പിലയുടെ ചാരിത്ര്യ പ്രസംഗം

'ബുദ്ധന്‍റെ ചിരി' പോലെ പ്രശസ്തമാണ് നമ്മുടെ അച്യുതാനന്തന്റെ ചിരിയും. പൊക്രാനില്‍ വല്ല പൊട്ടിത്തെറിയുമുണ്ടായാലാണ് 'ബുദ്ധന്‍ ചിരി'ക്കാറുള്ളതെങ്കില്‍ ,പാര്‍ട്ടി പൊട്ടി പാളീസാകുമ്പോഴാണ് അച്ചുതാനന്തന്റെ ചിരി. പലപ്പോഴും ഈ ചിരി കൊലച്ചിരിയായി രൂപം പ്രാപിക്കാറുമുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ കൊലച്ചിരി കേരളം കണ്ടതുമാണ്. പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും അച്ചുതാനന്തന്‍ ചിരിക്കാന്‍ മറന്നിട്ടില്ല, പക്ഷെ കാപിറ്റലിനോടും, പണിഷ്മെന്റിനോടുമുള്ള  അടങ്ങാത്ത  പക കാരണം ചിരി ഉള്ളിലാണെന്ന് മാത്രം.... 

പണ്ടത്തെ കമ്മ്യുണിസ്റ്റ്‌ സഖാക്കള്‍ക്ക് കാപിറ്റല്‍ എന്ന് കേട്ടാലായിരുന്നു പേടി. ഇന്ന് കാപിറ്റല്‍ പണിഷ്മെന്റ് എന്ന് കേട്ടാലാണ് പേടി. പണ്ട് എല്ലാ സഖാക്കളുടെയും കയ്യില്‍ ദാസ്‌കാപിറ്റല്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് എല്ലാ സഖാക്കളും കാപിറ്റല്‍ ദാസന്‍മാരായി വളര്‍ന്നു. ദാസനെന്നോ, വിജയനെന്നോ വ്യത്യാസമില്ലാതെ കാപിറ്റല്‍ വളരുമ്പോള്‍ സ്വയം മാറി നിന്ന് കുളിമുറിയിലേക്ക് നോക്കുന്നവനല്ലേ വിഡ്ഢി.. ആ ഒരുള്‍വിളിയാണ്  അച്ചുമ്മാമന്‍റെ മകനുമുണ്ടായത്. എല്ലാവരും കാപിറ്റലിന് പിന്നാലെ ഓടുമ്പോള്‍ താനായിട്ടു എന്തിനു മാറി നില്‍ക്കണം..ഹല്ലാ പിന്നെ. പാര്‍ട്ടിയും ആദര്‍ശവും തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണെങ്കിലും അച്ചുതാനന്തനും,  അപസര്‍പ്പക കഥകളും, ഐസ്ക്രീമുമൊക്കെയായിരുന്നല്ലോ  ഇടക്കൊരു ഓക്സിജന്‍. ഈ ഓക്സിജന്റെ അഭാവമാണ് പിറവത്ത് പാര്‍ട്ടിക്ക് ശ്വാസം മുട്ടിയതും.

സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അച്ചുതാനന്തന്‍ നടത്താറുള്ള  ഗിമ്മിക്കുകള്‍ പലവുരു കണ്ടതാണ് നമ്മള്‍ . ഒന്നുകില്‍ ഒരു വ്യഭിചാരക്കേസ്, അതല്ലെങ്കില്‍ ഏതെന്കിലും വ്യവഹാരിക്കേസ്..ഈ രണ്ടുമാണ് ഈ മാമന്റെ മാസ്റ്റര്‍ പീസും. പിറവത്തെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി അനൂപ്‌ ജേകബ് രാഷ്ട്രീയത്തില്‍ പിച്ച വെക്കുന്നല്ലെയുള്ളൂ.. ഏതെങ്കിലും പെണ്ണ്കേസോ, അഴിമതിക്കേസോ ഈ ചെറുക്കനെ കുറിച്ച് പറഞ്ഞു ചെന്നാല്‍ ജനം 'സുനാപ്ലി'യില്‍ പിടിച്ചു ഞൊരണ്ടി വിടുമെന്ന് മാമന് നന്നായറിയാം.  അത് കൊണ്ട് തന്നെ മാമന്റെ പതിവു ഗൂഗ്ലി പിറവത്തെ പിച്ചില്‍ ഏശിയില്ല.. ഈ ധര്‍മ്മസങ്കടം അലട്ടികൊണ്ടിരിക്കുമ്പോഴാണ് സ്വന്തം ട്രൌസറിനടിയില്‍ നിന്നും ശെല്‍വരാജ്  പുറത്തു ചാടുന്നത്. 

തിരുവനന്തപുരത്തു കാപിറ്റല്‍ പണിഷ്മെന്റ് പറഞ്ഞു തന്റെ ട്രൌസറിന് തീയിടാന്‍ ശ്രമിച്ചവര്‍ ശെല്‍വരാജിനെ പുകച്ചു പുറത്തു ചാടിച്ചതാണെന്ന് അച്ചുമ്മാമന് നന്നായറിയാം. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെയും, തന്റെ കൂടെയുള്ളവര്‍ക്കെതിരെയും നടക്കുന്ന അപ്രഖ്യാപിത യുദ്ധം ട്രൌസറിന് തന്നെ  തീ പിടിക്കുന്ന അതീവ ഗുരുതരാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴാണ് അച്ചുതാനന്തന് ഒരു അഭിസാരികയെ കുറിച്ച് ഉള്വിളിയുണ്ടാകുന്നത്. പിറവത്ത് വ്യഭിചാരവും, വ്യവഹാരവും പറയാന്‍ കഴിയാതെ നാവു തരിച്ചു നില്‍ക്കുന്ന അച്ചുമ്മാമന്‍ മുമ്പും പിമ്പും നോക്കാതെ വെച്ച് കാച്ചി..അഭിസാരിക. അവസാനം അഭിസാരികയെന്നാല്‍ കറിവേപ്പില എന്നാണെന്ന് മലയാളിക്ക് വാമൊഴി വഴക്കം പഠിപ്പിക്കാനും ഈ മലയാളി മാമന്‍ മറന്നില്ല. കറിവേപ്പിലയുടെ ഈ ചാരിത്ര്യ പ്രസംഗം കേട്ട് ശീലിച്ച, കാതു തഴമ്പിച്ച മലയാളി ഇപ്പോള്‍ ഒത്തൊരുമിച്ച് പറയുന്നു മലയാളി മാമാ വണക്കം... കറിവേപ്പില കൊടുത്താല്‍ പിറവത്തും കിട്ടും..
സീ പി എമ്മില്‍ നിന്ന് പുറത്തു പോയ സിന്ധു ജോയിയെ 'അഭിസാരിക' എന്ന് വിളിച്ചു ആക്ഷേപിച്ചതിലൂടെ അച്ചുതാനന്തന്‍ നേടിയതാവട്ടെ ഒരു വെടിക്ക് രണ്ടു പക്ഷിയും. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് തെളിയിക്കാനും, പിറവത്ത് പാര്‍ട്ടിയെ കുരിശില്‍ കയറ്റാനും ഇതോടു കൂടി അച്ചുതാനന്തന് കഴിഞ്ഞു. പിറവം എന്ന യൂ ഡി എഫിന്റെ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് പ്രതിപക്ഷത്തു എണ്ണം വര്‍ദ്ധിപ്പിക്കാനും, യൂ ഡി എഫിലെ ചെറുമീനുകളെ കൂട്ട് പിടിച്ചു  എങ്ങനെയെങ്കിലും ഭരണത്തിലേക്ക് രണ്ടടി മുന്നോട്ടു വെക്കാനും പാര്‍ട്ടി നടത്തിയ ചരടുവലികള്‍ അച്ചുമ്മാമന് നന്നായറിയാം. ഇനി ഒരിക്കല്‍ കൂടി മുഖ്യ മന്ത്രി കസേരയില്‍ കയറിയിരിക്കാന്‍ പോളിറ്റ് ബ്യുറോ എന്നല്ല സാക്ഷാല്‍ കാറല്‍ മാര്‍ക്സ്‌ തന്നെ വന്നു പറഞ്ഞാലും അവസരം ലഭിക്കില്ലെന്നും  അച്ചുതാനന്തനറിയാം. 

മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും കേസും കോടതിയുമായി കയറിയിറങ്ങി ചെരുപ്പ് തേഞ്ഞതു മിച്ചം...കേസുകള്‍ക്കും, വ്യവഹാരങ്ങള്‍ക്കും എവിടുന്നു പണം കിട്ടിയെന്നു പാര്‍ട്ടിക്ക് പോലും സംശയം. അഞ്ചു കൊല്ലത്തെ ഈ വ്യവഹാരക്കസര്‍ത്തുകള്‍ക്കിടയില്‍ വീ എസ് ഭരിക്കാന്‍ മറന്നുവെന്നും പറയുന്നത് പാര്‍ട്ടി തന്നെ. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും നടപ്പാക്കിയില്ല എന്ന് മാത്രമല്ല, മുന്‍ സര്‍ക്കാരിന്റെ പദ്ധതികളെ തുരങ്കം വെക്കുക കൂടി ചെയ്തു. ഇതോടെ വീ എസ് എന്ന രണ്ടക്ഷരം 'വികസനത്തിന്റെ ശത്രു' എന്ന പൂര്‍ണ്ണ രൂപം പ്രാപിക്കുകയുമുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേട്ടമുണ്ടായില്ലെന്നു ഞാന്‍ പറയില്ല. ഒരാള്‍ക്ക്‌ നേട്ടമുണ്ടായിട്ടുണ്ട്.. അത് മറ്റാര്‍ക്കുമല്ല, വീ എസ്സിന്റെ പൊന്നോമന മകന്‍ അരുണ്‍ കുമാറിന് തന്നെ.. അച്ഛനും, മകനും കൂടി നടത്തിയ പല കൂട്ടുകൃഷികളും പൊടി തട്ടിയെടുത്തു പൊതുജനസമക്ഷം കൊണ്ട് വരുന്ന കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി കൂട്ടുകെട്ട് അച്ചുതാനന്തനെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ പോലും അനുവദിക്കുന്നില്ല. നീണ്ടു നിവര്‍ന്നു പാമ്പിനെ പോലെ മാളത്തിലേക്ക് തന്നെ ഉള്‍വലിയുന്നുവെങ്കിലും, ബിരിയാണി കൊടുക്കുന്നുണ്ടോ എന്നു നോക്കാന്‍  ഇടയ്ക്കിടയ്ക്ക് തല പുറത്തേക്കിടുകയാണ് മാമന്‍. പുറത്തു വടിയുമായി നില്‍ക്കുന്ന പിണറായി സഖാവിനെ കാണുമ്പോള്‍ വീണ്ടും തല തിരിച്ചു മാളത്തിലേക്ക് തന്നെ ചുരുണ്ടു കൂടുന്നു. അപ്പൊ പിന്നെ എല്ലാം തനിക്കാക്കി ബെടക്കാക്കുക തന്നെ.

പിറവത്ത്  പാര്‍ട്ടിയെ ജയിപ്പിക്കാന്‍ ഓടുന്ന ജേക്കബിനു ഒരു മുഴം മുമ്പേ ഇറങ്ങിയതായിരുന്നു പാര്‍ട്ടി.  ഇതിനിടയിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പലര്‍ക്കും യേശുവിന്റെ 'വിളി' വന്നത്.  പിറവത്തെ ഓര്‍ത്തഡോക്സ്‌, യാക്കോബായ തുടങ്ങിയ സഭാ ആസ്ഥാനങ്ങളില്‍ ഈ സഖാക്കള്‍ കോഴിപ്പേനുകളെ പോലെ അരിച്ചു നടന്നു,  അത്താഴം വരെ ഉണ്ടതായിരുന്നു...പക്ഷെ  മാര്‍ക്സ്‌-യേശു സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍  അവസാനത്തെ അത്താഴം പുത്തരിയിലെന്ന പോലെ കല്ലുകടിയായി. 'യേശു' വന്നു  വിളിച്ചാല്‍ ഓര്‍ത്തഡോക്സ്‌, യാക്കോബായ തുടങ്ങിയ പിറവകൃസ്ത്യാനികള്‍ ഓടി വരുമെന്നാണ് പിണറായി സഖാവ് ധരിച്ചത്. പക്ഷെ ഓടി വന്നത് കണ്ണൂരില്‍ നിന്നും പിണറായി സഖാവിന്റെ അപ്പോസ്തലന്‍ ജയരാജന്‍ സഖാവാണ്.  കണ്ണൂരില്‍ നിന്നും വന്ന ജയരാജന്‍ സഖാവിന്റെ ചെരുപ്പ് തേഞ്ഞതല്ലാതെ പിറവത്ത് എട്ടുനിലയിലും പൊട്ടാനായിരുന്നു പാര്‍ട്ടിക്ക് യോഗം.

അതിരാവിലെ ആര്‍ക്കൊക്കെ വിളിക്കണം, ഏതു സോപ്പ് തേക്കണം  എന്നൊക്കെ  ഇന്ത്യാ വിഷനിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ ചീഫ്‌ വിപ്പ്‌...പിറവം ഫലം പ്രഖ്യാപിച്ചതോടെ ആദ്യം ശ്വാസം വിട്ടതും മൂപ്പരാണ്.   ചീഫ്‌ വിപ്പ്‌ ഹാഫ്‌ വീര്‍പ്പിടുംപോഴെക്കു ചാനലില്‍ ബ്രെയ്കിംഗ് ന്യൂസ്‌...കക്കൂസില്‍ പോയാല്‍ അത് എക്സ്ക്ലൂസീവ്.. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പീസി ജോര്‍ജ്‌ എന്ന് ഗമണ്ടന്‍ ചര്‍ച്ച. ഹോ എന്തായിരുന്നു പുകില്.. ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റപ്പോഴും ആരോ പറഞ്ഞു  അതിനു പിന്നില്‍ പീ സി ജോര്‍ജ്‌ ആണെന്ന്.. 


ഇന്ത്യാവിഷന്‍ എന്ന ചാനലും, വാരാന്ത്യ വക്കീലും, മറ്റു ചില ഇടതു മാധ്യമപ്രവര്‍ത്തകരും കൂടി തിരക്കഥ തയ്യാറാക്കി നടത്തിയ നാടകമാണ് പിറവത്തെ ജനങ്ങള്‍ നാലും കൂട്ടി പൊളിച്ചെറിഞ്ഞത്. ശെല്‍വരാജ് എന്ന ഉറച്ച കമ്മ്യുണിസ്റ്റ്‌കാരനെ എം എല്‍ എ സ്ഥാനം പോലും വലിച്ചെറിഞ്ഞു പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് പണമാണെങ്കില്‍ , പിറവത്തെ  ഇടതു സ്ഥാനാര്‍ഥി എം ജെ ജേകബും അങ്ങനെ കോടികള്‍ കണ്ടു മയങ്ങി വീഴില്ലെന്നാരു കണ്ടു.. ഈ സംശയം പിറവത്തെ ജനങ്ങള്‍ക്കുണ്ടാക്കിയെന്നതാണ് ഇന്ത്യാവിഷന്‍ കൊണ്ട് വന്ന ആരോപണത്തിന്റെ അനന്തരഫലം. ആരോപണങ്ങളെ എല്ലാം അവഗണിച്ചു വികസനവും, കരുതലും എന്ന മുദ്രാവാക്യവുമായി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതും ശ്രദ്ധേയമായി.

കേരളത്തിലെ സാധാരണക്കാരന്റെ പള്‍സറിഞ്ഞാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനസമ്പര്‍ക്ക പരിപാടികളുമായി നടന്ന്  ചെരുപ്പ് തേഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. സ്മാര്‍ട്ട് സിറ്റി,  കൊച്ചിയില്‍ മെട്രോ, കോഴിക്കോട്ട് മോണോ, കാസര്‍ഗോഡ്‌, മലപ്പുറം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌, പാലക്കാട്ട് ഐ ഐ ടി, കോട്ടയത്ത് ഐ ഐ എസ് ടി. ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചതിനു പുറമെ ഉമ്മന്‍ ചാണ്ടി കൊണ്ട് വന്ന നിരവധി പാക്കേജുകള്‍ വേറെയും.. . ചെങ്ങറ പാക്കേജ്‌ , മൂലമ്പള്ളി പാക്കേജ്‌, എന്‍ഡോസള്‍ഫാന്‍ പാക്കേജ്‌, ആദിവാസി പാക്കേജ്‌, അധ്യാപക പാക്കേജ്‌...അങ്ങനെ നീളുന്നു ജനോപകാരപ്രദമായ പാക്കേജുകള്‍ . ജന സമ്പര്‍ക്ക യാത്രയിലൂടെ കേരളം മുഴവന്‍ ഓടി നടന്ന് പരാതികള്‍ സ്വീകരിച്ച മുഖ്യമന്ത്രി തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നേരിട്ട് കാണാവുന്ന തരത്തില്‍ സുതാര്യവുമാക്കി. മുഖ്യമന്ത്രി വില്ലേജ്‌ ഓഫീസറുടെ പണിയെടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ കഴിഞ്ഞ അഞ്ചു വര്ഷം ഒരു വില്ലേജ്‌ ഓഫീസറുടെ പോലും പണിയെടുക്കാനോ, പണിയെടുപ്പിക്കാനോ ശ്രമിക്കാത്തതിന്റെ ബാക്കിപത്രമാണ്  ഉമ്മന്‍ ചാണ്ടിക്ക് മുമ്പില്‍ പരാതികളായി പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ ഒരു ഭരണമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയം. ഈ വിജയത്തിലാണ് പിറവത്തെ വിജയം പിറവി കൊള്ളുന്നതും. ശിഷ്ടം : പണ്ട് അര്‍ജന്റീനക്കെതിരെ ഫുട്ബാള്‍ മല്‍സരത്തിനു തയാറെടുത്ത ഇന്ത്യന്‍ ടീമിനെ പോലെയാണ് ഇപ്പോള്‍ ഇടതു ക്യാമ്പ്‌. നെയ്യാറ്റിന്‍കരയെന്നു കേള്‍ക്കുമ്പോഴേക്കു എല്ലാവരും ബോധം കെടുന്നു..ഇടക്ക് ബോധം വരുമ്പോഴൊക്കെ നേതാക്കള്‍ പരസ്പരം ചോദിക്കുന്നു, "കഴിഞ്ഞോ..."   പാര്‍ട്ടി ചാനലില്‍ കുറച്ചു കാലത്തേക്ക് നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത്..എന്ന് തുടങ്ങുന്ന പാട്ടും കൊടുക്കേണ്ടെന്ന്  അവൈലബ്ള്‍ പി ബി   :)  :)30 comments:

 1. അതിരാവിലെ ആര്‍ക്കൊക്കെ വിളിക്കണം, ഏതു സോപ്പ് തേക്കണം എന്നൊക്കെ ഇന്ത്യാ വിഷനിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ ചീഫ്‌ വിപ്പ്‌...പിറവം ഫലം പ്രഖ്യാപിച്ചതോടെ ആദ്യം ശ്വാസം വിട്ടതും മൂപ്പരാണ്. ചീഫ്‌ വിപ്പ്‌ ഹാഫ്‌ വീര്‍പ്പിടുംപോഴെക്കു ചാനലില്‍ ബ്രെയ്കിംഗ് ന്യൂസ്‌...കക്കൂസില്‍ പോയാല്‍ അത് എക്സ്ക്ലൂസീവ്.. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പീസി ജോര്‍ജ്‌ എന്ന് ഗമണ്ടന്‍ ചര്‍ച്ച. ഹോ എന്തായിരുന്നു പുകില്.. ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റപ്പോഴും ആരോ പറഞ്ഞു അതിനു പിന്നില്‍ പീ സി ജോര്‍ജ്‌ ആണെന്ന്..

  ReplyDelete
 2. എന്തെങ്കിലുമൊക്കെ വികസനങ്ങള്‍ നാട്ടില്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഇടത്പക്ഷ കാലത്തേ നടന്നിട്ടുള്ളൂ എന്നാ എനിക്ക് തോന്നുന്നത്.....

  പിന്നെ പിസി ജോര്‍ജ്.. എന്തിനാ അങ്ങോരെ പുണ്യവാളനാക്കുന്നത്..
  ഇതല്ല ., ഇതിനപ്പുറോം മൂപ്പര് ചെയ്യും...

  ReplyDelete
  Replies
  1. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു ഭരണം അമ്പേ പരാജയമായിരുന്നുവെന്നു സീ പി എം സംസ്ഥാന സമ്മേളനം പോലും വിലയിരുത്തിയിട്ടും ഈ മെമ്പര്‍ ഇതൊന്നും അറിഞ്ഞില്ലേ.. നന്ദി മഖ്ബൂല്‍ വായനക്ക്

   Delete
  2. kazhinja 5 varshathe vs nte baranam manorama, mangalam azhcha pathippili paingili novalinte nilavaaram aayirunnu..oommen chandi made me feel yes, my Kerala also can develop the way its people want and every person got the right to say their problems and solutions in this aspects directly to the concerned authoroties..I must say today's kerala communist made me a cngress wellwiisher

   Delete
 3. Aanukaalika sambhava vikaasangale nalla vannam paranju. Janatha ippol UDF noppam...Bharanam ere mikachathum......

  ReplyDelete
 4. ഈ വിഷയത്തില്‍ എല്ലായിടത്തും എന്നപോലെ എവിടെയും എന്‍റെ പ്രതികരണം അറിയിക്കട്ടെ.

  കേരളത്തിലെ ജനങളുടെ സമാന്യബോധത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ. ഏകദേശം മുപ്പതു ശതമാനത്തിനു മുകളില്‍ ആളുകള്‍ ഒരു പാര്‍ട്ടിയോടും കൂറില്ലാതെ നിക്ഷ്പക്ഷരാന്. നാട് നന്നാവണം എന്ന ആഗ്രഹം ഉള്ളവരാണ്. എങ്കിലും ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ചില ഘടകങ്ങള്‍ അക്കമിട്ടു നിരത്തിയാല്‍........,......

  (1) അന്തരിച്ച മുന്‍ നേതാവിനോടുള്ള ആദരവ് എ നാട്ടിലെ ജനങ്ങള്‍ പ്രകടിപ്പിച്ചു. സഹതാപതരംഗം എന്നും വാഖ്യാനിക്കാം
  (2) ജയിച്ചാല്‍ അതൊരു ജുവജന നേതാവ്, മാത്രമല്ല നിയുക്ത മന്ത്രി. കയ്യിട്ടുവാരലും ആക്രാന്തവും പഠിച്ചു വരുന്നവരെ മണ്ഡലത്തില്‍ വല്ലതും നടക്കും എന്ന തിരിച്ചറിവ്
  (3) മര്സിക്സ്റ്റ്‌ പാര്‍ടിയുടെ സമീപകാല മത നിലപാടുകളില്‍ പൊതു ജനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവ സഭകളുടെ അതൃപ്തി.
  (4) വി.എസ്‌, പിണറായി, ജയരാജന്‍, തുടങ്ങി സകല നേതാക്കന്മാരുടെയും വിവരംകെട്ടതും അനവസരപരവുമായ പ്രസ്താവനകള്‍.
  (5) ഇതിലെല്ലാമുപരി വികസനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുകള്‍ സമൂഹത്തിന് ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണം. അതാണ്‌ ഇതിനേക്കാള്‍ എല്ലാം ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത്.

  സമകാലിക എഴുത്തിന് ആശംസകള്‍ ഷാജി.

  ReplyDelete
  Replies
  1. നല്ല നിരീക്ഷണം..നന്ദി ജോസലെറ്റ്‌

   Delete
  2. @ ജോസൊലെറ്റ്, മുൻവിധികളില്ലാത്ത, യുക്തിഭദ്രമായ വിലയിരുത്തൽ !
   @ഷാജി, പതിവു പോലെ മികച്ച ഹോംവർക്ക് ലേഖനത്തിന്റെ വിനിമയക്ഷമതയെ നന്നായി സഹായിക്കുന്നുണ്ട്. ആശംസകൾ !

   Delete
 5. സുഹ്രുത്തെ,,,, പിറവം മണ്ടലം കാലാകാലങ്ങളഅയി യുഡീഫിനെ പിന്തുണച്ചിരുന്ന മണ്ടലമാണ്,,,എല്‍ഡീഎഫ് അവിടെ ജയിച്ചിരുന്ന കാലത്തെല്ലാം യുഡീഎഫില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നു,,, ഒരുപഞ്ജായത്തില്‍ മാത്രം ഭൂരിപക്ഷമുള്ള ജേക്കബ് ഗ്രൂപ്പിന് കാലകാലങ്ങളായി മണ്ടലം കൊടുക്കുന്നതില്‍ അവിടുത്തെ കോണ്‍ഗ്രസുകാര്‍ക്ക് അമര്‍ശമുണ്ട്,,,അതുകാരണം പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ അവരുടെ വോട്ടുകള്‍ ഇടതുപക്ഷത്തേക്കു പോകുകയോ,, വോട്ടവകാശം വിനിയോഗിക്കാതിരിക്കുകയോ ചെയ്യാറാണ് പതിവ്,,, ഇപ്രാവശ്യം പലകാരണങ്ങള്‍ കൊണ്ട് ചെയ്യാതിരുന്ന വോട്ടുകളെല്ലാം പോള്‍ ചെയ്തു,,, മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ച വാര്‍ത്തകള്‍ കണ്ട് എല്‍ഡീഎഫിനെ കുറിച്ചു ചിലര്‍ക്കെങ്കിലും തെറ്റിദ്ധരണയുണ്ടായിട്ടുണ്ടാകാം,,,അതു തിരുത്താനുള്ള സമയം കിട്ടിയുമില്ല,,, ഇതൊക്കെ പിറവത്ത് യുഡീഫിന് ഭൂരിപക്ഷം കൂടാന്‍ കാരണമായി,,,മാത്രമല്ല ജാതിമത ശക്തികള്‍ ഇത്രയും പരസ്യമായി ഒരു തിരഞ്ഞെടുപ്പിലും യുഡീഎഫി നെ സഹായിച്ചിട്ടില്ല,,, പിന്നെ എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,,, നഷ്ടത്തിലായതുകൊണ്ട് പൂട്ടാന്‍ തീരുമാനിച്ചിരുന്ന 40 ഓളം പൊതുമേഖലാസ്താപനങ്ളില്‍ 35 ഓളം ലാഭത്തിലാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞു,,, കഴിഞ്ഞ ഭരണകാലത്ത് കര്‍ഷക ആത്മഹത്യ എന്നു താങ്കള്‍ കേട്ടിട്ടുണ്ടോ,,,? ഒരു വര്‍ഷമാകുമ്പോഴേക്കും ഈ സര്‍ക്കാറിന്‍റെ കാലത്ത് കര്‍ഷക ആത്മഹത്യ രണ്ടക്കം കടന്നു,,, പവര്‍കട്ടില്ലാത്ത സംസ്ഥാനമാക്കിയ കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് കൊണ്ടുപോകുന്നത് ഇവരാണെന്ന കാര്യം മറക്കരുത്,,, കേരളത്തില്‍ ഒരു വൈദ്യുതി മന്ത്രിയുണ്ടോയെന്നു തന്നെ സംശയമാണ്,,,പിന്നെ എല്ലാ പാര്‍ട്ടിയിലുമുള്ളതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രശ്നങ്ങള്‍ ഉണ്ടാകുക സ്വാഭാവികം,,,അത് ഊതിപെരുപ്പിച്ച് വലുതാക്കുന്നവര്‍ പ്രത്യേകിച്ച് സ്വാര്‍ഥതാല്പര്യമുള്ളവരാണ്,,, അച്ചുതാനന്ദനും പിണറായിയും പാര്‍ട്ടിയുടെ ശക്തരായ നേതാക്കളാണ്,,എന്നാല്‍ ഇവ്രെല്ലാം പാര്‍ട്ടിക്ക് അതീതരുമാണ്,,,പിന്നെ... പിസി ജോര്‍ജിനെ പോലെയുള്ള ആണും പെണ്ണും കെട്ട ഒരാളെ താങ്ങിനടക്കുന്ന ഈ സര്‍ക്കാര്‍ ചീഫ് വിപ്പ് പദവിക്കൊപ്പം എന്തും പറയാനുള്ള ലൈസന്‍സും കൊടുത്ത് ആ പദവിയെ വ്യഭിചരിക്കുന്നത് നോക്കി മിണ്ടാതെ നില്‍ക്കുകയല്ലെ ചെയ്യുന്നത്,,,, അച്ചുതാനന്ദന്‍റെ ആഭിസാരിക പ്രയോഗം ആഘോഷമാക്കിയവര്‍ മുന്‍പ് പി.സി.ജോര്‍ജ് വനിതാ വാച്ച് ആന്‍റ് വാര്‍ഡിനെ കുറിച്ച് പറഞ്ഞത് കേട്ടില്ലെന്നു നടിച്ചു,,,
  കഴിഞ്ഞ അഞ്ജുവര്‍ഷവും അച്ചുതാനന്ദന്‍ മാത്രം ശരിയെന്നും പാര്‍ട്ടി തെറ്റാണെന്നും പറഞ്ഞു നടന്ന യു.ഡി.എഫ് അവസാനംവി.എസിനു ജനസമ്മതി കൂടുന്നു എന്നു കണ്ടപ്പോള്‍ വി.എസി.നെതിരെ രംഗത്തുവരികയല്ലെ ഉണ്ടായത്,,, ഭൂമിദാനവും,അരുണ്‍കുമാര്‍ വിവാദവും അതില്‍ നിന്നുടലെടുത്തതാണെന്നു നമുക്കു കാണാം,,, അന്വേഷണം നടന്നു റിപ്പോര്‍ട്ട് വരട്ടെ,,,,കാത്തിരിക്കുക,,,

  പിന്നെ യൂഡീഎഫിലെ ഒരു ഘടകകക്ഷിയെ പിടിച്ചു ഭരണത്തിലേറേണ്ട ഗതികേട് എല്‍.ഡി.എഫി നില്ല,,, ആഞ്ഞു പിടിച്ചാല്‍ മാണിയും ടീമും തീര്‍ച്ചയായും വരും,,,യേശുവിവാദമുണ്ടായപ്പോള്‍ ജോസഫും മാണിയും എന്തെങ്കിലും കമന്‍റ് പറയാത്തതും ശ്രദ്ദേയമാണ്,, സത്യമിതൊക്കെയായിരിക്കെ ഇത്തരമൊരു പോസ്റ്റിട്ടത് താങ്കളുടെ ഇടതുപക്ഷവിരോധം പ്രത്യേകിച്ച് വി,എസ് വിരോധമാണെന്നു മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും,,,

  ReplyDelete
  Replies
  1. മുസ്തുവിനു മറുപടി മുസ്തുവിന്റെ പാര്‍ട്ടി തന്നെയാണ്. കഴിഞ്ഞ അഞ്ചു വര്ഷം കേരളത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ലെന്ന് സംസ്ഥാന സമ്മേളനം നടത്തി വിലപിക്കേണ്ടി വന്നു പാര്‍ട്ടിക്ക്. വീ എസ് എന്ന ബലൂണ്‍ ഊതി വീര്‍പ്പിച്ചു ചില മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഉട്ടോപ്പ്യയല്ലാതെ എന്ത് ആദര്‍ശമാണ് വീ യെസ്സിനുള്ളതെന്നു ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ തിരിച്ചറിവാണ് പിറവത്ത് കണ്ടത്..ഇനി നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോകുന്നതും..വെയിറ്റ് ആന്‍ഡ്‌ സീ

   Delete
  2. ഹ,,ഹ,, കഴിഞ്ഞ അഞ്ജുവര്‍ഷം കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി എവിടെയാണാവോ പറഞ്ഞത്,,,, കഴിഞ്ഞ ഭരണകാലം ഇനിയും കുറച്ചു കൂടി മെച്ചമാക്കാമായിരുന്നു എന്ന സ്വയം വിമര്‍ശനത്തെ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഭരണമായിരുന്നു എന്നു വ്യാഖ്യാനിക്കാന്‍ താങ്കളെ പോലെയുള്ളവര്‍ക്കെ കഴിയൂ,,, മറ്റുപാര്‍ട്ടികളുടെ സമ്മേളനവുമായി സി.പി.എം സമ്മേളനത്തെ താരതമ്യപെടുത്തരുത്,,, മറ്റുള്ളവരെ വിമര്‍ശിക്കുന്നതോടൊപ്പം സ്വയം വിമര്‍ശനവും നടത്തുന്ന പാര്‍ട്ടിയാണത്,,,വി.എസിന്‍റെ ആദര്‍ശം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല,,,അദ്ദേഹത്തിന്‍റെ കഴിവ് ജനങ്ങള്‍ അംഗീകരിച്ചതാണ്,,,നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വരുക സ്വാഭാവികം,, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കട്ടെ,,,നെയ്യാറ്റിങ്കരയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്തി മല്‍സരിക്കട്ടെ,,,പണത്തിനു വേണ്ടി ആദര്‍ശം പണയം വെച്ചവരെ തീര്‍ച്ചയായും അവിടുത്തെ ജനങ്ങള്‍ തിരിച്ചറിയും,,

   Delete
  3. ഹോ ഇനി കളിയാട്ടത്തിനു കാണാം എന്ന് പറഞ്ഞ പോലെ നെയ്യാറ്റിന്‍കരയില്‍ വെച്ച് കാണാം എന്നാവും..ല്ലേ. മുസ്തൂ അതിനുള്ള ജീവനുണ്ടോ നിന്റെ പാര്‍ട്ടിക്ക്

   Delete
  4. കേവലമൊരു പരാജയം മൂലം ഇടതുപക്ഷത്തിന്‍റെ ശക്തി പറ്റെ ക്ഷയിച്ചുവെന്നു കരുതുന്നവര്‍ക്ക് അങ്ങനെ കരുതാം,, ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റില്‍ പോലും നിലം തൊടീക്കാതെ ചുരുട്ടികൂട്ടിയിടാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം മറക്കണ്ട,,, ധൈര്യമുണ്ടെങ്കില്‍ നെയ്യാറ്റിന്‍‌കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി മത്സരിക്കട്ടെ,,,പണാധിപത്യമാണോ ജനാധിപത്യമാണോ ജയിക്കുകയെന്നു നമുക്കു കാണാം,, പിന്നെ പറ്റുമെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന്‍റെ നേട്ടങ്ങളും ഇപ്പോഴത്തെ സര്‍ക്കാറിന്‍റെ നേട്ടങ്ങളും(അന്ധമായ ഇടതുപക്ഷവിരോധം മാറ്റിവെച്ച്) ഒന്നു താരതമ്യം ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക,,

   Delete
 6. പാര്‍ട്ടി ചാനലില്‍ കുറച്ചു കാലത്തേക്ക് നെയ്യിന്റെ പരസ്യം പോലും കൊടുക്കേണ്ടെന്ന് അവൈലബ്ള്‍ പി ബി :) :)

  ഹഹഹ....

  യു ഡി എഫിന്റെ വിജയത്തില്‍ നല്ലൊരു പങ്ക് വീ എസ്സിനും കൂടി അര്‍ഹാതപ്പെട്ടതാണ്.....
  അഭിസാരികാരിഷ്ടം നല്ല ഗുണം ചെയ്തു.....

  ReplyDelete
 7. ഷാജി ആശംസകള്‍...,,,,,കോണ്‍ഗ്രസ് ഒത്തൊരുമിച്ചു നിന്നാല്‍ കേരള ഭരണം ഇടതന്മാര്‍ക്ക് ഒരുകാലത്തും സ്വപ്നം കാണാന്‍ പോലും കഴിയില്ല .....

  ReplyDelete
 8. അതായതു...വിഘടന വാദികളും,പ്രതിക്രിയ വാദികളും,പ്രഥമ ദൃഷ്ടിയാ അകല്ച്ചലയില്‍ ആയിരുന്നെങ്കിലും, അവര്ക്കി ടയില്‍ ഉണ്ടായിരുന്ന അന്ധര്ധാര സജീവം ആയിരുന്നു എന്ന് വേണം ഇപ്പോള്‍ കരുതാന്‍....മനസ്സിലായില്ല അല്ലെ? അതായതു വര്ഗാതിപത്യവും കൊളോണിയിസ്റ്റു ചിന്താ സരനികളും,രാടിക്കല്ആയിട്ടുള്ള ഒരു മാറ്റം അല്ല...ഇപ്പോള് മനസ്സിലായോ? ഇപ്പോളും മനസിലായില്ലേ???? ബാക്കടിലേ വെള്ളവും കടലിലെ തിരയും തമ്മില്‍ ഉണ്ടായ പ്രതിക്രിയ പരമായ ഒരു ചന്ജല നിര്‍വച്ചനതിന്റെയ് ഉദാത്തമായ വിഖ്നതില്‍ പ്രതിപക്ഷപരമായ ഉര്ജ്യ മണ്ടലതിലേ കടോരമായ സ്പുടതയില്‍ പ്രതിജ്വളിച്ച പ്രജിനതയുടേ പരിണിത ഭലം ആണ്. !!!! ഇനിയും മനസിലായില്ലേ??? കൂടെ വിദേശ രാഷ്ട്രങ്ങളുടെ ഇടപെടല്‍ കൂടി ഉണ്ടെന്നു ഞാന്‍ samshayikkunnu..... ഇസ്രായേല്‍ എന്ന സാമ്രാജ്യത്തില്‍ ഉണ്ടായ വിള്ളല്‍ .....ഇറാനെ അടി മാറ്റിവച്ചു അമേരികായുമായി ചേര്‍ന്ന് ബ്രിട്ടനെ കൂട്ടുപിടിച്ച് സിറിയയെ വരുതിയിലാക്കി ലോക രാഷ്ട്രങ്ങളുടെയ് വാതിയനങ്ങങ്ങളില്‍ ഉണ്ടാക്കിയെടുത്ത chalanangal, ഒപ്പം ഗദ്ടഫിയുടായ് പതനവും ശ്രിലങ്കയില്‍ യു യെന്‍ നടത്തുന്ന അനെവ്ഷനങ്ങളുടെയ് പ്രതി ഭലന പക്രിയയില്‍ സകരികത ഇന്ദ്യുടെയ് നിലപടുകളുടെയ് വ്യക്തമായ പ്രക്ഷുബ്ദമായ വിസ്പോദനങ്ങള്‍ ഒക്കെ ബ്രഹുത്തായ സങ്കുചിത പരാജയ ഭാവങ്ങളില്‍ പടുത്തുയര്‍ത്തിയ കൊടുംകാറ്റില്‍ ആദി ഉലയുന്ന ജനതയുടെ സങ്കുചിതമായ ചിന്ടകള്‍ ഒക്കെ ആണ് കാരണങ്ങള്‍... ഇപ്പൊലും മനസിലായില്ലേ????

  ReplyDelete
 9. "പണ്ട് എല്ലാ സഖാക്കളുടെയും കയ്യില്‍ ദാസ്‌കാപിറ്റല്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് എല്ലാ സഖാക്കളും കാപിറ്റല്‍ ദാസന്‍മാരായി വളര്‍ന്നു"

  correct !!!

  ReplyDelete
 10. "ജന സമ്പര്‍ക്ക യാത്രയിലൂടെ കേരളം മുഴവന്‍ ഓടി നടന്ന് പരാതികള്‍ സ്വീകരിച്ച മുഖ്യമന്ത്രി തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നേരിട്ട് കാണാവുന്ന തരത്തില്‍ സുതാര്യവുമാക്കി. മുഖ്യമന്ത്രി വില്ലേജ്‌ ഓഫീസറുടെ പണിയെടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ കഴിഞ്ഞ അഞ്ചു വര്ഷം ഒരു വില്ലേജ്‌ ഓഫീസറുടെ പോലും പണിയെടുക്കാനോ, പണിയെടുപ്പിക്കാനോ ശ്രമിക്കാത്തതിന്റെ ബാക്കിപത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് മുമ്പില്‍ പരാതികളായി പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ ഒരു ഭരണമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയം" completely agree with this

  ReplyDelete
 11. ഈ പോസ്റ്റിലെ ആശയങ്ങളോട് ഒരു തരത്തിലും യോജിക്കുന്നില്ല .പക്ഷെ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നാ രീതിയില്‍ വാദങ്ങള്‍ ഉന്നയിച്ചു തര്‍ക്കിക്കുന്നവരോട് എന്ത് പറയാന്‍ ?അത് കൊണ്ട് വിജയിക്കട്ടെ എപ്പോഴും ഈ ജനദാസന്മാര്‍,നാട് നന്നാവട്ടെ ...ആശംസകള്‍

  ReplyDelete
 12. തികച്ചും ഏകപക്ഷീകമാണ്‌ എഴുത്ത്. പക്ഷെ ചടുലമായ വാക്കുകൾ.. അഭിനന്ദനങ്ങൾ..
  അച്ചൻ ആനപ്പാപ്പാൻ ആയെന്നു വെച്ച് മകന്‌ തയമ്പുണ്ടാവില്ല എന്നത് പുരാണം. പക്ഷെ ഇപ്പൊ മകനും കാണും തയമ്പ്. മന്ത്രിത്തയമ്പ്. വച്ചു നീട്ടിക്കിട്ടിയ ജനകീയസ്ഥാനം..

  ReplyDelete
 13. അയ്യോ... എനിക്ക് വഴി തെറ്റിയോ... ഞാന്‍ എത്തിയത് കെ പി സി സി യുടെ ബ്ലോഗ്ഗില്‍ ആണെന്ന് തോന്നുന്നു...

  സുഹൃത്തെ... ഏക പക്ഷീയമെന്നു പറയാതെ വയ്യ.. :(

  ReplyDelete
  Replies
  1. നിനക്ക് എന്ത് തോന്നുന്നുവേന്നത് എന്റെ കുഴപ്പമല്ല...പറയാനുള്ളത് തുറന്നു പറയാനാണ് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്, അത് നിനക്ക് ബോധ്യമാകും തീര്‍ച്ച.

   Delete
 14. അഭിസാരികയുടെ സോറി അച്ചുവിന്റെ സ്വന്തം ബ്ലോഗാണോ  ഇത് ???????????????????

  ReplyDelete
 15. ആരൊക്കെയോ എന്തൊക്കെയോ ആളെ പറ്റിക്കുന്ന കാര്യങ്ങൾ പറയുന്നൂ. നമ്മൾ പറ്റിക്കപ്പെടുന്നു,വീണ്ടും,വീണ്ടും. നന്നായി എഴുതി കാര്യങ്ങൾ. ആശംസകൾ.

  ReplyDelete
 16. എനിക്ക് മുംബ് ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു ഫുട ബോള്‍ മല്സരതിന്നു നല്ല കളിക്കാരനുള്ള സമ്മാനം കൊടുത്തതാ ഓര്മ വരുന്നത് ...ആ സമ്മാനം എന്റെ ഒരു എലാപ്പാടെ മോന് തന്നെ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു..സ്വജനപക്ഷപാദം ..അതാ ശേരി...അപ്പോള്‍ വന്നു വിമര്‍ശനം...അതിന്നു ഞാന്‍ കണ്ടെത്തിയ ന്യായം അവന്‍ ഫൌള്‍ ചെയടിട്ടില്ലല്ലോ എന്നായിരുന്നു..എങ്ങനെ ഫൌള്‍ ചെയ്യാനാ ഒരിക്കല്‍ പോലും ബോള്‍ കാല്‍ കൊണ്ട തട്ടാന്‍ കിട്ടിയാലല്ലേ ഫൌള്‍ കാട്ടുക...അതു പോലെയാ വീ എസ സര്‍ക്കാരിന്റെ കാര്യം ..എന്തെങ്ങിലും ഒന്ന് നല്ലത് ചെയടിട്ടുന്ടെങ്ങിലല്ലേ വിമര്‍ശനം വരൂ...ഒരു സ്മാര്‍ട്ട്‌ സിറ്റി ഒപ്പിടാന്‍ 5 വര്ഷം...അത് പോലെ ഓരോ കാര്യതിന്നും അതിന്ടെതായ താമസം..പിന്നെ നല്ലതായി ചെയടത് ഒരു കാര്യം മാത്രം ..സ്വന്തം മോന്റെ ജീവിതം സേഫ് ആക്കി...

  ReplyDelete
 17. വിഷയം രാഷ്ട്രീയമായതിനാല്‍ നോ കമ്മന്റ് ..."വിശ്വാസം അതല്ലേ എല്ലാം!"

  ReplyDelete
 18. നര്‍മ്മം കലര്‍ത്തി പോര്‍മുനയുള്ള പൊതുജന മനസ്സിന്‍റെ പ്രതികരണ ശേഷി പ്രകടമാക്കുന്ന താങ്കളുടെ എഴുത്തിനു
  എല്ലാ ആശംസകളും.

  ReplyDelete
 19. നര്‍മ്മം കലര്‍ത്തി പോര്‍മുനയുള്ള പൊതുജന മനസ്സിന്‍റെ പ്രതികരണ ശേഷി പ്രകടമാക്കുന്ന താങ്കളുടെ എഴുത്തിനു
  എല്ലാ ആശംസകളും. താങ്കള്‍ ഏക പക്ഷീയമായിട്ടാണ് ഈ ബ്ലോഗു കൊണ്ടുപോകുന്നതെങ്കില്‍ സാംസ്കാരികമായി ഗുണമൊന്നും ചെയ്യില്ല.

  ReplyDelete
 20. തമ്മില്‍ തല്ലിയും ചെളി വാരിയെറിഞ്ഞും അഞ്ചു കൊല്ലം കളഞ്ഞു കുളിച്ചു....
  പ്രതി പക്ഷതിരുന്നും അത് തന്നെ പരിപാടി ..... അത് മുറ പോലെ നടക്കും ....
  ഏതായാലും നല്ല ഭരണം കാഴ്ച വെച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അര്‍ഹതക്കുള്ള അന്ഗീകാരമാണ് പിറവത്തെ വിജയം....
  നന്നായി എഴുതി ...നര്‍മ്മത്തിലൂടെ നൂറു കാര്യം പറഞ്ഞ രചനക്ക് അഭിനന്ദനങ്ങള്‍ ....:))

  ReplyDelete

കമന്റ് കോളത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം പറയാം. sign in ചെയ്യാന്‍ കഴിയാത്തവര്‍ക്ക് Name/URL ഓപ്ഷന്‍ വഴി നിങ്ങളുടെ പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്താം...ഹാ വേഗമാവട്ടെ