Sunday, April 1, 2012

ദി കിംഗ്‌ & ദി കമ്മീഷണര്‍


ആറ്റു നോറ്റു കേരളം കാത്തിരുന്ന ആ അഞ്ചാം മന്ത്രിയെ ഈയാഴ്ചയെങ്കിലും പ്രസവിക്കണേ എന്നാണു ഉടയതമ്പുരാനോടുള്ള പ്രാര്‍ത്ഥന. കഴിഞ്ഞയാഴ്ച പിറവത്തൊരു കടിഞ്ഞൂല്‍ പ്രസവം നടന്നതായിരുന്നല്ലോ... ആ കുട്ടിക്ക് പേരിടീല്‍ നടത്തും മുമ്പ് ഈ അഞ്ചാം മന്ത്രിയെ സിസേറിയന്‍ നടത്തിയാണെങ്കിലും പുറത്തിറക്കണേ എന്നാണു ഹൈകമാന്റിലെയും, ലോകമാന്റിലെയും  സകല ഡോക്ടര്‍മാരോടും ഞമ്മന്റെ അപേക്ഷ.. മാസം പത്തു കഴിഞ്ഞു,  ലീഗെന്ന തള്ള എത്രയായിട്ടാ സഹിക്കുക, 'അടി' വയറ്റില്‍ കിടന്നു 'വളരുന്ന' ഈ കുട്ടി ചവിട്ടാനും, തള്ളാനും ഒക്കെ തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കുട്ടിയെ പുറത്തെടുത്തില്ലെങ്കില്‍ കുട്ടി ചാപ്പിള്ളയായിപ്പോകും പറഞ്ഞേക്കാം... ആറ്റു നോറ്റ കുട്ടി ചാപ്പിള്ളയായാല്‍ പിന്നെ പെറ്റ തള്ള പൊറുക്ക്വോ... 

കഴിഞ്ഞയാഴ്ച ആ പിറവത്തെ പ്രസവം നടന്നപ്പോള്‍ എന്ത് കൂട്ടം ആരവങ്ങളായിരുന്നു, അനൂപ്‌ ജേകബ് എന്ന ആ കുട്ടിയെ താലോലിക്കാന്‍ എന്തരോളം ആള്‍ക്കാരായിരുന്നു..അങ്ങ് ഡല്‍ഹിയില്‍ പോയി പെറ്റ് കിടക്കുന്നവരുടെ മനസ്സില്‍ പോലും  എന്തുകൂട്ടം  ലഡ്ഡുകളാണ് പൊട്ടിയത്,  എന്തിനേറെ, ഈ കടലിനക്കരെ പോലും ആയിരക്കണക്കിന് ലഡ്ഡുവാണ് പൊട്ടിയത്.. ഞമ്മളുടെ ഈ റിയാദില്‍ ആനന്ദസൂചകമായി മഴ പോലും വിരുന്നെത്തുകയുണ്ടായി..കൂടെ ആലിപ്പഴവും.... ആ ആലിപ്പഴം പെയ്യുന്നത് കണ്ടപ്പോള്‍ പോലും ഞമ്മള് കരുതി നാട്ടില്‍ ഇത്തവണയെങ്കിലും ആ  'ആലിപ്പഴം' പെയ്യുമായിരിക്കും എന്ന്...എവടെ. 

എപ്പോഴും നല്ല പഴുത്തു നില്‍ക്കുന്ന പഴമാണ് ഈ 'ആലി'പ്പഴം. ഒരാലിപ്പഴം വാങ്ങുമ്പോള്‍ രണ്ടു തോട്ടം തന്നെ ഫ്രീ..അതാണ്‌ ഈ 'ആലി'പ്പഴത്തിന്റെ പ്രത്യേകത. മുമ്പ് നല്ല രണ്ടു തോട്ടങ്ങള്‍ ചൊമ ചൊമന്നു നില്‍ക്കുമ്പോഴാണ് 'ആലി'പ്പഴം തന്നെ വേലി ചാടി വീഴുന്നത്,  കൂടെ രണ്ടു തോട്ടങ്ങളും...വേലി ചാടി വന്ന ആലിപ്പഴം പെയ്യാന്‍ നോക്കുമ്പോഴൊക്കെ മലപ്പുറത്തെ കാക്കക്കോ,  വായില്‍ പുണ്ണും.. ഒന്നും മുണ്ടാന്‍ ബെജ്ജ...അതെന്നെ. ആലി എന്ന് പറഞ്ഞു ചെല്ലുമ്പോഴേക്കു ഏതോ ഒരു കറുത്ത പെണ്ണിന്റെ ഫോട്ടോ കാണിച്ചു പേടിപ്പെടുത്തുന്നത്രേ..കറുത്തതെന്തു കണ്ടാലും കാക്ക പേടിക്കും എന്നാണല്ലോ..

ഒരു കുപ്പി പാമോലിനും, ഒരു ഹിമാലയന്‍ രസായനവുമായി ചെന്ന് കണ്ടാല്‍ ഏതു കുഞ്ഞൂഞ്ഞും,  വീഴും...ഹല്ലാ പിന്നെ!  മന്ത്രിക്കുപ്പായം തുന്നി വെച്ചു, വേലി ചാടി  കാത്തിരിക്കുന്നവര്‍ക്കേ അതിന്റെ ടെന്‍ഷന്‍ അറിയൂ..കാലാ കാലം മന്ത്രിമാരായി നടക്കുന്നവര്‍ക്ക് എന്തറിയാന്‍. വേലി ചാടിയുണ്ടായതാണ് ഈ ഗര്‍ഭമെന്നതാണ് ഒരാക്ഷേപം, പോരാത്തതിന് ഈ കുട്ടിയുടെ തള്ള മുസ്ലിമും, പോരെ പൂരം... മന്ത്രിയാവാന്‍ പാര്‍ട്ടി മാറിയതൊന്നും പോരെ? ഇനി മതവും മാറണോ.. ന്റെ റബ്ബേ..ഒരാലിപ്പഴം വര്ഷിക്കാനുള്ള ഒരു പാടേ..
ഇപ്പോള്‍ തന്നെ ഈ തള്ള പ്രസവിച്ച നാല് മുസ്ലിം കുട്ടികള്‍ ഈ മന്ത്രിക്കൂട്ടില്‍ തന്നെ കാണുന്നു, പോരാത്തതിന് മണ്ണും, ചാണകവുമല്ലാത്ത ഒരു കുട്ടി വേറെയുമുണ്ട് കൂട്ടില്‍.... അപ്പുറത്തെ വീട്ടിലാണ് താമസമെങ്കിലും, ലോകസഭാ, നിയമസഭാ പാട്ടുല്സവം നടക്കുമ്പോള്‍ പോലും പള്ളിയില്‍ പോകാതെ പാര്‍ട്ടി കൂട്ടിലേക്ക് പോകാറാണ് ആ കുട്ടിയുടെ പതിവ്.. പേരിലെങ്കിലും മുസ്ലിമായ ആ മുസ്ലിം കുട്ടിയോട് ആരും ആരെടാ എന്ന് ചോദിക്കാറില്ല ...ചോദിച്ചാല്‍ അപ്പൊ തന്നെ ആര്യേടാ..എന്ന് കേള്‍ക്കാം. ജനിക്കും മുമ്പ് തന്നെ പിറവത്തെ കുട്ടിക്ക് പേരിടാന്‍ വരെ മുന്നോട്ടു വന്ന ഈ കുട്ടിയെയും കൂട്ടി ആകെ മൊത്തം ടോട്ടല്‍ അഞ്ചു മുസ്ലിം കുട്ടികളാണ് ഇപ്പൊ തന്നെ കൊടി വെച്ച കാറില്‍ മന്ത്രിക്കുപ്പായവുമിട്ടു നാട് ചുറ്റുന്നത്.. ഇതൊക്കെ കണ്ടാല്‍  ചെന്നിത്തല സഹിക്ക്വോ..പോട്ടെ വെള്ളാപള്ളി സഹിക്ക്വോ.. അതും പോട്ടെ പെരുന്നയിലെ നായരോ, പണിക്കരോ സഹിക്ക്വോ?

സമുദായത്തിന്റെ സന്തുലനം ഹിമാലയം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വീട്ടില്‍ നിന്നാണ് ചെന്നിത്തല തലയുയര്‍ത്തി വരുന്നത്. ആ വീട്ടിലെ തള്ള പെറ്റ കുട്ടികള്‍ക്കൊക്കെ നെറ്റിയില്‍ ചന്ദനക്കുറിയും, നെഞ്ചില്‍ കുരിശുമാലയും ഒക്കെ കാണുമെങ്കിലും ആര്‍ക്കും ആ വീട്ടിലെ മതേതരത്വത്തെ കുറിച്ചോ, സാമുദായിക സന്തുലനത്തെ കുറിച്ചോ തെല്ലും ശങ്കയേയില്ല...നല്ല പത്തര മാറ്റിന്റെ തിളക്കം! സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി  കഴിഞ്ഞ ലോകസഭാ, നിയമസഭാ പാട്ടുല്സവങ്ങളില്‍ പോലും ഈ സാമുദായിക അനുപാതം തകരാതെ കാത്തു. (ടെ ..ടെ...)  മലപ്പുറത്തെയും, കോഴിക്കോട്ടെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മുസ്ലിം കുട്ടികളെ പാടാന്‍ നിര്‍ത്താതെ തീണ്ടാപാടകലെ നിര്‍ത്തി മതേതരത്വം തെളിയിച്ചവരാണ് ഈ ചെന്നിത്തല വീട്ടുകാര്‍ .

ലോക സഭയില്‍ അങ്ങ് കാസര്‍ഗോട്ട് ഷാഹിദ കമാല്‍ എന്ന മുസ്ലിം കുട്ടിയെ  സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്താണ് ഈ പാര്‍ട്ടി സാമുദായിക സന്തുലനം കാത്തത്.  പ്രായശ്ചിത്തമായി ഷാനവാസിനെ  വയനാടന്‍ കാട്ടിലേക്ക് മാനിനെ (സുലൈമാന്‍, റഹ്മാന്‍ , അബ്ദുറഹ്മാന്‍ തുടങ്ങിയ മാനുകളെ)  പിടിക്കാന്‍  വിട്ടെന്കിലും, കോഴിക്കൊട്ടെത്തിയപ്പോള്‍ പാര്‍ട്ടിയുടെ തലകള്‍ക്ക് സന്തുലന രോഗം തലയ്ക്കു തന്നെ കയറി, പാര്‍ട്ടിയുടെ യുവതുര്‍ക്കി സിദ്ധീഖ്‌ അങ്ങനെ പടിക്കു പുറത്തായി.. തൃശൂരിനപ്പുറം അങ്ങ് തിരോന്തരം വരെയുള്ള സകല അരമനകളെയും, വിശാല ഹിന്ദുക്കളെയും പ്രീണിപ്പിക്കാന്‍ നീക്കി വെച്ച സീറ്റുകളില്‍ ഹസ്സന്‍, മുസ്തഫ, തലേകുന്നില്‍ ബഷീര്‍ എന്നീ പേര് പോലും ഉച്ചരിക്കാതെ നാട്ടിലെ സാമുദായിക സന്തുലനം പാര്‍ട്ടി കാത്തു പോന്നു. കഴിഞ്ഞ നിയമസഭാ മാമാങ്കത്തിലും ഈ സന്തുലനം കാക്കാന്‍ പാര്‍ട്ടി പാട് പെട്ടു. പെരുന്നയിലെ നായരെ പ്രീണിപ്പിക്കാന്‍ ചെന്നിത്തല തന്നെ രംഗത്തേക്കിറങ്ങിയതോടെ വീണ്ടും സാമുദായിക സന്തുലനം!!! ഇല്ലെങ്കില്‍ എന്താകുമായിരുന്നു ന്റെ റബ്ബേ.... ജനങ്ങളുടെ തലയ്ക്കും  മുകളില്‍ ഹെലികോപ്‌റ്ററില്‍ കറങ്ങി  ചെന്നിത്തല നേടിയെടുത്തത് ഒരു സീറ്റ്, പക്ഷെ പാര്‍ട്ടി ചെന്നിയും, തലയും കറങ്ങി വീണത്‌ പല സീറ്റുകളില്‍!!! അതാരോടും പറയേണ്ട ....ശ് ശ് ....

മുസ്ലിം തള്ള പെറുന്ന കുട്ടികളൊക്കെ മുസ്ലിമായി പിറന്നു വീഴുന്നതിനാല്‍ , മലപ്പുറത്ത് പോലും ഈ പാര്‍ട്ടിക്ക് ലഭിച്ച നാല് സീറ്റില്‍ മൂന്നിലും അനില്‍കുമാറും, പ്രകാശും, അജയ്‌ മോഹനുമാണ് നിന്ന് പാടിയത്. ഇതില്‍ രണ്ടു പേരും വോട്ടെണ്ണിയതിനു ശേഷവും  നിര്‍ത്താതെ നിന്ന് പാടുന്നതും ഈ  സാമുദായികസന്തുലനം കൊണ്ട് തന്നെ. കോഴിക്കോട്ടങ്ങാടിയിലെ ഒരു സീറ്റ് വ്യവസായ പ്രമുഖനായ അമുസ്ലിമിന്  കാണിക്കയായി നല്‍കിയതും നന്നായെന്ന് പിന്നീട് മനസ്സിലായി. കോഴിക്കോട്‌ ജില്ല മൊത്തം പാര്‍ട്ടിയിലെ ഒരു സമുദായക്കാരനും ജയിക്കാതെ സന്തുലനം നില നിര്‍ത്താനായല്ലോ..

ഗോപിനാഥന്‍വൈദ്യര്‍ കഷായവും, മരുന്നും ഉണ്ടാക്കുന്നത്‌ പോലെയാകണം കേരളത്തിലെ മന്ത്രി സഭയെന്നാണ് നാട്ടുനടപ്പ്. ആകെ ഇരുപതു മന്ത്രിമാരെ പാടുള്ളൂ... ഇരുപതു മന്ത്രിമാരില്‍ അഞ്ചു  ക്രിസ്ത്യാനികള്‍, അഞ്ചു മുസ്ലിംകള്‍ (അതില്‍ കൂടരുത്, കൂടിയാല്‍ മരുന്ന് കേടാകും) ബാക്കിയെല്ലാം ഹിന്ദു സമുദായത്തില്‍ നിന്ന്, ഇതാണ് ചേരുവ.. ഈ മരുന്ന്കൂട്ടിലേക്ക് ഒരു ക്രിസ്ത്യാനി കൂടി ചേര്‍ന്നാല്‍  മൊത്തം കൃസ്ത്യാനികളുടെ എണ്ണം  ആറായാവും, എന്നാലും  ഈ  കഷായമോ, മരുന്നോ ഒരു കേടും വരുന്നില്ലെന്ന്  മാത്രമല്ല, മന്ത്രിസഭയിലെ സാമുദായിക സന്തുലനം തകര്‍ന്നു വീഴുന്നുമില്ല....എങ്ങനെയുണ്ട് വിദ്യ..! ഹായ് മരുന്ന്... നല്ല മരുന്ന്! അലിയെന്ന ഒരു ലീഗ് വേരും കൂടി  ചേരുന്നതോടെ, ഒരു നുള്ള് ഷാംപൂ മതി ഒരു നല്ല ഭാര്യയാകാന്‍ എന്ന് പറഞ്ഞത് പോലെ ഈ മരുന്നിന്റെ നിറം തന്നെ പച്ചയാകും, മണവും, രുചിയും ഒക്കെ മാറും.. അതോടെ കഴിഞ്ഞു കഥ.  റബ്ബേ...കാത്തോളണെ...!!! 

കേരളത്തിന്റെ മുഖ്യമന്ത്രിയും, ധനമന്ത്രിയും, ഡി.ജി.പി യും, യൂ ഡി എഫ് കണ്‍വീനറും ഒരേ സമുദായക്കാരായിട്ടും ആര്‍ക്കും തോന്നാത്ത സാമുദായികത ലീഗ് ഒരഞ്ചാം മന്ത്രിയെ ചോദിക്കുമ്പോള്‍ മാത്രം തോന്നുന്നത് സ്വാഭാവികമാണോ.. ഹേയ് കഥയില്‍ ചോദ്യമില്ലല്ലോ..ല്ലേ ചെന്നിത്തലേ? (കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടു മുമ്പ് റിയാസുദീന്‍ എന്ന ഐ എ എസ്സുകാരന് ചീഫ്‌ സെക്രെട്ടറി പദവി തട്ടി തെറിപ്പിക്കാനും ചില തലകള്‍ പ്രവര്‍ത്തിച്ചത് ആരും ഇതിനോട് ചേര്‍ത്തു വായിക്കരുതെ..ബ്ലീസ്). 

ഇ.മൊയ്‌തു മൌലവി, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങി ധീര ദേശാഭിമാനികള്‍ നേതൃത്വം കൊടുത്ത ഒരു പാര്‍ട്ടിയാണിത്..അതൊക്കെ പഴങ്കഥ... ആ ധീര ദേശാഭിമാനികളുടെ  സമുദായത്തെ പാര്‍ട്ടിക്കുള്ളിലും, പുറത്തും പുറംകാലു കൊണ്ട് ചവിട്ടാന്‍ 'കൊട്ടേഷന്‍' സംഘത്തെ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു എന്നതാവും സത്യം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മുസ്ലിമിനെ മുഖ്യമന്ത്രി സ്ഥാനത്തെക്കോ, കേന്ദ്രമന്ത്രിസ്ഥാനത്തെക്കോ പരിഗണിക്കാതെ സന്തുലനം കാക്കുന്നവര്‍ തന്നെ  കെ പി സി സി യുടെ അധ്യക്ഷ സ്ഥാനത്തേക്ക്‌ ഒരു മുസ്ലിമിനെ പോലും അടുപ്പിക്കാതെ സാമുദായികവെറിയും വെളിവാക്കുന്നത് കാണുമ്പോള്‍ മേല്‍ പറഞ്ഞത് എന്റെ ഒരു സംശയമല്ല, ആ പാര്‍ട്ടിയുടെ ഒരു രോഗമാണ് എന്ന് തെളിയുന്നു. ഈ രോഗത്തില്‍ നിന്നാണ് മന്ത്രിമാരുടെ സാമുദായികത ചികയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ഈ രോഗമുണ്ടെന്ന് മുമ്പ് വിളിച്ചു പറഞ്ഞ പലരും ഇന്ന് മൌനവ്രതത്തിലാണെങ്കിലും രോഗം മൂര്‍ച്ചിച്ചിട്ടെയുള്ളൂ. മുന്നണിയില്‍ മുസ്ലിം ലീഗുള്ളത് കൊണ്ട് മുസ്ലിം കൊണ്ഗ്രസ്സുകാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നായിരുന്നു എം ഐ ഷാനവാസ്‌ മുമ്പ് പരാതിപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ മുന്നണിയില്‍ കേരള കൊണ്ഗ്രെസ്സ് ഉള്ളത് കൊണ്ട് കൊണ്ഗ്രസ്സിലെ കൃസ്ത്യാനികളും തഴയപ്പെടെണ്ടതല്ലേ..കഥയില്‍ വീണ്ടും ചോദ്യമില്ലല്ലോ!

ജനസംഖ്യാനുപാതികമാണ് മന്ത്രിമാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതത്രെ..പറഞ്ഞത് ഏതായാലും നന്നായി ഞമ്മള് ആ പരിപാടി തൊടങ്ങി ബെച്ചിട്ടുണ്ട്.. സംഗതി കേരള  ജനസംഖ്യയില്‍ മുസ്ലിം സമുദായം രണ്ടാം സ്ഥാനത്തൊക്കെ തന്നെയാണ്. അതിനല്ലേ കുഞാപ്പാ, മലപ്പോറത്ത് ഞമ്മക്ക് പതിനാറു സീറ്റ് തന്നക്ക്ണത്  എന്നാണു തെക്കോട്ടുള്ള ചില നായന്മാരുടെയും, അച്ഛന്മാരുടെയും ന്യായമായ ചോദ്യം. അത് ഇന്നലെ പാര്‍ട്ടിയിലേക്ക് വന്ന ദി കിംഗിനോട് സകല ഉപചാപകങ്ങളുടെയും കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയുടെ കമ്മീഷണര്‍ തന്നെ പറഞ്ഞു മനസ്സിലാക്കണം എന്നാണു ഇന്ദിരാ ഭവനില്‍ നിന്നുള്ള വിജ്ഞാപനം. ഈ വിജ്ഞാപനം കണ്ടു മയങ്ങി വീണ വീട്ടിലേക്കാണ് അങ്ങാടിപ്പുറത്തെ യൂത്ത്‌ലീഗുകാര്‍ കൊടിയെടുത്ത് പാഞ്ഞു വന്നത്. കാരാതോട്ടെ വസതിയിലേക്ക് അങ്ങാടിപ്പുറത്ത് നിന്നും പോരുന്ന പോക്കിലോ, തിരിച്ചു പോകുമ്പോഴോ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട്ടിനു മുന്നില്‍ ഈ കുട്ടികള്‍ ഒരു അലമ്പും ഉണ്ടാക്കിയില്ലെന്നത് കമ്മീഷണര്‍ക്ക് ഒരു തിരിച്ചറിവാകണം. സന്തുലനപാര്‍ട്ടിയുടെ തലപ്പത്ത് അടയിരിക്കുന്നത് നായന്മാരാവണമെന്നും, മുഖ്യമന്ത്രി പദത്തില്‍ കൃസ്ത്യാനിയാവണമെന്നും ഏതു ഭരണഘടനയാണെന്ന് ചോദിക്കാന്‍ കഴിയണം മിസ്റ്റര്‍ കമ്മീഷണര്‍ .  എ.കെ ആന്റണി, കെ.വി തോമസ്‌  എന്നീ കൃസ്ത്യാനികളും, മുല്ലപ്പള്ളി, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍ എന്നീ വിശാല ഹിന്ദുക്കളും കേന്ദ്രത്തില്‍ മന്ത്രിമാരായി കൊടി വെച്ച കാറില്‍ കറങ്ങുമ്പോഴും  ഒരു സാമുദായികസന്തുലനവും തകരുന്നില്ലേ എന്നും ചോദിക്കാനാവണം കമ്മീഷണര്‍ ..ഒരെല്ല് കൂടുതലുള്ള ദി കിംഗ്‌ അഥവാ മാക് അലി ആ എല്ല് നട്ടെല്ലാണ് എന്ന് തെളിയിച്ച് തോക്കെടുക്കും മുമ്പ്, ഉടുത്തിരിക്കുന്ന മുണ്ട് മടക്കിക്കുത്താനും അറിയും ഈ മഞ്ഞളാംകുഴിക്ക് എന്ന് പറയുന്നതിന് മുമ്പെങ്കിലും കമ്മീഷണര്‍ കുട സടഞ്ഞ് സോറി സട കുടഞ്ഞ്‌ എഴുന്നെല്‍ക്കണം, ഇല്ലെങ്കില്‍ എങ്കെടാ ഉങ്ക മന്ത്രി എന്ന് ചോദിച്ചു കൊടിയെടുക്കുക അങ്ങാടിപ്പുറത്ത്‌ നിന്നാവില്ല, കൊടപ്പനക്കല്‍ നിന്നാവും, മറക്കേണ്ട..ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌...

കൊണ്ഗ്രെസ്സ് ഇപ്പോള്‍ കളിക്കുന്ന കളി മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയുള്ള ഒരുഗ്രന്‍ കളിയാണ്. കഴിഞ്ഞ മെയില്‍ തന്നെ ലീഗിന്റെ നാല് മന്ത്രിമാരോടൊപ്പം അലിയും അഞ്ചാം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ ഇന്ന് ലീഗിന്റെ ആവശ്യം ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനു വേണ്ടിയാവുമായിരുന്നു. സമദാനിയും, പി വി അബ്ദുല്‍ വഹാബും കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു സീറ്റെങ്കിലും ലീഗിന് അര്‍ഹതപ്പെട്ടതുമാണ്. ഈ ആവശ്യം ഉന്നയിക്കാന്‍ പോലുമാകാത്ത വിധം ലീഗിന്റെ വായില്‍ അഞ്ചാം മന്ത്രി എന്ന കീറത്തുണി വെച്ച് തിരുകിയത് മിച്ചം.. കുഞ്ഞാലികുട്ടി എന്ന ട്രോജന്‍ കുതിരയെ വെച്ച് കളിക്കുകയാണ് കോണ്ഗ്രസ് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അഞ്ചാം മന്ത്രിയെന്ന  ലീഗ് പ്രവര്‍ത്തകരുടെ അടങ്ങാത്ത ദാഹത്തെ ഹൈകമാന്റിലേക്ക് വിട്ട് തട്ടിക്കളിച്ചും, സാമുദായിക വികാരം ഇളക്കി വിട്ടും തടയാന്‍ ശ്രമിക്കുന്ന ഈ ഞാണിന്മേല്‍കളി തികച്ചും ലജ്ജാവഹമായിപ്പോയി. മുന്നണി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ പഴയ കാല നേതാക്കളുടെ പാരമ്പര്യം പോലും ഇന്നത്തെ നേതാക്കള്‍ക്ക് ഇല്ലാതെ പോയോ.. സ്വജാതിയും, സ്വസമുദായവും മാത്രമാണ് പുരോഗമിക്കേണ്ടത് എന്നായോ നമ്മുടെ രാഷ്ട്രീയ ചിന്തകള്‍ . ഈ പരിഗണനകളില്‍ തപ്പി തടഞ്ഞാണ് കോണ്‍ഗ്രസ്സ് എന്ന മുതുമുത്തശ്ശി മുപ്പത്തിയെട്ടില്‍ ഒതുങ്ങിയത് എന്ന് ചേര്‍ത്തു വായിക്കുക.

മതമല്ല, മതമല്ല, മതമല്ല പ്രശ്നം..എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്ന് മുദ്രാവാക്യം വിളിച്ചു നടന്നവര്‍ പോലും ഇപ്പോള്‍ ജാതിയും, മതവും നോക്കി സ്ഥാനാര്‍തികളെ നിര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ.. ആ ഓട്ടത്തിലാണ് നമ്മുടെ സന്തുലനപാര്ട്ടിയും, നേതാക്കളും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ സാമുദായികമായി ചിന്തിക്കുകയാണ് എല്ലാ രാഷ്ട്രീയ  നേതാക്കളും. ജനാധിപത്യത്തില്‍ പൗരന്റെ അവകാശമായ വോട്ട് സകല വിധ സാമുദായിക, മത, ജാതി ചിന്തകള്‍ക്കുമതീതമായി വിനിയോഗിക്കപ്പെടുന്ന ശുഭമുഹൂര്‍ത്തങ്ങള്‍ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് അശുഭമായി തോന്നാം. കാസര്‍ഗോട്ടും, മഞ്ചേശ്വരത്തും  അറുപതു ശതമാനത്തിലേറെ വരുന്ന ഹിന്ദു വോട്ടര്മാരുള്ളിടത്തു നിന്ന് ബി ജെ പിയുടെയടക്കം ഹിന്ദു സ്ഥാനാര്തികളെ തോല്‍പ്പിച്ച് മുസ്ലിം ലീഗിന്റെ രണ്ടു സ്ഥാനാര്‍തികള്‍ നിയമസഭയിലേക്ക് ജയിച്ചു പോകുന്നത് ഈ സന്തുലന രാഷ്ട്രീയത്തിന് തീര്‍ത്തും അരോചകമോ, അശുഭമോ ആയി തോന്നാം. തിരൂരങ്ങാടി എന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എ.കെ ആന്റണി എന്ന കൃസ്ത്യാനിയെ മതമോ, ജാതിയോ നോക്കാതെ കൈപ്പത്തി ചിഹ്നത്തില്‍ (അതും ബാബരി മസ്ജിദ്‌ ദുരന്തം മുസ്ലിം മനസ്സുകളെ വേട്ടയാടികൊണ്ടിരിക്കുംപോള്‍ ) വോട്ടു ചെയ്തു, വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയതും നമുക്ക് മറക്കാം. നമുക്ക് കൂടുതല്‍ സാമുദായികമായി ചിന്തിക്കാം..അതിനായി പാര്‍ട്ടി സമവാക്യങ്ങള്‍ തിരുത്തിയെഴുതാം.
പിന്കുറി: അഞ്ച് മന്ത്രിമാരുമായി ഒരു കൊല്ലം ഭരിക്കുന്നതിനേക്കാള്‍ , നാല് മന്ത്രിമാരുമായി അഞ്ചു കൊല്ലം ഭരിക്കുന്നതാണ് നല്ലതെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം എന്ന് ജിദ്ദയില്‍ വെച്ച് പി.വി അബ്ദുല്‍വഹാബ്.
അതെ, അത് തന്നെയാണ് മൂപ്പര്‍ക്കും നല്ലത് എന്ന് രാജ്യസഭയുടെ മുന്നിലുള്ള ചായക്കടക്കാരന്‍.

57 comments:

 1. ആലിപ്പഴത്തിന്റെ സമയം കഴിഞനു ....എന്നിട്ടും പാവം ആലിക്കയുടെ ....

  ReplyDelete
 2. സാമുദായിക സന്തുലനം അനുസരിച്ച് ലീഗിന് ഏഴു മന്ത്രിമാരെ ചോദിക്കാമെന്നു പി സി ജോര്‍ജ് ... അന്ചാമാതെത് ചോദിച്ചപ്പോള്‍ ഇതാ പുകില് ...!!!പലര്‍ക്കും കിടക്കപ്പോരുതിയില്ല .!!!

  എരിവു കേറ്റാന്‍ 'മതമല്ല, മതമല്ല, മതമല്ല പ്രശ്നം..എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്ന് മുദ്രാവാക്യം വിളിച്ചു നടന്നവര്‍' ...

  ഇനിയെങ്കിലും നമ്മുടെ മന്ത്രി സഭയില്‍ സംവരണം ഏര്‍പ്പെടുത്തിയെ മതിയാവൂ ...
  കാണാം കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ നൂന പക്ഷ സംവരണത്തിന്റെ കിടപ്പ് .
  ' വോട്ടു വേണം നേതാവാക്കാന്‍ കൊള്ളില്ല' എന്ന സമീപനം കോണ്‍ഗ്രസ്‌ മാറ്റിയില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ നിലയിലേക്ക് കേരെലത്ത്തില്‍ കോണ്‍ഗ്രസ്‌ പോകും . കട്ടായം

  ReplyDelete
  Replies
  1. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മാത്രം മുസ്ലിം സംവരണം പറഞ്ഞു രംഗത്ത് വരുന്ന കോണ്‍ഗ്രസ് ,അതിന്റെ പ്രാദേശിക ദേശീയ സംഘടനാ സ്ഥാപനങ്ങളില്‍ ഈ സന്തുലനമോ, സംവരണമോ ഒരു കാലത്തും പാലിച്ചു പോന്നിട്ടില്ല. അതിനി പ്രതീക്ഷിക്കുകയും വേണ്ട നൗഷാദ്..

   Delete
  2. ഫഹദ്‌ മണലൂര്‍April 1, 2012 at 7:00 PM

   ദേശീയ രാഷ്ട്രീയത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ കോണ്ഗ്രസ് തന്നെയാണ്. കേരളത്തിലും ദശകങ്ങളായി ഈ കൂട്ടുകെട്ട് കൊണ്ട് മുസ്ലിം സമുദായത്തിന് ഗുണമെയുണ്ടായിട്ടുള്ളൂ. പടിക്കല്‍ വെച്ചു കലമുടക്കുന്ന പണി എല്ലാവരും നിര്‍ത്തിയാല്‍ അത് സമുദായത്തിനും, പാര്‍ട്ടിക്കും ഗുണം ചെയ്യും

   Delete
 3. അല്ല ങ്ങള് എന്താ പറഞ്ഞത് ?ഞമ്മക്ക് ഒന്നും തിരിഞ്ഞില്ല ..

  ReplyDelete
 4. നാളെയാണ് നാളെയാണ് നാളെ കഴിഞ്ഞു മറ്റന്നാള്‍.....

  ReplyDelete
  Replies
  1. അങ്ങനെ കുറെ നാളെകള്‍ കഴിഞ്ഞു പോയി.. ഗണപതിയുടെ കല്യാണം പോലെയാവുമോ

   Delete
 5. എനിക്ക് ചോദിക്കാനുള്ളത് വീണ്ടും അതുതന്നെ " എങ്ക ടാ ഉങ്ക മന്ത്രി "?

  ReplyDelete
 6. മഞളാം കുഴിയിൽ അലി അലക്സ്

  ReplyDelete
 7. mathathinte karyam kurachu kooti strong ayi vannalum etathu pakshathu ninnum abdullakutti( sivaraman, sindu joy,) enna chetta nari poyathu pole povillannu manasil orayiram vattam tharappichu parayanam.... njangal mathamillatha jeevan

  ReplyDelete
  Replies
  1. ഇടതു പക്ഷ നേതാക്കള്‍ ഇന്ന് നടത്തിയ ചില പ്രസ്താവനകള്‍ നിങ്ങള്‍ വായിച്ചില്ലേ, മന്ത്രിസഭയിലെ മതവും, സമുദായവും സ്വര്‍ണ്ണം തൂക്കുന്ന തുലാസില്‍ തൂക്കി വേണം അളന്നു കൊടുക്കാന്‍ എന്നാണു പുതിയ ഇടതു കാഴ്ചപ്പാട്..ഇല്ലെങ്കില്‍ സന്തുലനം തകരുമെന്ന് എ കെ ജി ഭവനില്‍ നിന്നും പുതിയ വിജ്ഞാപനം

   Delete
 8. അഞ്ചാം മത്രി വലിയൊരു ഹമ്പ് ആയി റോഡില്‍ വിലങ്ങനെ കിടക്കുന്നു, നാള്‍ക്കു നാള്‍ അത് വലുതാവുന്നു. ഇനിയീ അതിവേഗം ബഹുദൂരം പോക്ക്ക് നടക്കൂല.

  ReplyDelete
  Replies
  1. ഈ ഹമ്പ് ഇനി റോഡില്‍ നിന്നും മാറ്റാനും പറ്റില്ല..മാറ്റാതോട്ടു അതിവേഗം ഓടാനും പറ്റില്ല എന്നതാണ് പ്രതിസന്ധി.

   Delete
 9. ഫഹദ്‌ മണലൂര്‍April 1, 2012 at 6:53 PM

  അഞ്ചാം മന്ത്രിക്കു വേണ്ടിയുള്ള ഈ കാത്തിരിപ്പിലൂടെ മുസ്ലിം ലീഗിനെ മൂക്കില്‍ വലിക്കാമെന്നു കോണ്ഗ്രസ് സ്വപ്നം കാണുകയാണ്

  ReplyDelete
 10. kunchali kuttykk ice cream case prashnam kondu nattellode samsarikkaan pattilla. dharaalam dramakal curtain pinnil nadannittundu, nadakkunnum undunduuu

  ReplyDelete
 11. Aliye manthriyaakkaathe ini leaginu rakshayilla

  ReplyDelete
 12. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു .
  മുഴുവന്‍ നിലപാടുകളോടും യോജിക്കാനാവില്ലെങ്കിലും എഴുത്ത് ശൈലിയെ അഭിനന്ദിക്കാതെ വയ്യ...

  ReplyDelete
  Replies
  1. നന്ദി, അലിഫ്‌ ശുക്രന്‍

   Delete
 13. ദാമോദരന്‍ മാഷ് ഇല്ലെങ്കില്‍ എന്താ ... രണ്‍ജി പണിക്കര്‍ കാശിക്കു പോയാല്‍ എന്താ ... നമുക്ക് ഷാജിത്തരങ്ങള്‍ ഇല്ലേ ... ഇങ്ങള്‍ ഈ രാഷ്ട്രീയം വിട്ടു ഒരു സിനിമയ്ക്കു തിര കഥ എഴുതൂ മന്സാ....

  ReplyDelete
  Replies
  1. യുനുസ്‌ ആക്കി ആക്കി ങ്ങളൊക്കെ ഞമ്മളെ ഒരു ബ്ലോഗില്‍ പൂട്ടിയിട്ടു..ഇനി സിനിമയിലേക്ക് കൂടി...അടി അടി ..നിക്ക് ഞാന്‍ ബെച്ചിട്ടുണ്ട്

   Delete
 14. വായിച്ചു ചിരിച്ചു. :) പറയേണ്ട കാര്യങ്ങള്‍ നര്‍മം ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആളെ അഞ്ചാം മന്ത്രി ആക്കരുത് എന്ന ഒരു ശൈലി മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഉദാ: ആദ്യം പറഞ്ഞു ഓണത്തിന് സൈക്കിള്‍ വാങ്ങിത്തരാം എന്ന്. പിന്നെ പറഞ്ഞു ക്രിസ്മസിന് തരാം എന്ന്. ഇതിപ്പോ ഓണവും കഴിഞ്ഞു ക്രിസ്മസും കഴിഞ്ഞു സമ്മര്‍ വെക്കേഷനും തീരാനായി. ആളെ ഒരു മാതിരി അഞ്ചാം മന്ത്രി ആക്കരുത് :)

  ReplyDelete
  Replies
  1. ഡാ ഈ വക നീ നിന്റെ മാധ്യമത്തില് ഇന്നലെ കണ്ടിരുന്നോ..ഒരു കാര്‍ടൂണ്‍ , പറഞ്ഞു മടുത്തു ഭാര്യ ഭര്‍ത്താവിനോടും പറഞ്ഞത് ഇതെന്നെ

   Delete
 15. ഷാഹിദാ കമാലിനെ കാസര്‍കോട്‌പുലികള്‍ക്ക് ഇട്ടുകൊടുത്തപ്പോള്‍ കുതറിയോടിയ ഒരു ആട്ടിന്‍ കുട്ടി ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലെ സിംഹിയാണ്. (ലവള്‍ക്ക് വിവരമുണ്ട്)

  "ചുക്കില്ലാത്ത കഷായം പോലെ" ആള്‍ക്കഹോള്‍ ഇല്ലാത്ത അലോപ്പതി സിറപ്പുണ്ടോ? ഇങ്ങക്ക് അത് ഹറാമാണ്! അതുകൊണ്ടാണ് സമവാക്യം ശരിയാകാത്തത്. :)

  പക്ഷെ..........ചോയിച്ച് ചോയിച്ച് അവസാനം വല്യേട്ടന്‍ പറയും ഇന്നാള് തന്ന പച്ച ഹലുവായില്‍ നിന്ന് അഞ്ചാമത്തെ കഷണം മലപ്പുറം കത്തി വച്ച് അങ്ങ് മുറിച്ചെടുത്തോളാന്‍. പുതിയ രുചിയുള്ളതൊന്നും ഇല്ലാന്ന്!!

  ReplyDelete
  Replies
  1. :) ജോസലൈറ്റ്‌ ചിരിപ്പിച്ചു...ഹല്‍വ ഞമ്മളെ ഫേവറിറ്റ് അല്ലേടാ...അതെപ്പോ തിന്നാലും നല്ല ടെയ്സ്ട്ടാ

   Delete
  2. Alcohol ella syrupilum illa syrup ennal 65.5% sugar solution aanu..chila casukalil oru additive aanu ee alcohol 3-4%

   Delete
 16. കുറെ യാഥാര്ത്യങ്ങള്‍, അപ്രിയ സത്യങ്ങള്‍, സരസമായി പറഞ്ഞ നല്ലൊരു പോസ്റ്റ്‌. അഭിനനങ്ങള്‍ ഷാജി ഭായ്. അഞ്ചാം മന്ത്രി ഉടനെയുണ്ടാവും എന്ന് തന്നെ വിശ്വസിക്കുന്നു. വിശ്വാസം അതാണല്ലോ എല്ലാം. ഇല്ലെങ്കില്‍ യു.ഡി.എഫിന് ലീഗ് പുറത്ത് നിന്ന് പിന്തുണ കൊടുക്കണം എന്ന അഭിപ്രായം ഉള്ള ആളാണ്‌ ഞാന്‍.

  ReplyDelete
  Replies
  1. ഇന്ന് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ പറഞ്ഞു..അത് തന്നെയാണ് ഭൂരിപക്ഷം ലീഗ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്, അഞ്ചാം മന്ത്രി മാത്രമല്ല, രാജ്യ സഭാ സീറ്റും ലീഗിനുള്ളതാണ്..അത് വാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയണം ...നന്ദി സമദ്‌കാ

   Delete
 17. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ നര്‍മ രസത്തില്‍ പറഞ്ഞു
  അതിനു ഷാജിക്ക് ഒരു ബിഗ്‌ സലൂട്ട്‌
  ഈ കാര്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ട് അതിവിടെ പറയുന്നില്ല

  ReplyDelete
  Replies
  1. കൊമ്ബാ സലുട്ടിനു നന്ദി, യോജിപ്പിന് നന്ദി, വിയോജിപ്പിനും നന്ദി

   Delete
 18. അധികാരം മാത്രം ലക്ഷ്യമാക്കുക, ക്ഷമിക്കുക.
  നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍

  ReplyDelete
 19. അഞ്ചാം മന്ത്രി മാത്രമല്ല, ഒഴിവു വരുന്ന രാജ്യ സഭാ സീറ്റും ലീഗിന് അവകാശപ്പെട്ടതെന്ന് വെട്ടിത്തുറന്ന് പറഞ്ഞ ഈ. ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെ ആര്ജ്ജവത്തിനു ആയിരം ലൈക്‌....മുന്നണി നേതൃത്വം കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ലെന്കില്‍ പോകട്ടെ എന്ന് വെക്കണം...ഹല്ലാ പിന്നെ , ഇതും പറഞ്ഞു പാണക്കാട്ട് തങ്ങളെ മുമ്പ് കോട്ടയത്തേക്ക് കൊണ്ട് പോയത് പോലെ ചര്‍ച്ചകള്‍ക്കായി തെക്കോട്ടോ, വടക്കോട്ടോ വലിച്ചിഴക്കരുത്, എല്ലാവരും പാണക്കാട്ടേക്ക് വരട്ടെ..അതാണ്‌ പാരമ്പര്യം...

  ReplyDelete
 20. മൂല്യ നീരസത്തിന്റെ ഇടവും, ഇടപെടലുമായ് രാഷ്ട്രീയം വഴിമാറിപോകുന്നതിന്റെ സൂചനകളാണ് കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ മുഴങ്ങുന്ന ചില അപ ശബ്ദങ്ങൾ. ജനാധിപത്യപരമായ അവകാശങ്ങൾ ഭരണ നിർവ്വാഹണങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ലീഗാണെങ്കിൽ ഇവിടെ സർവ്വവും തകർന്നു പോകുമെന്ന് വാദിക്കുന്നവർ എന്ത് മതേതരത്വമാണ് ഉദ്ഘോഷിക്കുന്നത് ? വർഗ്ഗീയതയും, സാമൂഹിക അസന്തുലിതാവസ്ഥയും ചർച്ച ചെയ്യപ്പെടുന്നത് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ അധികാരത്തിലേക്ക് വരുമ്പോഴാണ് . “മുസ്ലിം” എന്ന സംഞ്ജ പേറുന്നു എന്ന ഒരൊറ്റ കാരണത്താൽ ഇവിടം എല്ലാം തകിടം മറിഞ്ഞു പോകുന്നു എന്നു വാദിക്കുന്നവർ ലക്ഷ്യമിടുന്നത് ഇന്ത്യൻ മുസ്ലിംകളെ വരിഞ്ഞു മുറുക്കിയ കൊടിയ അവഗണന ഇവിടെയും നടപ്പിലാക്കണമെന്ന ഗൂഡ ലക്ഷ്യത്തിന്റെ ഭാഗമാണ്.

  ReplyDelete
  Replies
  1. കേരളത്തില്‍ ഏതു ഭരണം വന്നാലും പെരുന്നയിലെ നായര്‍ക്കും, ശിവഗിരിയിലെ തിയ്യര്‍ക്കും, കോട്ടയത്തെ മേത്രാന്മാര്‍ക്കും ആളുണ്ടാവും.. ആരാന്റെ വിറകു വെട്ടിയും വെള്ളം കോരിയുമായിരുന്ന അവശസമുദായത്തിന് അല്പം ആശ്വാസം എന്നും യൂ ഡി എഫായിരുന്നു.. സവര്‍ണ്ണ ആശ്രമങ്ങളുടെ തിട്ടൂരം വാങ്ങി ജയിച്ചു കയറിയ ചിലര്‍ക്ക് ഇന്ന് ലീഗ് അധികപറ്റായി തോന്നുന്നുവെങ്കില്‍ ഇനിയും അറച്ചു നില്‍ക്കരുത്...അഞ്ചാം മന്ത്രിക്കെന്നല്ല ഒരാവശ്യത്തിനും യു ഡി എഫ് നേതാക്കളെ തേടി പാണക്കാട് തങ്ങള്‍ അങ്ങോട്ട്‌ പോകരുത്, തങ്ങളെ തേടി എല്ലാവരും ഇങ്ങോട്ട് വരും, കാത്തിരിക്കുക

   Delete
 21. ഇപ്പൊ ആകെ ഹലാക്കായല്ലോ.. അഞ്ചാം മന്ത്രി ,പത്താം മന്ത്രി..

  എല്ലാത്തിനേം പിടിച്ച് ഉപ്പിലിടണം,.. ഹല്ല പിന്നെ.....
  ...............................................................................................

  ഷാജിക്കാക്കും ഫാവിയിലൊരു മന്ത്രിയൊക്കെ ആവാം..
  അതിന് വേണ്ട സകല കൂതറത്വവും കയ്യിലുണ്ട്..
  (ഞാന്‍ ചുമ്മാ പറഞ്ഞതാ എന്ന് സമാധാനിക്കണ്ട..)
  ഹീ ഹാ ഹഹഹഹ

  ReplyDelete
 22. ലക്ഷണ ശാസ്ത്ര വിധി അനുസരിച്ച് അഞ്ചാം മന്ത്രിയുടെത് ശുദ്ധജാതകമല്ല. ചൊവ്വയുടെ അപഹാരമുണ്ട് . വ്യാഴത്തില്‍ കേതുവും
  ശനിയുടെ ഏഴേമുക്കാല്‍ പാദത്തില്‍ പാലായും നില്‍ക്കുന്നു.കുചന്റെ ശല്യം ചങ്ങനാശേരിയില്‍ നിന്ന് ശക്തമായുണ്ട്. ' അലി' യുമെന്നു പുറമേ നിന്ന് തോന്നുമെന്കിലും ആയുര്‍ ദോഷം കാണുന്നുണ്ട്. കുലം മുടിക്കാന്‍ ( മന്ത്രിസഭ ) പ്രാപ്തമായ ഗ്രഹസ്ഥിതി ഉള്ളതിനാല്‍ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഏതെങ്കിലും നായര്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തുന്നത് നല്ലതായിരിക്കും

  ReplyDelete
 23. മുസ്ലിം കുട്ടിയെ സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്താണ് ഈ പാര്‍ട്ടി സാമുദായിക സന്തുലനം കാത്തത്. പ്രായശ്ചിത്തമായി ഷാനവാസിനെ വയനാടന്‍ കാട്ടിലേക്ക് മാനിനെ (സുലൈമാന്‍, റഹ്മാന്‍ , അബ്ദുറഹ്മാന്‍ തുടങ്ങിയ മാനുകളെ) പിടിക്കാന്‍ വിട്ടെന്കിലും, കോഴിക്കൊട്ടെത്തിയപ്പോള്‍ പാര്‍ട്ടിയുടെ തലകള്‍ക്ക് സന്തുലന രോഗം തലയ്ക്കു തന്നെ കയറി, പാര്‍ട്ടിയുടെ യുവതുര്‍ക്കി സിദ്ധീഖ്‌ അങ്ങനെ പടിക്കു പുറത്തായി.. തൃശൂരിനപ്പുറം അങ്ങ് തിരോന്തരം വരെയുള്ള സകല അരമനകളെയും, വിശാല ഹിന്ദുക്കളെയും പ്രീണിപ്പിക്കാന്‍ നീക്കി വെച്ച സീറ്റുകളില്‍ ഹസ്സന്‍, മുസ്തഫ, തലേകുന്നില്‍ ബഷീര്‍ എന്നീ പേര് പോലും ഉച്ചരിക്കാതെ നാട്ടിലെ സാമുദായിക സന്തുലനം പാര്‍ട്ടി കാത്തു പോന്നു. കഴിഞ്ഞ നിയമസഭാ മാമാങ്കത്തിലും ഈ സന്തുലനം കാക്കാന്‍ പാര്‍ട്ടി പാട് പെട്ടു. പെരുന്നയിലെ നായരെ പ്രീണിപ്പിക്കാന്‍ ചെന്നിത്തല തന്നെ രംഗത്തേക്കിറങ്ങിയതോടെ വീണ്ടും സാമുദായിക സന്തുലനം!!! ഇല്ലെങ്കില്‍ എന്താകുമായിരുന്നു ന്റെ റബ്ബേ.... ജനങ്ങളുടെ തലയ്ക്കും മുകളില്‍ ഹെലികോപ്‌റ്ററില്‍ കറങ്ങി ചെന്നിത്തല നേടിയെടുത്തത് ഒരു സീറ്റ്, പക്ഷെ പാര്‍ട്ടി ചെന്നിയും, തലയും കറങ്ങി വീണത്‌ പല സീറ്റുകളില്‍!!! അതാരോടും പറയേണ്ട ....ശ് ശ് ....

  ReplyDelete
 24. കേരളത്തില്‍ ജനസംഖ്യയില്‍ 25 ശതമാനം ഉള്ള മുസ്ലിംകള്‍ക്ക് ആറ് മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലാവസ്ഥ തകരും എന്ന് പറയുന്ന കോണ്‍ഗ്രെസിനു ജനസംഖ്യയിലെ 19 ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ സമുദായത്തിന് ആറാം മന്ത്രി (അനൂപ്‌ ജേക്കബ്) സ്ഥാനം കൊടുക്കുന്നതില്‍ എതിര്‍പ്പുമില്ല......അതിന്റെ കാരണം എന്തായിരിക്കും....സാമുദായിക സന്തുലാവസ്ഥയെ കുറിച്ച് പറയാന്‍ കോണ്‍ഗ്രെസിനു അവകാശമുണ്ടോ? കേരളത്തില്‍ നിന്നുള്ള കൊണ്ഗ്രെസിന്റെ കേന്ദ്ര മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ സാമുദായിക സന്തുലാവസ്ഥ അവര്‍ നോക്കിയോ? കേരള അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്‌ സാമുദായിക സന്തുലാവസ്ഥ എന്നാ വാക്ക് മറന്നു പോയോ?കൊണ്ഗ്രെസ്സ് പാര്‍ടി ബി ജെ പിക്ക് വഴി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇന്നത്തെ അവരുടെ നേതാക്കളുടെ വാക്ക് കേള്‍ക്കുമ്പോള്‍...അതാണല്ലോ ആഹ്മെദ്‌ പട്ടേല്‍ എന്ന കോണ്‍ഗ്രസ്‌ നേതാവിനെ അലുമിനിയം പട്ടേല്‍ എന്ന് വിളിച്ച മുരളിമാരുടെ അസ്ഥാനത്തുള്ള വാക്കുകള്‍ സുചിപ്പിക്കുന്നത് അതല്ലേ.....മുരളി കൊടുവള്ളി മറന്നു എന്ന തെക്കുക ആണെന്ന് കാലം തെളിയിക്കതിരിക്കുമോ? ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കി രമേഷിന് മുഖ്യന്‍ ആകാന്‍ ഉള്ള എന്‍ എസ എസ ന്റെ ഒരു വളഞ്ഞ വഴിയാണോ അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.....കേരളത്തില്‍ യു ഡി എഫ് നു വിജയ സാത്യത ഉണ്ടായിരുന്ന വയനാട് പാര്‍ലിമെന്റ് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രെസിന്റെ ഷാനവാസിനെതിരെ മുരളി മത്സരിച്ചത് എന്ത് കൊണ്ടായിരിക്കും .....ഷാനവാസിനെ തോല്‍പ്പിക്കാന്‍ മുരളി ഇറങ്ങിയത്‌ സാമുദായിക സന്തുലാവസ്ഥ നോക്കിയായിരിക്കും അല്ലെ......മുരളി ഷാനവാസിനെ തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ഷാനവാസിന്റെ വിജയത്തിന് രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചത് പാണക്കടിന്റെ പട ആണെന്ന് ഓര്‍ക്കുന്നത് കോണ്‍ഗ്രെസ്സുകാര്‍ക്ക് നന്നായിരിക്കും....സാമുദായിക സന്തുലാവസ്ഥ മുസ്ലിം ലീഗ് നോക്കിയിരുന്നെങ്കില്‍ ആന്റണിയെ രണ്ടാമതും മുഖ്യന്‍ ആയി വാഴിക്കാന്‍ കോണ്‍ഗ്രെസിനു സാതിക്കുമായിരുന്നുവോ

  ReplyDelete
 25. ഈ മെയിലും ഫീ മെയിലും ഒക്കെയാണ് ഇന്ന് ഭരിക്കുന്നവരെ പ്രതിക്കൂട്ടിലാക്കുന്നത്.കൊണ്ഗ്രെസ്സില്‍ ഉള്ള ആര്യാടന്മാര്‍ എന്നും മുസ്ലിം വിരുദ്ധ ഇസ്ലാം വിരുദ്ധ ശക്തികളുടെ ഇഷ്ട തോഴന്മാരായിരുന്നു.മലപ്പുരജില്ല രൂപീകരിച്ചപ്പോള്‍ പോലും ആര്യാടന്‍ എതിര്‍ക്കുകയായിരുന്നു....

  ReplyDelete
 26. സത്യം പറഞ്ഞാല്‍ അലി സാഹിബ് ആകെ കുടുങ്ങിയിരിക്കാണ്,,,അതിലേറെ കുടുങ്ങിയത് ലീഗാണ്,,, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല ലീഗിലേക്ക് വന്നതെന്ന് നാഴികക്ക് നാല്പ്പത് വട്ടവും അലി സാഹിബ് പറയാറുണ്ടെങ്കിലും മന്ത്രി സ്ഥാനം മോഹിച്ച് തന്നെയാണ് മൂപ്പര്‍ ലീഗിലേക്ക് വന്നത്,കഴിഞ്ഞ ഇടതുപക്ഷഭരണകഅലത്ത് അലി സാഹിബ് മന്ത്രിയാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു,,,, പിന്നെ അലി മന്ത്രിയാവുന്നതില്‍ സാമുദായിക സന്തുലിതാവസ്ഥക്കു തകരാറു വരുമെന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല,,,അതുപറ്ഞ്ഞവര്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നേ ഞാന്‍ പറയൂ,,, ഏതായാലും,,,കാത്തിരുന്നു കാണാം...ആറിയ കഞ്ഞി പഴംകഞ്ഞി എന്നാണല്ലൊ ചൊല്ലു,,, ഇനി അലി മന്ത്രിയായാലും അതൊരു "ഒരുമാതിരി" മന്ത്രി സ്ഥാനമാവുമെന്നതില്‍ സംശയമില്ല,,, നല്ല പോസ്റ്റ്,,,,, ഇങ്ങനൊരു പോസ്റ്റിടുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല,,,,ഭാവുകങ്ങള്‍,,,

  ReplyDelete
 27. കേരളമെന്ന സംസ്ഥാനത്തെ സ്ഥിതി വിശേഷങ്ങൾ മനസ്സിലാക്കിയതിന് ശേഷമേ ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ... രാഷ്ട്രീയക്കാരുടെ സമുദാ‍യ സ്നേഹം വെറും കപടമാണ് - വോട്ട് ബാങ്ക് പൊളിറ്റിക്സ്... മുസ്ലിം ലീഗിന് മന്ത്രിയെ കിട്ടിയില്ലേൽ അത് അവരുടെ പ്രശ്നം മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ മുസ്ലിം സമുദായത്തിന്റെ പ്രശനമല്ല... ഇവിടെ ഈ അഞ്ചാം മന്ത്രി സ്ഥാനം ഒരു കമ്മ്യൂണൽ പോളറൈസേഷനിലേക്ക് നയിക്കുന്നു എന്ന കാര്യം വിസ്മരിച്ച് കൂട. ലീഗുകാർ ആ ആവശ്യത്തിൽ നിന്ന് പിന്മാറുന്നതാണ് നമ്മുടെ സംസ്ഥാനത്തിനും സമുദായത്തിനും നല്ലത്. ( ഭരണം കുഴപ്പമില്ലാതെ പോകുമ്പോൾ എന്തിന് ഇനിയുമൊരു മന്ത്രി

  ReplyDelete
 28. ഫാസില്‍April 4, 2012 at 2:45 AM

  ആരോടും ഒറ്റകൈ ഉയര്‍ത്തി ഒന്ന് സലാം പോലും പറയാന്‍ വയ്യ, അപ്പോഴേക്കും അവര്‍ കരുതുന്നു അഞ്ചാം മന്ത്രിയെ കുറിച്ച് വല്ലതും പറയാനാണെന്നു..വല്ലാത്ത ഒരു ദുര്യോഗം തന്നെ

  ReplyDelete
 29. ജാതി മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം തന്നെ സാക്ഷര കേരളം എങ്ങനെ സഹിക്കുന്നു എന്നതായിരിക്കണം പ്രാഥമികമായി ചോദിക്കേണ്ടത്..എന്നീട്ടാകാം മന്ത്രിമാരുടെയും ഉദ്ദ്യോഗസ്തന്മാരുടെയും മുണ്ട് പൊക്കി നോക്കല്‍ ചടങ്ങ്

  ReplyDelete
 30. മുല്ലപെരിയാര്‍ പോലെ അഞ്ചാം മന്ത്രിയും ബൂലോകത്ത് വീശിയടിക്കുന്നുണ്ടല്ലോ...

  പോസ്റ്റ്‌ നന്നായി...ട്ടോ..

  ReplyDelete
 31. This comment has been removed by the author.

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ ഏതൊരു പ്രശ്നം വന്നാലും എതിരാളികള്‍ പോലും പാണക്കാട്ടു നിന്നും ഉയരുന്ന ശബ്ദത്തിനു വേണ്ടി കാതോര്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു.. അന്ന് തങ്ങളുടെ വാക്കുകള്ക് ഒരു വിലയും പാണക്കാട്ടു തങ്ങളുടെ അഭിപ്രായങ്ങള്‍ക് മൂല്യവും ഉണ്ടായിരുന്നു... ഇന്ന് അഞ്ചാം മന്ത്രി എന്നും പറഞ്ഞു കൊണ്ട് വില പേശുകയും തങ്ങളെ കൊണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിക്കുകയും ചെയ്യുന്നത് കൊണ്ട് ഇവിടെ നഷ്ടമാവുന്നത് ഈ പറഞ്ഞ വിലയും മൂല്യങ്ങളും എല്ലാമാണ്..മുസ്ലിം ലീഗിന് പ്രവര്‍ത്തകര്കിടയില്‍ ഉണ്ടായിരുന്ന മതിപ്പും നേതാക്കന്മാരിലുള്ള വിശ്വാസവും ഈ ഒരു ഒറ്റ സംഭവം കൊണ്ട് തുലോം കുറഞ്ഞു പോയിരിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍.. ചില കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ നടത്തുന്ന പ്രസ്താവനകള്‍ ഇവിടുത്തെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് പേരെടുത്തവര്‍ നടത്തുന്ന പ്രസ്താവനകളെക്കാള്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണ്. ഇവിടെ മുംബെങ്ങും ഇല്ലാത്ത വിധം അവര്‍ കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥയെ കുറിച്ച് അവര്‍ വേവലാതിയിലാണ്‌...

  ReplyDelete
 34. നമുക്ക് ഒരു മന്ത്രി കൂടി വേണം എന്ന് നിര്‍ബന്തം പിടിക്കണം.
  പകരം സ്പീകരോ മറ്റോ വെച്ച് നീട്ടിയാല്‍ മുട്ട് മടക്കരുത്.

  ReplyDelete
 35. ഇന്ന് വായിക്കുന്ന, അഞ്ചാം മന്ത്രിയുടെ രണ്ടാമത്തെ പോസ്റ്റാണ്‌. ...
  രചന കൊള്ളാം...എല്ലാരുടെ പടോം കൊടുത്തിട്ടുണ്ടല്ലൊ..പോസ്റ്റിന്റെ തലക്കെട്ട് നല്ലൊം രസിച്ചു..

  ReplyDelete
 36. കൊള്ളാം..നല്ല രസത്തോടെ വായിച്ചു. നല്ല ഹാസ്യാത്മകമായ അവതരണം..
  അഞ്ചാം കുട്ടി പ്രസവിക്കാന്‍ ബുദ്ധിമുട്ട് ആണെന്ന അറിഞ്ഞത്. ഇനി കാത്തിരുന്നു കാണാം..അല്ലേ..
  അഭിനന്ദനങ്ങള്‍ നേരുന്നു...സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 37. സാമുദായിക സന്തുലനം,അഞ്ചാം മന്ത്രി,നായർ ഐഴവ ഐക്യം, മുസ്ലീം ജനവിഭാഗങ്ങളുടെ ഉന്നമനം. ഈ വക കാര്യങ്ങളിങ്ങനെ ചർച്ചിച്ച് ചർച്ചിച്ച് നടന്നോണ്ട് ഇവിടെ ആർക്കെങ്കിലും വല്ല ഗുണോം ഉണ്ടായിട്ടുണ്ടോ ? കേട്ടറിവില്ല. വെറുതെ ഇങ്ങനെ ആളുകൾക്ക് വായിട്ടലയ്ക്കാൻ ഒരു കാരണം,അത്ര മാത്രം. വിഷുദിനാശംസകൾ.

  ReplyDelete
 38. post valare nannayi..... aashamsakal....... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.......

  ReplyDelete
 39. 'അഞ്ചാമന്‍ പഞ്ചാര കുഞ്ചു'....

  ReplyDelete
 40. നല്ല പോസ്റ്റ്‌ ആശംസകള്‍ @ PUNYAVAALAN

  ReplyDelete
 41. nannayi....... aashamsakal..... blogil puthiya post..... ATHIRU...... vaayikkane.............

  ReplyDelete
 42. blogil puthiya post......... HERO....... PRITHVIRAJINTE PUTHIYA MUKHAM........ vaayikkane......

  ReplyDelete

കമന്റ് കോളത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം പറയാം. sign in ചെയ്യാന്‍ കഴിയാത്തവര്‍ക്ക് Name/URL ഓപ്ഷന്‍ വഴി നിങ്ങളുടെ പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്താം...ഹാ വേഗമാവട്ടെ