വര കടപ്പാട് : അഫ്സല്‍ മിഖ്ദാദ് |
കാന്തപുരം ഉസ്താദ് അര്‍ദ്ധരാത്രി എഴുന്നേറ്റു നിന്ന് ഇപ്പോള്‍ പകലാണ് എന്ന് പറഞ്ഞാല്‍ അത് അതെ പടി വിശ്വസിക്കണം എന്നാണു ഏതോ കിതാബിലുള്ളത്. സാക്ഷാല്‍ ഉടയ തമ്പുരാന്‍ പോലും ഈ കാന്തപുരത്തോട് ചോദിച്ചു മാത്രമേ എല്ലാ കാര്യങ്ങളും തീരുമാനിക്കൂ എന്നും അതെ കിത്താബില്‍ കാണാവുന്നതാണ് (നഊദ് ബില്ലാഹ്).. കാന്തപുരമോ, കാന്തപുരത്തിന്റെ ചോറ്റുപട്ടാളമോ എന്ത് പറഞ്ഞാലും ഉടനെ അല്ലാഹു അക്ബര്‍ പറയാനും ഈ കിത്താബ് സമുദായത്തോട് ആഹ്വാനം ചെയ്യുന്നു.. സാധാരണ പള്ളി ദര്സുകളില്‍ ഓതുന്ന ഫതഹുല്‍ മുഹീനിലോ, ഉമ്ദയിലോ, പത്തുകിത്താബിലോ ഒന്നും ഈ വക ഏടുകള്‍ കാണാന്‍ വകയില്ല, ഇതൊക്കെ കാണാനും, കേള്‍ക്കാനും ഒക്കെ 'കാന്തപുരം' എന്ന കോഴ്സ് പാസ്സാകണം. ഈ കോഴ്സ് പാസ്സായാല്‍ പിന്നെ എന്തും സ്വപ്നം കാണാനും, എന്തും വിളിച്ചു പറയാനും കഴിയും..ഒരെന്ട്രന്സുമില്ലാതെ പ്രവേശനം ലഭിക്കുന്ന ഏക സ്വാശ്രയ കോഴ്സുമാണിത്. ആത്മീയ വ്യവസായത്തിന് വളക്കൂറുള്ള കേരളീയ മണ്ണില്‍ ഈ കോഴ്സ് സര്‍ക്കാര്‍ അംഗീകൃത കോഴ്സായി അംഗീകരിച്ചാലും അത്ഭുതപ്പെടാനില്ല, എ കെ ജി ഭവനിലും, ഇന്ദിരാ ഭവനിലും മാത്രമല്ല അങ്ങ് ബി ജെ പിയുടെ ഭരണത്തില്‍ പോലും സ്വാധീനിക്കാന്‍ മാത്രം കാന്ത ശക്തിയുണ്ട് ഈ കോഴ്സിനു.
ഐ എസ് ഐ മാര്‍ക്ക് പേരിലല്ല പൈപ്പില്‍ തന്നെയുണ്ട് എന്ന പരസ്യം പോലെയാണ് കാന്തപുരം, കാന്തപുരത്തിന്റെ കാന്തശക്തി തന്നെ ആ പേരിലാണ്, ആ പേരുള്ളിടത്തോളം കാലം ആ കാന്തവലയത്തിനുള്ളില്‍ അഭയം പ്രാപിച്ചവരുടെ രോമം പോലും തൊടാന്‍ ഒരു മുന്നണിക്കുമാവില്ല, എന്നിട്ടല്ലേ മുടി.. പ്രമാദമായ ഒട്ടേറെ കേസുകളില്‍ അന്വേഷണം ചെന്നെത്തിയത് കാരന്തൂരിലെ കാടിനുള്ളിലേക്കായിരുന്നല്ലോ, എന്നിട്ടും സുന്നീപുലികള്‍ എത്ര സുന്ദരമായാണ് രക്ഷപ്പെട്ടത്, സ്വന്തം തടി കേടാകാതെ നോക്കാനും, എതിരാളികളുടെ തടി കേടാക്കാനുമായിരുന്നല്ലോ അന്ന് പുലികള്‍ നാട്ടിലേക്ക് ഇറങ്ങിയത്. തടിയും, മുടിയും, ഏതു കൊടിയും ഒക്കെ
വേഗം ആകര്ഷിക്കുന്ന ഒരു കാന്തിക വലയം കാന്തപുരം ഉസ്താദിന്റെ തടിക്കു
ചുറ്റുമുണ്ട്. അതുള്ളിടത്തോളം കാലം കാരന്തൂരിലെ മര്‍ക്കസില്‍ അത്താഴം മുടങ്ങില്ല. കാന്തപുരത്തിന് ലോക ഇസ്ലാമിക രാജ്യങ്ങളില്‍ വരെ നീണ്ടു കിടക്കുന്ന പേരും പ്രശസ്തിയും കാണുമ്പോള്‍ ചേളാരിയിലെ ചില നീര്‍ക്കോലികള്‍ക്ക് അത്താഴം മുടക്കാന്‍ തോന്നുന്നത് സ്വാഭാവികം മാത്രം. ഒ.രാജഗോപാലിനെ വലയില്‍ വീഴ്ത്താനും, പാണക്കാട് തങ്ങളില്‍ നിന്ന് മുടിപ്പള്ളിക്ക് സംഭാവന പിരിക്കാനും, ലീഗ് നേതാക്കളെ പോലും മര്‍ക്കസിലേക്ക് ആനയിക്കാനും തൊലിക്കട്ടിയുള്ള ശൈഖുന ഖമറുല്‍ഉലമ ഖസ്രജിയെ ചാക്കിലാക്കിയപ്പോളാണ് മുടിവെള്ളം വിറ്റു നടന്നിരുന്ന പലരും ഞെട്ടിയുണര്‍ന്നത്.
തങ്ങള്‍ക്കു കിട്ടാത്ത മുടി പുളിക്കും എന്നതിനാല്‍ കാന്തപുരത്തിന്റെ കയ്യിലെ മുടി കത്തിച്ചു നോക്കാന്‍ തീക്കൊള്ളിയുമായി നടക്കുകയാണ് ഈ കെ സുന്നികള്‍ .അതിനു വേണ്ടി അവര്‍ നടത്തുന്ന ഓരോ ഉടായിപ്പുകള്‍ കാണുമ്പോള്‍ കാന്തപുരം ഉസ്താദിന്റെ മുട്ട് വിറച്ചു മൂത്രമൊലിക്കും എന്നാവും ഈ പാവങ്ങള്‍ ധരിച്ചിട്ടുണ്ടാവുക. തൂറാന്‍ ഇരിക്കുമ്പോള്‍ ബിസ്കറ്റ് കടിക്കുന്ന കുട്ടിയോട് അയ്യേ
തൂറുമ്പളാണോ ബിസ്കറ്റ് തിന്നുന്നത് എന്ന് ആരോ ചോദിച്ചത്രേ. ഉടന്‍
കുട്ടിയുടെ മറുപടി ഞാന്‍ വേണേല്‍ ഇതില്‍ കുത്തി തിന്നും ങ്ങക്കെന്താ എന്ന് പറഞ്ഞ പോലെയാണ് കാന്തപുരം. ആ കാന്തപുരത്തിനോടാ ഇവരുടെ കളി...ഇക്കണക്കിനു പോയാല്‍ കാന്തപുരം വേണമെങ്കില്‍ ആ മുടി കഴുകിയ വെള്ളം പൈപ്പ് ലൈനുകള്‍ വഴി കുറ്റ്യാടിയിലെ സിറാജുല്‍ ഹുദായിലേക്കും, കാസര്‍കോട്ടെ സഅദിയ്യയിലെക്കും, ഒതുക്കുങ്ങലെ ഇഹയാഉ സുന്നയിലെക്കും ഒക്കെ പമ്പ് ചെയ്യാനും തുടങ്ങും. കാന്തപുരം മുടിവെള്ള പദ്ധതിയെന്ന് അതിനു പേരിടുകയും ചെയ്യും. ഞമ്മളെ മുടി, ഞമ്മളെ ബെള്ളം ങ്ങക്കെന്താ കൊണ്ഗ്രസ്സെ...
'പടച്ചോന്‍ വരെ എന്തെങ്കിലും ചെയ്യാന്‍ പോകുന്നെങ്കില്‍ അതാദ്യം കാന്തപുരം അറിഞ്ഞിട്ടുണ്ടാകും' (നഊദ് ബില്ലാഹ്) എന്ന സ്ഥിതിക്ക് നബിക്ക് കിട്ടാത്ത പദവിയാണ് കാന്തപുരത്തിന് കൈവന്നിരിക്കുന്നത്, അത് കൊണ്ട് തന്നെ നബിയെക്കാളും, നബിയുടെ മുടിയെക്കാളും മഹത്വം കാന്തപുരത്തിനും, കാന്തപുരത്തിന്റെ മുടിക്കുമാണ്. നബിയുടെ മുടിയില്‍ ഈച്ചയിരിക്കില്ലെന്നതും, അത് തീ പിടിക്കില്ലെന്നതുമാണ് മഹത്വമെങ്കില്‍ , കാന്തപുരത്തിന്റെ മുടിയിലും, താടിയിലും ഈച്ചകള്‍ ആര്‍ത്തലച്ചു വരും(തെരഞ്ഞെടുപ്പു കാലത്ത്), അതിനു തീ കൊടുക്കാന്‍ പോയാല്‍ , പോയവര്‍ ആളിക്കത്തും എന്നതുമാണ് മഹത്വം.
മേലെ ചേളാരി നാഷണല്‍ ഹൈവേയിലാണ് എങ്കിലും സമസ്താലയത്തില്‍ വഹുയ് വരാന്‍ ലേശം സമയമെടുക്കും എന്നാണല്ലോ. നബിയുടെ മുടി വെച്ച് പണം പിടുങ്ങുന്ന പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ മുജാഹിദ് പണ്ഡിതന്‍മാര്‍ രംഗത്തു വരുമ്പോള്‍ ചെളാരിയില്‍ നിന്നും നോട്ടു തയ്യാറാക്കി പ്രസംഗിക്കാന്‍ പോകുന്ന ഖാസിമി ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപത്തഞ്ചു മില്ലി വെച്ച് മുടി വെള്ളം വില്‍ക്കുന്ന തെരക്കിലായിരുന്നു. അവസാനം തങ്ങളുടെ മൂക്കിനു താഴെ നാല്‍പ്പതു കോടി മുടക്കി കാന്തപുരം തിരുമുടി സൂക്ഷിക്കാന്‍ ഒരു പള്ളി തന്നെ പണിയുന്നു എന്നറിഞ്ഞതോടെ ഇവരുടെ ചോറ്റിലും, കഞ്ഞിയിലും ഒക്കെ മുടി കുടുങ്ങാന്‍ തുടങ്ങി. പിന്നെ ഓടുന്ന മോയ്ല്യെര്‍ക്ക് ഒരു മുഴം മുമ്പേ ഇറങ്ങിപ്പുറപ്പെടുകായായിരുന്നു ഇവര്‍ . കേരളത്തില്‍ ഏതു ഭരണം വന്നാലും കാരന്തൂരിലെ അടുപ്പില്‍ നിന്നും പുകയുയരുന്നു എന്നതില്‍ കവിഞ്ഞു മറ്റൊരു ആവലാതിയും ഇക്കൂട്ടര്‍ക്കില്ല.
ആധാരം വരെ പണയപ്പെടുത്തി തുടങ്ങിയ മെഡിക്കല്‍ കോളേജു അവസാനം പള്ളീലച്ചന്മാര്‍ക്ക് കച്ചവടം ചെയ്തയാളാണ് കാന്തപുരം. അത് കൊണ്ട് തന്നെ ഉസ്താദിനെ മുടിക്കച്ചവടം ആരും പഠിപ്പിക്കുകയും വേണ്ട. ഇതിനു മുമ്പ് പല തടിക്കച്ചവടം ചെയ്ത പാരമ്പര്യവുമുണ്ട്. ഇത്രയോക്കെയാവുംപോള്‍ കാന്തപുരത്തിനും കിട്ടേണ്ടേ ഒരവാര്‍ഡ്.. കെടക്കട്ടെ ഒരു എക്സലന്‍സി അവാര്‍ഡ് അല്ലെ.. അതും ഒരൊന്നൊന്നര ബിസിനസ് എക്സലന്‍സി അവാര്‍ഡു.'കേരളത്തിന്റെ വ്യാവസായിക പുരോഗതിയില്‍ ജാറങ്ങളുടെ പങ്കു' എന്ന വിഷയത്തില്‍ ഒരുഗ്രന്‍ ഗ്ലോബല്‍ മീറ്റും വേണമെങ്കില്‍ ഈ അവാര്‍ഡ്ദാനത്തോടൊപ്പം നടത്താമായിരുന്നു. ഊരും പേരുമറിയാത്ത പല അനാഥ തടികളും ഏറ്റെടുത്തു ജാറം കെട്ടിപ്പൊക്കുന്ന മാന്ത്രിക വിദ്യകള്‍ സമസ്തക്കറിയുന്ന പോലെ കാന്തപുരത്തിനുമറിയാമല്ലോ. മുതലക്കുട്ടിയെ ആരും നീന്താന്‍ പഠിപ്പിക്കെണ്ടല്ലോ...
നോമ്പിനു പോലും പകല്‍ ബീഡിയും വലിച്ചു നടക്കുക, നമസ്കരിക്കാതിരിക്കുക, കുളിക്കാതിരിക്കുക, നീണ്ട താടി, ജഡ കുത്തിയ മുടി, ഇതൊക്കെയായിരുന്നു പണ്ട് അവുലിയപ്പാപ്പ ആകാനായി നിശ്ചയിച്ചിരുന്ന യോഗ്യതകള്‍ എങ്കില്‍ സുന്നത്ത് കഴിക്കാതിരിക്കുക എന്നത് കൂടി കാന്തപുരം അതില്‍ കൂട്ടിച്ചേര്‍ത്തു എന്ന് മാത്രം. അങ്ങനെ, ഓച്ചിറയില്‍ അനാഥമായി റോഡരുകില്‍ കിടന്ന തമിഴ്നാട്ടുകാരനായ കുപ്പസ്വാമിയുടെ ജഡം കാന്തപുരത്തിന്റെ കോഴ്സിനു ചേര്‍ന്ന ചില ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. അവര്‍ ആ ജഡത്തെ ഓച്ചിറ ഉപ്പാപ്പയാക്കി ആദരിച്ചു, ഖബറടക്കി...ജാറവും കെട്ടി. പിന്നെ ആള് കൂടാന്‍ തുടങ്ങി, ജാറം മൂടാനും തുടങ്ങി, കച്ചോടം തകൃതിയായി.. ഒരു നാള്‍ ഞാനും സമസ്തയെ പോലെ വളരും വലുതാകും എന്ന് കാന്തപുരവും, ചോറ്റുപട്ടാളവും പാടാനും തുടങ്ങി..
ജാറങ്ങളിലെ വരുമാനം കൊണ്ട് പ്രസ്ഥാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്ന തെരക്കിനിടയിലായിരുന്നു അന്ന് സമസ്ത. അപ്പോഴും മേല്‍ പറഞ്ഞ പുരോഗമന പ്രസ്ഥാനങ്ങള്‍ സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും എതിരെ ഒറ്റയാള്‍ പോരാട്ടത്തിലായിരുന്നു.പലപ്പോഴും അവരോടു ഏറ്റുമുട്ടാന്‍ വന്നത് കാന്തപുരത്തിന്റെ കോഴ്സ് പാസ്സായ സഖാഫികുട്ടികളും, അഹ്സനിക്കുട്ടികളുമായിരുന്നു.സമസ്തയുടെയോ, ജമാഅത്തെ ഇസ്ലാമിയുടെയോ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടു പിടിക്കാന്‍. കല്ലെറിഞ്ഞും, സ്റ്റേജു കയ്യേറിയും,നായിക്കുരണപ്പൊടി വിതറിയും, ഊര് വിലക്കിയും പലപ്പോഴും പുലികള്‍ താണ്ഡവമാടിയപ്പോള്‍ ആരും ശബ്ദിക്കാനുണ്ടായിരുന്നില്ല. ബിരിയാണി വിളമ്പാന്‍ സമയമായപ്പോള്‍ മൂത്താപ്പയും വന്നു എന്ന് പറഞ്ഞത് പോലെ അവസാനം പിണറായിയും വന്നു ഉസ്താദിനെതിരെ. സമുദായത്തിന്റെ കുളം കലക്കിയാല്‍ മീനിനെ കിട്ടുമെന്ന് സഖാക്കള്‍ക്ക് പണ്ടേ അറിയാം..വെക്കെടാ വെടി നടക്കെടാ വടക്കോട്ട് എന്നാണു എ കെ ജി ഭവനില്‍ നിന്നുമുള്ള പുതിയ ആഹ്വാനം.
വര കടപ്പാട്: അഫ്സല്‍ മിഖ്ദാദ് |
പുലികളായി വന്നു എതിരാളികളുടെ സമ്മേളന സ്ഥലത്ത് വര്ഗീയവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റര്‍
ഒട്ടിച്ചും, ആസ്ഥാനത് ബോംബു പൊട്ടിച്ചും, കൊന്നൊടുക്കിയും, കൊല വിളിച്ചും പേകൂത്തു നടത്തിയവര്‍ ഇന്നും തുടരുന്നുണ്ട് തീക്കളി, അങ്ങ് അനന്തപുരിയില്‍ അധികാരി വര്‍ഗ്ഗത്തിന്റെ മൂക്കിനു താഴെ ഭീമാപള്ളിയില്‍ ഇരുപത്തിയേഴു മുജാഹിദ് കുടുംബങ്ങള്‍ ഊരുവിലക്ക് നേരിട്ടിട്ടും ആരും കാന്തപുരത്തിന്റെ 'മാനവികത'യെ തൊട്ടുണര്‍ത്താന്‍ പോയില്ല. കിനാലൂരില്‍ കിട്ടിയ അടിക്കു പത്തു കോളം വാര്‍ത്ത നിരത്തിയവര്‍ പോലും ഈ മനുഷ്യാവകാശ പ്രശ്നത്തിന് നേരെ കണ്ണ് പായിച്ചില്ല. അന്ന് ഗ്യാലറിയില്‍ ഇരുന്നു കളി കാണുകയായിരുന്ന പലരും ഇന്ന് കാന്തപുരത്തിനും, മുടിക്കും പിന്നാലെ വടിയുമായി ഓടുകയാണ്. കൈ നനയാതെ രണ്ടു മീനിനെ കിട്ടിയാലോ...
'സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും, പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അവരെ തടയുകയും ചെയ്യുന്നു' (വിശുദ്ധ ഖുര്‍ആന്‍)
ശിഷ്ടം : >> ധൈര്യത്തോടെ മുന്നോട്ടു വന്നു കേരള നദുവത്തുല്‍ മുജാഹിദീനാണ് ഈ മുടിപ്രശ്നം ഇത്ര വലിയ ഇഷ്യു ആകിയത്, അവര്‍ അതിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. പിന്നീട് സമസ്ത അതൊരു പ്രശ്നമായി ഏറ്റെടുത്തത് അവര്‍ തമ്മിലുള്ള വെറും കണക്കു തീര്‍ക്കാന്‍ മാത്രമാണ്..അത് സമസ്തയുടെ കയ്യിലാണ് ആദ്യം കിട്ടിയിരുന്നതെങ്കില്‍ ആ നിലക്കുള്ള എഴുന്നള്ളിക്കലിലോ, വിശുദ്ധി കാണുന്നതിലോ അവര്‍ ഒരു തെറ്റും കാണില്ലായിരുന്നു..ഒ അബ്ദുള്ള <<
ചാനല്‍ പെണ്ണുങ്ങളോട് കൊളിനോസു ചിരിയും ചിരിച്ചു ഫൈസിമാരും, സോളിക്കുട്ടികളും ടെലിവിഷന് മുന്നിലാണ്. തെരുവില്‍ തല്ലു കൊള്ളുന്നത് അപ്പോഴും സമുദായത്തിന്റെ ചെണ്ടകള്‍ തന്നെ. ഭൗതീക നേട്ടങ്ങളോ ഈ മാരാന്മാര്‍ക്കും..നടക്കട്ടെ.
ചാനല്‍ പെണ്ണുങ്ങളോട് കൊളിനോസു ചിരിയും ചിരിച്ചു ഫൈസിമാരും, സോളിക്കുട്ടികളും ടെലിവിഷന് മുന്നിലാണ്. തെരുവില്‍ തല്ലു കൊള്ളുന്നത് അപ്പോഴും സമുദായത്തിന്റെ ചെണ്ടകള്‍ തന്നെ. ഭൗതീക നേട്ടങ്ങളോ ഈ മാരാന്മാര്‍ക്കും..നടക്കട്ടെ.
സല്യുട്ട് ഓ അബ്ദുള്ള സാഹിബ്...സല്യുട്ട്
Valare nannayi
ReplyDeleteനന്ദി റഹിം
Deleteനീയാണോഡാ നാട്ടുകാരെ മുഴുവനും തെറി പറഞു നടക്കുന്ന അലവലാതി ഷാ..ജീജീജീ..........................?!!
DeleteO അബ്ദുള്ള അല്ലെ ഈ ലേഖനം എഴുതിയത് . അതിന്റെ എല്ലാ " നില" വാരവും ഈ എഴുത്തില്‍ ഉണ്ട് . ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഈ അബ്ദുള്ള ഇമാം മുസ്ലിമിന്റെ ഹദീസിനെ തള്ളിയത് കാണുകയും കേള്‍ക്കയും ചെയ്തു . മറ്റൊരു ചേകന്നൂര്‍ വലര്നൂ വരുന്നു എന്ന് തോന്നി.. . കാന്തപുരത്തെ കുട്ടപ്പെടുതുമ്പോള്‍ സമസ്തക്കും കൊടുക്കട്ടെ രണ്ടു അടി എന്ന് കരുതി ,അവിടെ ഇവിടെ ഓരോന്നും എഴുതി , പുട്ടിനു തേങ്ങ പോലെ ചേര്തത്തിന്റെ ചേതോ വികാരം മനസ്സിലാവുന്നു. പക്ഷെ പണ്ഡിത മഹാരാതന്മാര്‍ പടുത്തുയര്‍ത്തിയ സമസ്തയെ വിമര്‍ശിക്കാന്‍ ഓ അബ്ദുള്ള ക്ക് മൂപ്പ് പോര...
ReplyDeleteഓ അബ്ദുള്ള വന്നു എന്റെ ബ്ലോഗില്‍ എഴുതുകയോ. അത് നല്ല തമാശ. അയാള്‍ക്ക് നേരം വെളുത്താല്‍ പത്രവും, രാത്രിയായാല്‍ ചാനലും..ഓരോഴിവും കാണൂല. അപ്പം ഞമ്മലന്നെ അങ്ങട്ടു എഴുതി..ങ്ങക്ക് പുടിചിട്ടില്ല്യ ല്ലേ..സാരല്ല്യ ട്ടോ..നന്ദി
Deleteവായിച്ചു...
ReplyDeleteസത്യങ്ങളും, അർധ സത്യങ്ങളും പിന്നെ ചില ഊഹങ്ങളും, വിമർശനങ്ങളും...
ഏതായാലും കാലിക പ്രസക്തമായത്.... നന്ദി...
സത്യമെതെന്നും, അര്‍ദ്ധ സത്യമെതെന്നും, ഊഹാമേതെന്നും ഒന്ന് വേര്‍തിരിച്ചു തന്നാല്‍ നന്നായിരുന്നു. ഏതായാലും നന്ദി, അഭിപ്രായത്തിനു
Deleteനമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് ... "കോഴിയുടെ കാലില്‍ മുടി കുടുങ്ങിയ പോലെ" എന്ന് .... ഇപ്പോള്‍ മുടി കുടുങ്ങിയിരിക്കുന്നത് കോഴിയുടെ കാലില്‍ അല്ല ... മുസ്ലിം സമുദായത്തിന്‍റെ കാലിലാണ് ... ... ലോകത്ത് നമ്മെ നൊമ്പരപെടുത്തുന്ന എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് .. പക്ഷെ ഈ ഉത്തമ സമുദായം കുറച്ചു മാസമായി മുടിയുടെ പിറകെയാണ് .... ഈ മുടിയെ അവര്‍ എങ്ങിനെ കാലില്‍ നിന്നും എടുത്തു കളയും എന്‍റെ "റബ്ബേ" ..
ReplyDeleteസമുദായത്തിന്റെ കാലില്‍ ഇതിലും വലിയ പലതും കുടുങ്ങി കിടന്നിട്ടുണ്ട് അതില്‍ നിന്നൊക്കെ സമുദായത്തെ രക്ഷപ്പെടുത്താന്‍ നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്..ഇന്ഷാ അല്ലാഹ് ഈ മുടിയില്‍ നിന്നും സമുദായം രക്ഷപ്പെടും..
Deleteസമൂഹത്തെ മുടിക്കാനൊരൂ മുടിപള്ളി...
ReplyDeleteമുടിയനായ മോയ്ല്യെരും അല്ലെ..
Deleteഊരും പേരുമറിയാത്ത പല അനാഥ തടികളും ഏറ്റെടുത്തു ജാറം കെട്ടിപ്പൊക്കുന്ന മാന്ത്രിക വിദ്യകള്‍ സമസ്തക്കറിയുന്ന പോലെ കാന്തപുരത്തിനുമറിയാമല്ലോ. മുതലക്കുട്ടിയെ ആരും നീന്താന്‍ പഠിപ്പിക്കെണ്ടല്ലോ...
ReplyDeleteപുതിയ പുസ്തകം പ്രകാശനം ചെയ്തു അല്ലെ..ഈ തിരക്കിനിടയിലും, ഇവിടെ വന്നു വായിക്കാനും, അഭിപ്രായം പറയാനും കാണിച്ച സന്മാനസ്സിനു നന്ദി.
Deleteഈ തെമ്മാടിത്ത മുടി മാര്‍ഗം, മാനവനെ മുടിക്കാതിരിക്കട്ടെ
ReplyDeleteമതം ജീവിതമാര്‍ഗവും ജിര്‍ണ്ണതയുമാക്കിയ വര്‍ഗം
അതെ ഷാജു ഏറ്റവും ഉത്തമ സമുദായം എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ സമുദായത്തിന്റെ ഒരു ഗതികേട്..അല്ലെ , നന്ദി
Deleteസമസ്ത അതൊരു പ്രശ്നമായി ഏറ്റെടുത്തത് അവര്‍ തമ്മിലുള്ള വെറും കണക്കു തീര്‍ക്കാന്‍ മാത്രമാണ്..അത് സമസ്തയുടെ കയ്യിലാണ് ആദ്യം കിട്ടിയിരുന്നതെങ്കില്‍ ആ നിലക്കുള്ള എഴുന്നള്ളിക്കലിലോ, വിശുദ്ധി കാണുന്നതിലോ അവര്‍ ഒരു തെറ്റും കാണില്ലായിരുന്നു...ഇത് വളരെ പ്രശസ്തമായ വരികളാണ്
ReplyDeleteഅതെ അന്ടിയാണോ മൂത്തത്, മാങ്ങയാണോ മൂത്തത് എന്നത് പോലെ ഒരനാവശ്യ തര്‍ക്കം മാത്രമേ അവര്‍ തമ്മിലുള്ളൂ..നന്ദി
Deleteഅപ്പൊ പുതിയ ബ്ലോഗ് തുടങ്ങീല്ലെ..
ReplyDeleteബെര്‍ലിത്തരങ്ങള്‍ക്ക് ബദലാണോ ഈ ഷാജിത്തരങ്ങള്‍...
മഖ്‌ബൂല്‍ ..ഞമ്മള് ഈ മൂലയില്‍ അങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ.
Deleteമുജാഹിടുകളുടെ മെഗാ ഫോണ്‍ ,കാനതപുരം ഉസ്താദിനെ നിന്ദിക്കുന്നതിലൂടെ ലഭിച്ചേക്കാവുന്ന വില കുറഞ്ഞ പരസ്യം മാത്രം ലക്‌ഷ്യം ഇടുന്ന ഈ പോസ്റ്റ് യാതൊരു പ്രസക്തിയും ഇല്ലാത്തതാണ് ,അടിസ്ഥാനമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഇക്കൂട്ടരെയൊക്കെ ആര് ഗൌനിക്കാന്‍ ?
ReplyDeleteകാന്തപുരം ഉസ്താദ് പ്രവാചകനെ(സ അ ) വരെ നിന്ദിച്ചാലും കൊയപ്പല്ല്യാ, അത് ചോദ്യം ചെയ്യാന്‍ പാടില്ല്യ..അല്ലെ, നല്ല വിലയിരുത്തല്‍ . നന്ദി..
Deleteസാമൂഹ്യ പ്രസക്തിയുള്ള വിഷയം നന്നായി അവതരിപിച്ചു..
ReplyDeleteനന്ദി അബ്സര്‍
Deleteതട്ടിപ്പിനിട്ട് ഒരു നല്ല കൊട്ട്. ഒരു മുടിയും മുടിഞ്ഞ കുറെ അനുയായികലുമുള്ള കാന്തപുരം ഉസ്താദ് അത് വെച്ച് മുതലെടുക്കാന്‍ പോകുന്നത് നമുക്ക് കാത്തിരുന്നു കാണാം. ഒരു ഹെരാക്ലിയാസ് പോയാല്‍ മറ്റൊരു ഹെരാക്ലിയാസ് എന്ന് പറഞ്ഞ പോലെ ഒരു കാന്തപുരം പോയാല്‍ മറ്റൊരു കാന്തപുരം. ഇന്നലെ അവിടെ കൂടിയ ജനക്കൂട്ടവും പിരിവും കണ്ടപ്പോള്‍ സമുദായത്തിന് നേരം വെളുക്കണമെങ്കില്‍ ഇനിയും ഒരു പാട് പോണം എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
ReplyDeleteഅതെ ആരിഫ് ഭായ് , എഴുത്തുകാരും, സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവരും ഒക്കെ ഇത്തരം ചൂഷണങ്ങല്‍ക്കെതിരെ ശബ്ദിക്കേണ്ടതുണ്ട്..നന്ദി അഭിപ്രായത്തിന്
Deleteഎനിക്ക് ലേഖനം പിടിക്കാഞ്ഞിട്ടോ മനസ്സിലാകാഞ്ഞിട്ടോ അല്ല. എന്നാലും മൌനം പാലിക്കുന്നു.
ReplyDeleteസത്യം തിരിച്ചറിഞ്ഞിട്ടും മൌനം പാലിക്കുന്നത് കുറ്റകരമാണ്..വായനക്ക് നന്ദി
Deleteമദ്രസയില്‍ പഠിക്കുന്ന കാലം, മുടിഞ്ഞ കുറാഫിക്കുട്ടികളധികവും അന്ന് മൊട്ടത്തലയന്മാരായിരുന്നു. മറ്റുള്ളവര്‍ അവരുടെ തലയില്‍ പെന്‍സില്‍ കൂര്‍പ്പിക്കും. ദീനിനു വേണ്ടി എല്ലാ തോണ്ടിക്കളികളും അവര്‍ സഹിക്കും. മറ്റുള്ളവരുടെ മുടി അല്‍പം അധികം നീണ്ടാല്‍ ഹിപ്പിയാണെന്ന് പറയും, അമുസ്‌ലിം കുട്ടിയാക്കും, വഹാബിയാക്കും, ബാപ്പാനെ മോശമാക്കും, അടിയും കിട്ടും. മൊട്ടത്തലയന്മാരെ വാനോളം പുകഴ്‌ത്തും ! അന്ന് മൊട്ടയായിരുന്നു ദീന്‍, ഇന്ന് ചന്തിവരെ നീട്ടലാണ് പോലും ദീന്‍. അതിന് രണ്ടിനുമിടക്കുള്ള യ്ഥാര്‍ത്ഥ ദീന്‍ കണ്ടിട്ടും കണ്ണടച്ചിരിക്കുന്ന പൌരോഹിത്യം! അവരെ മുത്തലും മണക്കലുമാണ് ദീനും സ്വര്‍ഗ്ഗവുമെന്ന് ധരിച്ച് വെച്ചിരിക്കുന്ന ‘യാ കൌം’
ReplyDeleteപണ്ട് പാന്‍റ്സ് ധരിച്ചവാന്‍ കാഫിരായിരുന്നു. ആദ്യമായി പാന്‍റ് ധരിച്ചതിന് കുഞ്ഞഹമ്മദിനെ കാഫിര്‍ കുഞ്ഞഹമ്മദ് എന്ന് വിളിച്ചു പൌരോഹിത്യം..ഇന്ന് മുസ്ല്യാക്കന്മാര്‍ വരെ പാന്ടിട്ടു കയ്യില്‍ ലാപ്ടോപ്പുമായി നടക്കുന്നു..അല്ലെ, നന്ദി
Deleteനാട്ടില്‍ ഫിത്ന ഉണ്ടാക്കിക്കൊണ്ട് എന്തിന്നാണ് ഇങ്ങനെ ഒരു പരിപാടി. ആ ഫിത്ന ഒഴിവാക്കുവാന്‍ പ്രവാചക കേശം എന്നാ വിഷയത്തില്‍ നിന്നും അവര്‍ക്ക് പിന്‍ മാറിക്കൂടെ. ഇനി ഇതില്‍ നിന്നും പിന്‍ മാറിയാല്‍ അത് അഭിമാനത്തിനു ക്ഷതം ആണ് എന്ന് വിശ്വസിക്കുന്നതാകും ഒരു പിന്‍മാറ്റത്തിന് തടസ്സമാകുന്നത്.
ReplyDeleteമുസ്ലിം ഐക്യത്തിന് വേണ്ടി ഞങ്ങള്‍ ത്യാഗം ചെയ്യുന്നു എന്ന പേരിലെങ്കിലും മാറി ചിന്തിക്കാന്‍ കഴിഞ്ഞാല്‍. അല്ഹമ്ദുലില്ലാഹ് എത്ര മനോഹരമായിരിക്കും. അതൊരു തോല്‍വി അല്ല, തെറ്റിദ്ധാരനകളില്‍ നിന്നും ജനങ്ങളെ തടയുന്ന ഒരു നന്മയല്ലേ. "അവസാന ശ്രമം മുടി കത്തിച്ചു നോക്കാം" എന്നാ അഭിപ്രായം പോലും എന്നാ തരം താഴ്ന്നതാണ്. ജന്മദിനം അങ്ങിനെയാണോ ആഘോഷിക്കേണ്ടി വരിക. അതെന്റെ ഹബീബിന്റെ മുടിയാനെങ്കില്‍... അതേറ്റവും വലിയ മര്യാദ കേടല്ലേ? മറിച്ചാണെങ്കില്‍ എന്റെ ഹബീബിനെ വില്പനച്ച്ചര്‍ക്കാക്കിയ ഏറ്റവും നീചമായ പ്രവര്‍ത്തിയും. പടച്ചവനെ നീ കാക്കണേ.. നിന്റെ ദേഷ്യം ഈ സമുദായത്തിന്റെ മേല്‍ ഇറക്കല്ലേ നാഥാ....
ഓരോരോ പണ്ഡിതന്മാര്‍ക്കും അവരവരുടേതായ ദുരഭിമാനങ്ങളുണ്ട് , പരലോക ലക്‌ഷ്യം മറന്നു അവര്‍ സമൂഹത്തെ വഴികെടിലേക്ക് നയിക്കുന്നു. ഇസ്ലാം ലോകത്ത് വ്യാപ്രുതമാകുന്നതിനു മുമ്പുള്ള ജാഹിലിയ്യത്തിലേക്ക് തന്നെ അത് തിരിച്ചു പോയികൊണ്ടിരിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ഇസ്ലാമിന്റെ തനിമ ഉയര്‍ത്തിപ്പിടിക്കുവാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ..വായനക്കും, അഭിപ്രായത്തിനും നന്ദി
Deleteഈ മുടി എല്ലാത്തിനും പരിഹാരമായിരുന്നുവെങ്കില്‍ ഇതിനു മുന്‍പ് ജീവിച്ചിരുന്ന എത്ര നല്ല
ReplyDeleteതഖ്‌വ യുള്ള മനുഷ്യര്‍ ,എത്ര മഹാന്‍മാരായ പണ്ഡിതന്മാര്‍ അവര്‍ ഉപയോഗ പെടുതതിരിക്കുമായിരുന്നോ ..? അവര്‍ക്കാര്‍ക്കും കിട്ടാത്തതും
കാണാത്തത്മായ എന്ത് കാര്യമാണ് ഈ കാന്തപുരവും സഖാക്കളും പണത്തിനു വേണ്ടി ഈ പാവങ്ങളുടെ മുര്ധാവില്‍ കെട്ടി വെക്കാന്‍ പോകുന്നത് ...
മുടിപ്പിക്കാനായികൊണ്ട് ഓരോരോ മുടിയാന്മാര്‍ എന്നല്ലാതെ എന്ത് പറയാന്‍ ..
കയ്യിലുള്ള മുടി വ്യാജമാണെന്നും, അതില്‍ കഴമ്പില്ലെന്നും കാന്തപുരം ഉസ്താദിന് നന്നായി അറിയാം ..സമുദായത്തെ മുച്ചൂടും മുടിപ്പിക്കുന്ന പണി മുടിപ്പള്ളി കൊണ്ടെന്കില്‍ അങ്ങനെ...
DeleteJefu JailafJan 31, 2012 01:41 PM
ReplyDeleteനാട്ടില്‍ ഫിത്ന ഉണ്ടാക്കിക്കൊണ്ട് എന്തിന്നാണ് ഇങ്ങനെ ഒരു പരിപാടി. ആ ഫിത്ന ഒഴിവാക്കുവാന്‍ പ്രവാചക കേശം എന്നാ വിഷയത്തില്‍ നിന്നും അവര്‍ക്ക് പിന്‍ മാറിക്കൂടെ. ഇനി ഇതില്‍ നിന്നും പിന്‍ മാറിയാല്‍ അത് അഭിമാനത്തിനു ക്ഷതം ആണ് എന്ന് വിശ്വസിക്കുന്നതാകും ഒരു പിന്‍മാറ്റത്തിന് തടസ്സമാകുന്നത്.
മുസ്ലിം ഐക്യത്തിന് വേണ്ടി ഞങ്ങള്‍ ത്യാഗം ചെയ്യുന്നു എന്ന പേരിലെങ്കിലും മാറി ചിന്തിക്കാന്‍ കഴിഞ്ഞാല്‍. അല്ഹമ്ദുലില്ലാഹ് എത്ര മനോഹരമായിരിക്കും. അതൊരു തോല്‍വി അല്ല, തെറ്റിദ്ധാരനകളില്‍ നിന്നും ജനങ്ങളെ തടയുന്ന ഒരു നന്മയല്ലേ. "അവസാന ശ്രമം മുടി കത്തിച്ചു നോക്കാം" എന്നാ അഭിപ്രായം പോലും എന്നാ തരം താഴ്ന്നതാണ്. ജന്മദിനം അങ്ങിനെയാണോ ആഘോഷിക്കേണ്ടി വരിക. അതെന്റെ ഹബീബിന്റെ മുടിയാനെങ്കില്‍... അതേറ്റവും വലിയ മര്യാദ കേടല്ലേ? മറിച്ചാണെങ്കില്‍ എന്റെ ഹബീബിനെ വില്പനച്ച്ചര്‍ക്കാക്കിയ ഏറ്റവും നീചമായ പ്രവര്‍ത്തിയും. പടച്ചവനെ നീ കാക്കണേ.. നിന്റെ ദേഷ്യം ഈ സമുദായത്തിന്റെ മേല്‍ ഇറക്കല്ലേ നാഥാ....
പ്രാര്‍ത്ഥനയോടെ...
അതെ നമുക്ക് പ്രാര്‍ത്ഥിക്കാം അല്ലെ
Deleteഇന്ന് കാണുന്ന മത സങ്കടനകള്‍ മുഴുവനും പുരോഹിതരില്‍ ഭൂരിഭാഗവും ആത്മീയതയെ വെവസായം ആക്കുകയാണ് ഇതില്‍ നിഷക ള ങ്കരായ വിശ്വാസികള്‍ ചൂഷണം ചെയ്യുപെടുകയാണ്
ReplyDeleteകേരളത്തില്‍ ഇന്ന് ഏറ്റവും നല്ല മാര്കറ്റ് ആത്മീയ വ്യവസായതിനാണ് .കാന്തപുരം ഉസ്താദ് ആണ് അതിന്റെ കേരളത്തിലെ അംബാസഡര്‍
Delete"..തൂറാന്‍ ഇരിക്കുമ്പോള്‍ ബിസ്കറ്റ് കടിക്കുന്ന കുട്ടിയോട് അയ്യേ തൂറുമ്പളാണോ ബിസ്കറ്റ് തിന്നുന്നത് എന്ന് ആരോ ചോദിച്ചത്രേ. ഉടന്‍ കുട്ടിയുടെ മറുപടി ഞാന്‍ വേണേല്‍ ഇതില്‍ കുത്തി തിന്നും ങ്ങക്കെന്താ എന്ന് പറഞ്ഞ പോലെയാണ് കാന്തപുരം. ആ കാന്തപുരത്തിനോടാ ഇവരുടെ കളി.."
ReplyDeleteഞാന്‍ ആരുടേയും ആളല്ല എന്നറിയിക്കട്ടെ ആദ്യം... മേലെ കോപ്പി ചെയ്ത പോലുള്ളവ വായിച്ചപ്പോള്‍ തോന്നിയ വികാരം കുറിയ്ക്കുന്നു.. അത്രമാത്രം..... എഴുതുമ്പോള്‍ അല്പം സഭ്യതയും പ്രതിപക്ഷ ബഹുമാനവും കാണിച്ചാല്‍ വായിക്കാന്‍ ഒരു സുഖമുണ്ടാവും സുഹൃത്തെ... എഴുതാന്‍ അറിയാവുന്ന നല്ല ഭാഷ ഇങ്ങിനെ വികലമാക്കുന്നതെന്തിനാണ്...?
ഞാന്‍ കൊടുത്ത ഉപമ അനുയോജ്യമായ ഇടത്ത് തന്നെയാണ് കൊടുത്തത്..അല്ലാഹു എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അത് കാന്തപുരം അറിഞ്ഞിട്ടുണ്ടാവും എന്ന് വരെ പ്രസംഗിക്കുന്ന കാലഘട്ടത്തില്‍ ഏറ്റവും അനുയോജ്യമായ ഉപമ തന്നെയാണ് മുകളില്‍ ചേര്‍ത്തത്.
Deleteഇത് ഹിജ്റ വര്ഷം 1434 ആകുന്നു ..
ReplyDeleteഇത്രയും കാലം ലോക മുസ്ലിം സമൂഹം അറിയാതെ കിടന്ന ഈ തിരുമുടി ഇപ്പൊ എവിടെ നിന്നും പൊന്തി വന്നതാ...?
എന്തെങ്കിലും ചോദിച്ചാല്‍ അതിനു തര്‍ക്കുത്തരം പറയാന്‍ അല്ലാതെ ശരിയായ തെളിവ് തരാന്‍ എന്താ അവര്‍ മടിക്കുന്നത്...?
ബുദ്ധി ഇല്ലാത്ത അവരോട് ജീവന്മരണ പോരാട്ടം നടത്താന്‍ ഇറങ്ങി തിരിച്ച മറ്റേ സുന്നികള്‍ക്കും ബുദ്ധി ഇല്ല...അത് വേറെ കഥ...
മുടി സൂക്ഷിക്കാന്‍ 40 കോടി മുടക്കി പള്ളി... യാത്ര ചെയ്യാന്‍ ലക്ഷ്വറി വണ്ടി..സമ്മേളനങ്ങള്‍ക്ക് ചിലവാകുന്നത് വേറെ...
ഇതും മതപണ്ഡിതന്‍...!!!
ഹാ .....മൌലൂതും സ്വലാതും ആഴ്ച തോറും നടക്കുന്നുണ്ടല്ലോ....
ഈ പണം ഒക്കെ എവടെ സൂക്ഷിക്കുന്നുവോ ആവോ...!!
എന്റെ കൂട്ടുകാരനോട് ഞാന്‍ ചോദിച്ചു....
നിന്റെ മതം ഏത്...? അവന്‍ സുന്നി ആണത്രേ !!! മറ്റേ സുന്നിയും മുജാഹിദും ജമാ-അത്തും എല്ലാം കള്ളന്മാരും ആണത്രേ...!!!!
അപ്പൊ ഈ ഭൂമിയില്‍ ഇസ്ലാം മതം ഇല്ലേ...?
ഹഹഹ....എന്റെ അറിവില്‍ മുസ്ലിം ഒന്നേ ഉള്ളു..
തിരുനബി (സ്വ_അ) നെ സ്വപ്നം കാണാന്‍ ഭാഗ്യം സിധിച്ചിട്ടുള്ളവനാണ് ഈ പാവം....പടച്ചവന്‍ ആണേ സത്യം ...
ഞാന്‍ കണ്ട തിരുനബിക്ക് മുടിയുടെ നീളം പണ്ട് മുതല്‍ക്കേ ഞാന്‍ കേട്ട് അറിവുള്ള പോലെ തന്നെ ചുമലിന്റെ ഒപ്പം വരെയോ അതിലും അല്പം താഴെയോ മാത്രേ ഉള്ളു....ഈ മുടിക്കെട്ടിനു നീളം പെണ്ണുങ്ങളുടെ മുടിയുടെ അത്രേം....!!
സത്യം ഒരു നാള്‍ പുറത്ത് വരും...
ഇന്ശാഅല്ലാഹ്.....
അതെ അനു റഹ്മാന്‍ ..ഇവര്‍ ഇങ്ങനെയൊക്കെയാണ് , ഇവരെ കണ്ടു ആരെങ്കിലും, ഇതാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിക്കുന്നുവെങ്കില്‍ നമ്മളും മറുപടി പറയേണ്ടി വരും..സത്യത്തിന്റെ പാത കാണിച്ചു കൊടുക്കാന്‍ നമ്മള്‍ രംഗത്ത് വരണം, നന്ദി വായനക്ക്
Deleteഎനിക്ക് പേര് മാറ്റിയത് ഇഷ്ട്ടപെട്ടില്ല ..... പരപ്പനാടന്‍ തന്നെ ആയിരുന്നു നല്ലത് ബാകി ബ്ലോഗ് വായിച്ചതിനു ശേഷം അറിയികാം എപ്പോള്‍ ടൈം എല്ലാ
ReplyDeleteപേര് മാറ്റിയിട്ടില്ല, ആനുകാലികങ്ങള്‍ക്ക് മാത്രമായി ഈ ബ്ലോഗില്‍ പോസ്റ്റിടും, കഥയും , കവിതയും, അനുഭവങ്ങളും ഒക്കെ പരപ്പനാടന്‍ ബ്ലോഗിലും കാണാം..എന്റെ ബ്ലോഗ് ലിസ്റ്റില്‍ രണ്ടും കാണാം..വീണ്ടും വരുമല്ലോ..
Deleteമുടി നീളം വെക്കുന്നു,വിരിയുന്നു, പക്ഷെ നരക്കുന്നില്ല അതെന്താണാവോ?ഇബ്ലീസിന്റെ പണി ഏറ്റെടുത്ത പൌരോഹിത്യ വര്‍ഗം ,ഇവര്‍ക്കൊന്നും ഖബറില്‍ കിടക്കെണ്ടേ?
ReplyDeleteഅത് ഇനിയും നീളം വെക്കും, കാന്തപുരം അതിനനുസരിച്ച് കൊഴുക്കുകയും ചെയ്യും..അല്ലാഹു കാക്കട്ടെ.
Deleteപരസ്പരം ചെളി വാരിയെറിയുന്ന ഈ ഏര്‍പ്പാട് നിര്‍ത്താന്‍ മത നേതാക്കള്‍ക്ക് കഴിയട്ടെ. മുസ്ളിം സമുദായത്തിന്‌റെ അഭിപ്രായ സമന്വയമാണ് വേണ്‌ടത് തമ്മില്‍ തല്ലല്ല... ഒരു മുജാഹിദ് പ്രവര്‍ത്തകന്‌റെ കാഴ്ചപ്പാടാണ് ലേഖനം മുഴുവന്‍.. :) ഷാജി മടവൂരാ, അതോ കെ എന്‍ എമ്മാ.. ഹിഹിഹി
ReplyDeleteവാഹ്തസിമൂ ബി ഹബ്ലില്ലാഹി ജമീഅന്‍ വലാ തഫറഖൂ ...അല്ലാഹുവിന്റെ പാശത്തെ നിങ്ങള്‍ മുറുകെ പിടിക്കുക, എങ്കില്‍ നിങ്ങള്‍ ഭിന്നിക്കുകയില്ല..(ഖുര്‍ ആന്‍) അല്ലാഹുവിന്റെ പാശത്തില്‍ നിന്നും അകന്നു, മറ്റു പലതിന്റെയും പിന്നാലെ പോയാല്‍ മുസ്ലിം സമൂഹവും ഭിന്നിക്കും..കാലം അത് തെളിയിക്കുന്നു. പിന്നെ ഞാന്‍ ഏതു പക്ഷത്തു എന്നത് ഇവിടെ വിഷയമല്ലല്ലോ..അത് വഴിയെ അറിഞ്ഞു കൊള്ളും. നന്ദി മൊഹീ വായനക്കും, അഭിപ്രായത്തിനും.
Deleteവളരെ നല്ല പോസ്റ്റ്,
ReplyDeleteസ്വന്തം മനസാക്ഷിയെപ്പോലും മാനിക്കാതെ കാന്തപുരം എന്ത് പറഞ്ഞാലും അത് അംഗീകരിക്കുന്ന നമ്മുടെ നാട്ടിലെ ഒരു വിഭാഗത്തെ പറ്റി ലജ്ജ തോനുന്നു. ദീനില്‍ ഒരു കാര്യം ഖുറാനും ഹദീസും നോക്കിയാണ് വിലയിരുത്തേണ്ടത് എന്നിരിക്കെ കാന്തപുരം എന്ത് പറയുന്നു എന്ന് നോക്കി വിലയിരുത്തുന്ന പണ്ഡിത വേഷധാരികളും ഇതിനു അല്ലാഹുവിന്റെ മുന്‍പില്‍ ഉത്തരം പറയേണ്ടി വരും.
അള്ളാഹു രക്ഷിക്കട്ടെ......
നന്ദി നല്ല അഭിപ്രായത്തിന്
Deleteകാന്തപുരം എന്ന 'വികാരം' സൃഷ്ടിക്കപ്പെട്ടപ്പോള്‍ അണികളില്‍ നിന്നും വിനഷ്ടമായത് വിചാര സാധ്യതകള്‍ ആയിരുന്നു. ഈ 'വിചാര നഷ്ട'മാണ് അഭിനവ പണ്ഡിതന്മാരുടെ ലാഭമായി മാറുന്നത്. നഷ്ടവും ലാഭവും വിപണനമേഖലയിലെ സംജ്ഞകളാണ്. ദീന്‍ കച്ചവടോപാധിയാക്കുമ്പോള്‍ ലാഭംകൊയ്യുക ഒരു 'മതവ്യാപാരി'യുടെ മിനിമം ആവശ്യങ്ങളില്‍ ഒന്നുമാത്രം.
ReplyDeleteകാശുകാണുമ്പോള്‍ കാശിക്കു പോകുന്ന സാംസ്കാരിക നായകര്‍! വോട്ടും, നോട്ടും നോക്കി നിലപാടുകളുടെ ഷെയ്പ് മാറ്റുന്ന രാഷ്ട്രീയക്കാര്‍!! മലയാളിയുടെ പ്രബുദ്ധത തീവ്ര പരിചരണ വിഭാഗത്തില്‍ വെണ്ടിലേറ്ററിലാണ്. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!
മലയാളിയുടെ പ്രബുദ്ധത തീവ്ര പരിചരണ വിഭാഗത്തില്‍ വെണ്ടിലേറ്ററിലാണ്. ഈ നിസ്സഹായതയിലാണ് എല്ലാ അന്ധവിശ്വാസങ്ങളും വിശ്വാസങ്ങളായി രൂപമാറ്റം പ്രാപിക്കുന്നത്.. നന്ദി നൌഷാദ് ഭായ് അഭിപ്രായത്തിന്
Deleteമുടി മാത്രമല്ലേ ഇപ്പോ കിട്ടിയുള്ളു..! നാളെ തലയോട്ടി വരെ എത്തില്ലന്നാരുകണ്ടു..?
ReplyDeleteനല്ല മാർക്കറ്റല്ലേ..!!
തുറന്നെഴുതാനുള്ള ഈ ചങ്കൂറ്റത്തിന് ആയിരമാശംസകൾ...!!
സസ്നേഹം പുലരി
കിട്ടിയ മുടി തന്നെ ചിലപ്പോള്‍ നബിയുടെതല്ല എന്ന് തെളിഞ്ഞാലും പള്ളി നില നില്‍ക്കണം , അതിനാണ് ശാരെ മുബാറക് മസ്ജിദ് എന്നത് മാറ്റി മസ്ജിദ് ആസാര്‍ എന്ന് നാമകരണം ചെയ്തത്. അതായത് തിരു ശേഷിപ്പുകളുടെ പള്ളി എന്നര്‍ത്ഥം, ആ സ്ഥിതിക്ക് നബിയുടെതെന്ന വ്യാജേന പലതും വരും.. കാത്തിരുന്നു കാണാം, നന്ദി വായനക്കും, അഭിപ്രായത്തിനും
Deleteനന്ദി പ്രാര്‍ത്ഥനക്കും, അഭിപ്രായത്തിനും
ReplyDeleteദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന് തന്നേയാ ഇതിന്റെ പിറകേ നടക്കുന്ന എല്ലാ ആൾക്കാരുടേയും വിചാരം. അതിനുവേണ്ടി ഇനി മുടിയല്ല എന്തു പണ്ടാരം കാണിക്കേണ്ടി വന്നാലും അവര് കാണിക്കും. ഇങ്ങനേയൊക്കെ ഇവിടെ നടക്കും എന്ന് മുൻ കൂട്ടിക്കണ്ടല്ലേ വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത് എന്ന് ഇപ്പോൾ ഞാൻ സംശയിക്കുന്നു,വിശ്വസിക്കുന്നു. ആശംസകൾ.
ReplyDeleteമുസ്ലിം സമുദായത്തിലെ നവോഥാന പ്രസ്ഥാനങ്ങള്‍ പിളര്‍ന്നു തമ്മില്‍ തല്ലാന്‍ തുടങ്ങിയതോടെയാണ് ഇത്തരം അനാചാരങ്ങളും , അന്ധവിശ്വാസങ്ങളും സമുദായത്തില്‍ വെരോടാന്‍ തുടങ്ങിയത്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഇസ്ലാമിക വിശ്വാസത്തെ പാടെ തള്ളിക്കളഞ്ഞു ആള്‍ ദൈവങ്ങളായി തടിച്ചു കൊഴുക്കുന്ന അഭിനവ ശൈഖുനമാരും, സ്വലാത്തു വീരന്മാരും പലപ്പോഴും ഇടതു പുരോഗമന സംഘടനകളുടെ തണലിലായിരുന്നു കേരളത്തില്‍ അക്രമങ്ങള്‍ വരെ നടത്തിയിരുന്നത് , നന്ദി മണ്ടൂസ്
Deleteഷാജിക്കാ ഈ തിരുമുടിക്കെതിരെ ശബ്ധിക്കുന്നവര്‍ക്കെല്ലാം ഒരൊറ്റ കുടക്കെഴില്‍ ഇരിക്കമെന്നു തോന്നുന്നു. കാരണം രണ്ടു പ്രമുഘാ മത സന്കടനയുടെ വക്തക്കള്‍ക്ക്, മുടിയുടെ ആധിക്കരികതയില്‍ മാത്രമേ തര്‍ക്കമുള്ളൂ.. അല്ലാതെ അത് ഒറിജിനല്‍ ആണെങ്കില്‍ ( മുടിയായാലും ,നഘമായാലും അതിട്ട വെള്ളം കുടിക്കുന്നത് (ചില വിഷയങ്ങളില്‍ പോരടിക്കുന്ന)രണ്ടു കൂട്ടര്‍ക്കും ബര്‍ക്കത്ത് തന്നെയാണ്.. അപ്പൊ ആരെയാണ് നാം വിമര്‍ശിക്കേണ്ടത്? ത്നകള്‍ എഴുതിയത് പോലെ ഈ മുടി ഇവിടെ ആദ്യം കിട്ടിയിരുന്നത് ഈ പറഞ്ഞ ഏതെന്കിലും രണ്ടു വിഭാഗതിനായിരുന്നെന്കില്‍...................,,,,,,,,...........?
ReplyDeleteകേരളത്തിലെ ഒരുമാതിരി എഴുത്തുകാര്‍ക്കും സാമ്സ്കാരികന്മാര്‍ക്കുമൊക്കെ നിക്ഷിപ്ത താല്പര്യമുണ്ട്.രാഷ്ട്രീയക്കാര്‍ക്ക് വോട്ടു വിട്ടു ഒരു കളിയുമില്ല.ഒന്നാന്തരം സെക്കുലര്‍ വാചാടോപങ്ങള്‍ തട്ടി വിടുന്ന നമ്മുടെ ആര്യാടന്‍ കാന്തപുരത്തിന്റെ മുടിയിക്കുരിച്ചു ക മ മിണ്ടിയോ?
ReplyDeleteതാത്പര്യം എന്തായാലും സ്പേട് നെ സ്പേട് എന്ന് വിളിക്കാനുള്ള ആര്‍ജ്ജവം പിണറായി കാണിച്ചു. കുഞ്ഞാലിക്കുട്ടിക്കോ, മുനീറിനോ ഇ ടി മുഹമ്മദ് ബഷീറിനോ ഇതിനു കഴിയാത്തതെന്താണ്? പരസ്യമായി പറയാന്‍. പിണറായി അടിച്ച ഗോള്‍ ഭേദിക്കുന്നത് കാന്തപുരത്തിന്റെ ഗോള്‍ വലയം മാത്രമല്ല, ലീഗിന്റെ കൂടിയാണ്. ലേഖനം വളരെ നന്നായി
ReplyDeleteമുസ്ലിം സമുദായത്തിന്റെ ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തെരുവിലേക്ക് വലിചിഴച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കാന്തപുരതിനാണ്. ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ബിംബാരാധനയെ അങ്ങേയറ്റം എതിര്‍ക്കുകയും ചെയ്യുന്ന ഇസ്ലാം മതത്തെ കേവലം ഒരു പിടി മുടിയുടെ പേരില്‍ പരിഹാസത്തിനു വിധേയമാക്കി കൊണ്ടിരിക്കുന്നു... മുടി കാത്തികണോ കത്തിക്കണ്ടേ എന്ന് അവകാശവാദം ഉന്നയിക്കാന്‍ രാഷ്ട്രീക്കാരും വഴിയെ പോകുന്നവരും എല്ലാം മുതിരാന്‍ തുടങ്ങിയിരിക്കുന്നു... ഇപ്പൊ കേരളത്തില്‍ ഇസ്ലാം മതമെന്നത് മറ്റു മതസ്ഥര്ക്കിടയില്‍ 'മുടിക്ക് വേണ്ടി അടിയുണ്ടാക്കുന്നവര്‍' എന്ന നിലയിലേക്ക് തരം താഴ്ത്ത പെട്ടിരിക്കുന്നു... ഇതിനു വഴിവെച്ച കാന്തപുരം ഒന്നോര്‍ക്കുക.. ഈ മുടിയുടെ പേര് പറഞ്ഞു ഒരു പക്ഷെ നിങ്ങള്‍ ഇവിടെ കോടികള്‍ ഉണ്ടാക്കിയേക്കാം... നാളെ അല്ലാഹുവിന്റെ കോടതില്‍ നിങ്ങളിതിനു മറുപടി പറയേണ്ടി വരും തീര്‍ച്ച ...... പാവനമായ ഒരു സംസ്കാരത്തെയും പവിത്രമായ ഒരു ആദര്‍ശതെയുമാണ് നിങ്ങള്‍ കരിവാരി തേക്കുന്നത് ...
ReplyDeleteവളരെ നന്നായിട്ടുണ്ട്.. അല്ലാഹു അനുഗ്രഹിക്കട്ടെ...
ReplyDelete"ഒറിജിനല്‍ മുടിക്ക് ബര്കതുണ്ട്" .... എന്ന് പറയുന്നതും "ഒറിജിനല്‍ ആണെങ്കില്‍ ബാര്‍ക്കതെടുക്കാം" എന്ന് പറയുന്നതും വ്യത്യാസമുണ്ട് ...ചരിത്രപരമായ പശ്ചാത്തലത്തില്‍ ...... അഥവാ നബി(സ)യുടെ ജീവിത കാലത്ത് അങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്...അഥവാ സ്വഹാബത് , അവിടുത്തെ മുടി അനുഗ്രഹീതമായി കണ്ടിരുന്നു... താബിഉകളും അങ്ങനെ തന്നെ...
ഇതിനര്‍ത്ഥം വ്യക്തി പൂജയെ നബി(സ) അംഗീകരിച്ചു എന്നല്ല .... അവിടുന്ന് വ്യക്തമായി പറഞ്ഞു ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ് അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണ്....
എന്നാല്‍ ഒരു സമൂഹത്തിന്റെ വ്യത്യസ്ത തട്ടിലുള്ളവര്‍ക്ക് സകലമാനം അല്ലാഹു അയച്ച പ്രവാചകന്‍ ..... അവിടുത്തേക്ക് ചില ശാരീരിക അനുഗ്രഹങ്ങളും ഉണ്ടായിട്ടുണ്ട്...അതില്‍ പെട്ടതാവം അവിടുത്തെ മുടി സ്വഹാബതിനു അനുഗ്രഹീതമായി അനുഭവപ്പെട്ടത്... അന്നത്തെ അറബികളുടെ സ്നേഹ പ്രകടനങ്ങളും മറ്റും സുവിചിതമാണ് ...
ആരാധനയുടെ ലവലേശം പോലും തന്നോട് ഉള്ളതായി അനുഭവപ്പെട്ടാല്‍ നബി(സ) മൌനം പാലിക്കാറില്ല..."അല്ലാഹുവും താങ്കളും ഉദേശിച്ചാല്‍" എന്ന് പറഞ്ഞ അനുചരനോട് ,, "അരുത്... അല്ലാഹു ഉദേശിച്ചാല്‍ പിന്നെ താങ്കള്‍ ഉദേശിച്ചാല്‍ എന്ന് പറയൂ" എന്ന് തിരുത്തി അവിടുന്ന്... "താങ്കളെ മുന്‍ നിര്‍ത്തി അല്ലാഹുവിനോടും അല്ലാഹുവിനെ മുന്‍ നിര്‍ത്തി താങ്കളോടും ചോദിക്കുന്നു".. എന്ന് പറഞ്ഞ അനുചരനെ ശക്തമായി ഗുണദോഷിച്ചു... അല്ലാഹുവിനു വേണ്ടി കോപിച്ചു എന്നിട്ട് അവിടുത്തെ... തിരു നാക്കില്‍ നിന്നും ലോകം മുഴുവന്‍ കേള്‍ക്കേണ്ട തൌഹീദിന്റെ മുത്ത് മണികള്‍ ഉതിര്‍ന്നു വീണു..." അല്ലാഹു ആരാണെന്നു നിനക്കറിയുമോ??? പ്രപഞ്ചം മുഴുവന്‍ അടക്കി ഭരിക്കുന്ന ... സര്‍വതും ഉടമപ്പെടുത്തിയ എല്ലാവരുടെയും ഉടമയും അവനല്ലാതതൊക്കെ അടിമകള്‍ മാത്രമായ തമ്പുരാന്‍... അവനോടുള്ള ഇബാദത്തില്‍ .. അവനു മാത്രമര്‍ഹിക്കുന്ന തേട്ടത്തില്‍, സ്നേഹത്തില്‍.. ഭയ ഭക്തിയില്‍ ഒരാള്‍ക്കും -പ്രവാചകന്‍ അടക്കം - ആര്‍ക്കും ഒന്നും അര്‍ഹിക്കുന്നില്ല എന്ന ഏക ദൈവാരാധനയുടെ ശക്തമായ ... കല്‍പ്പനകള്‍...
അത് കേട്ട് പഠിച്ച സ്വഹാബത് അവിടുത്തെ മുടി അനുഗ്രഹീതമായി കാണുന്നത്... അതിന്റേതായ പരിധികള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു...
പില്‍ക്കാലക്കാര്‍ക്ക് അത് കിട്ടിയിരുന്നുവെങ്കില്‍ ആരാധനാ സ്വഭാവം കടന്നു വന്നു അവര്‍ നശിക്കുമായിരുന്നു..... കാരണം സ്വഹാബതിനുണ്ടായിരുന്ന വിശ്വാസ സ്ഫുടത പില്‍ക്കാലക്കാര്‍ക്ക് ഉണ്ടാവില്ലല്ലോ... "നിങ്ങള്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല" , എന്ന് പറഞ്ഞത് സ്വഹാബതിനെ മാത്രം ഉദേഷിച്ചാണ് എന്നും , മൊത്തം ഉമ്മത്തിന്റെ കാര്യത്തില്‍ .." കട്ടുറുമ്പ് കറുത്ത വിരിപ്പില്‍ അരിച്ചു വരുന്ന പോലെ ശിര്‍ക്ക്(ബഹുദൈവാരാധന) കടന്നു വരുന്നത് സൂക്ഷിക്കണമെന്നും" തിരു നബി(സ) പറഞ്ഞുവെന്നു ഹദീസുകളെ മൊത്തത്തില്‍ പഠനം നടത്തി ഇബ്നു ഹജര്‍(റ) പറഞ്ഞത് നാം ഓര്‍ക്കുക...
അപ്പോള്‍ താബിഉകളുടെ കാലത്തോടെ അതെല്ലാം അവസാനിച്ചു... ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) വിന്റെ പക്കല്‍ അവസാനമായി ഉണ്ടായിരുന്ന തിരു കേശം അദേഹം വഫാതായപ്പോള്‍ മുന്‍ നിര്‍ദേശ പ്രകാരം കഫന്‍ പുടയോടൊപ്പം വെക്കുകയാണ് ചെയ്തത് .....
സത്യസന്ധമായി പഠനം നടത്തിയ എല്ലാ ഗവേഷകരും ഏകോപിച്ച അഭിപ്രായമാണിത്... നബി(സ) യുടെ ഒരു ശാരീരിക ശേഷിപ്പുകളും ലോകത്ത്നിലവിലില്ല.... . മുന്സമുധായങ്ങളില്‍ സംഭവിച്ച പോലെ ശാരീരിക ശേഷിപ്പുകളുടെ പിന്നാലെ പോയി പില്‍ക്കാലക്കാര്‍... മതത്തിന്റെ അതിരുകള്‍ ആക്രമിക്കാതിരിക്കാന്‍ അല്ലാഹു തന്നെ തന്റെ ഹിക്മത് കൊണ്ട് സംവിധാനിച്ചതാവണംഅത്.....
ഇനി യുള്ളത് നബി(സ) പറഞ്ഞത് പോലെ... "രണ്ടു കാര്യങ്ങള്‍ ഞാന്‍ വിട്ടേച്ചു പോകുന്നു... അവ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴി പിഴക്കില്ല , അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ സുന്നത്തും (ചര്യയും) ... അതെ അവിടുത്തെ തിരു സുന്നത്... ചര്യ അതാണ് ലോകാവസാനം വരെ നില നില്‍ക്കുന്ന വിശുദ്ദ ഖുര്‍ആനിന്റെ വിശദീകരണമായ ഹദീസുകള്‍ .... അത് തന്നെയാണ് യഥാര്‍ത്ഥ അഥറുകള്‍ തിരു ശേഷിപ്പുകള്‍.. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ..
http://fourhomes.blogspot.in/2012/05/blog-post_10.html
ReplyDeleteആത്മീയത അങ്ങാടിവാണിഭത്തിന് ഉപയോഗിക്കാനുറച്ചവർ ഏറ്റവും ലാഭംകൊയ്യാനുതകുന്ന വസ്തു തന്നെ വിൽപ്പനച്ചരക്കാക്കി പരസ്യം പൊടിപൊടിച്ചു. കച്ചവടവിജയത്തിന് എന്തുമാകാം എന്ന് ചിന്തിക്കുന്നവർക്ക് ഹറാമും ഹലാലും എന്ന വിവേചനങ്ങളില്ല. കപടമായ ആത്മീയപരിവേഷത്തിന്റെ "കാന്ത"വലയത്തിൽ കണ്ണ് മഞ്ഞളിച്ചവരിൽ തിരിച്ചറിവുണ്ടാക്കുക എന്നത് മുദായസ്നേഹികളിൽ അർപ്പിതമായ ഭാരിച്ച ചുമതലയാണ്. ഈ ലേഖനം ആ നിയോഗത്തിന് തുണ നിൽക്കുന്നു. സന്തോഷം അറിയിക്കട്ടെ.
ReplyDeleteഅന്ധവിശ്വാസം എന്നൊന്നുണ്ടോ? എല്ലാ വിശ്വാസങ്ങളിലും അന്ധമായ ചിലത് ഉള്ളതുകൊണ്ടല്ലേ അത് വിശ്വാസമാകുന്നത്?
ReplyDeleteമറ്റൊരു വിശ്വാസം സൂക്ഷിക്കുന്നവനെ പരിഹസിക്കുന്നത് എന്തിന്?
എല്ലാ വിശ്വാസങ്ങളിലും അന്ധമായ ചിലതുണ്ട്, അതൊക്കെയാണ് അന്ധ വിശ്വാസമെങ്കിൽ മാതാവ് കാണിച്ചു തന്ന ഒരറിവ് വെച്ച് പിതാവിൽ നമ്മൾ വിശ്വസിക്കുന്നു , അതും അന്ധമായി തന്നെ ... ഇതും അന്ധവിശ്വാസമാനെങ്കിൽ ഭൌതീക വാദികൾ തങ്ങളുടെ പിതൃ പരിശോധനക്ക് ഡി എൻ എ യെ ആശ്രയിക്കേണ്ടി വരും
Delete