![]() |
| വര കടപ്പാട് : അഫ്സല്‍ മിഖ്ദാദ് |
കാന്തപുരം ഉസ്താദ് അര്‍ദ്ധരാത്രി എഴുന്നേറ്റു നിന്ന് ഇപ്പോള്‍ പകലാണ് എന്ന് പറഞ്ഞാല്‍ അത് അതെ പടി വിശ്വസിക്കണം എന്നാണു ഏതോ കിതാബിലുള്ളത്. സാക്ഷാല്‍ ഉടയ തമ്പുരാന്‍ പോലും ഈ കാന്തപുരത്തോട് ചോദിച്ചു മാത്രമേ എല്ലാ കാര്യങ്ങളും തീരുമാനിക്കൂ എന്നും അതെ കിത്താബില്‍ കാണാവുന്നതാണ് (നഊദ് ബില്ലാഹ്).. കാന്തപുരമോ, കാന്തപുരത്തിന്റെ ചോറ്റുപട്ടാളമോ എന്ത് പറഞ്ഞാലും ഉടനെ അല്ലാഹു അക്ബര്‍ പറയാനും ഈ കിത്താബ് സമുദായത്തോട് ആഹ്വാനം ചെയ്യുന്നു.. സാധാരണ പള്ളി ദര്സുകളില്‍ ഓതുന്ന ഫതഹുല്‍ മുഹീനിലോ, ഉമ്ദയിലോ, പത്തുകിത്താബിലോ ഒന്നും ഈ വക ഏടുകള്‍ കാണാന്‍ വകയില്ല, ഇതൊക്കെ കാണാനും, കേള്‍ക്കാനും ഒക്കെ 'കാന്തപുരം' എന്ന കോഴ്സ് പാസ്സാകണം. ഈ കോഴ്സ് പാസ്സായാല്‍ പിന്നെ എന്തും സ്വപ്നം കാണാനും, എന്തും വിളിച്ചു പറയാനും കഴിയും..ഒരെന്ട്രന്സുമില്ലാതെ പ്രവേശനം ലഭിക്കുന്ന ഏക സ്വാശ്രയ കോഴ്സുമാണിത്. ആത്മീയ വ്യവസായത്തിന് വളക്കൂറുള്ള കേരളീയ മണ്ണില്‍ ഈ കോഴ്സ് സര്‍ക്കാര്‍ അംഗീകൃത കോഴ്സായി അംഗീകരിച്ചാലും അത്ഭുതപ്പെടാനില്ല, എ കെ ജി ഭവനിലും, ഇന്ദിരാ ഭവനിലും മാത്രമല്ല അങ്ങ് ബി ജെ പിയുടെ ഭരണത്തില്‍ പോലും സ്വാധീനിക്കാന്‍ മാത്രം കാന്ത ശക്തിയുണ്ട് ഈ കോഴ്സിനു.
ഐ എസ് ഐ മാര്‍ക്ക് പേരിലല്ല പൈപ്പില്‍ തന്നെയുണ്ട് എന്ന പരസ്യം പോലെയാണ് കാന്തപുരം, കാന്തപുരത്തിന്റെ കാന്തശക്തി തന്നെ ആ പേരിലാണ്, ആ പേരുള്ളിടത്തോളം കാലം ആ കാന്തവലയത്തിനുള്ളില്‍ അഭയം പ്രാപിച്ചവരുടെ രോമം പോലും തൊടാന്‍ ഒരു മുന്നണിക്കുമാവില്ല, എന്നിട്ടല്ലേ മുടി.. പ്രമാദമായ ഒട്ടേറെ കേസുകളില്‍ അന്വേഷണം ചെന്നെത്തിയത് കാരന്തൂരിലെ കാടിനുള്ളിലേക്കായിരുന്നല്ലോ, എന്നിട്ടും സുന്നീപുലികള്‍ എത്ര സുന്ദരമായാണ് രക്ഷപ്പെട്ടത്, സ്വന്തം തടി കേടാകാതെ നോക്കാനും, എതിരാളികളുടെ തടി കേടാക്കാനുമായിരുന്നല്ലോ അന്ന് പുലികള്‍ നാട്ടിലേക്ക് ഇറങ്ങിയത്. തടിയും, മുടിയും, ഏതു കൊടിയും ഒക്കെ
വേഗം ആകര്ഷിക്കുന്ന ഒരു കാന്തിക വലയം കാന്തപുരം ഉസ്താദിന്റെ തടിക്കു
ചുറ്റുമുണ്ട്. അതുള്ളിടത്തോളം കാലം കാരന്തൂരിലെ മര്‍ക്കസില്‍ അത്താഴം മുടങ്ങില്ല. കാന്തപുരത്തിന് ലോക ഇസ്ലാമിക രാജ്യങ്ങളില്‍ വരെ നീണ്ടു കിടക്കുന്ന പേരും പ്രശസ്തിയും കാണുമ്പോള്‍ ചേളാരിയിലെ ചില നീര്‍ക്കോലികള്‍ക്ക് അത്താഴം മുടക്കാന്‍ തോന്നുന്നത് സ്വാഭാവികം മാത്രം. ഒ.രാജഗോപാലിനെ വലയില്‍ വീഴ്ത്താനും, പാണക്കാട് തങ്ങളില്‍ നിന്ന് മുടിപ്പള്ളിക്ക് സംഭാവന പിരിക്കാനും, ലീഗ് നേതാക്കളെ പോലും മര്‍ക്കസിലേക്ക് ആനയിക്കാനും തൊലിക്കട്ടിയുള്ള ശൈഖുന ഖമറുല്‍ഉലമ ഖസ്രജിയെ ചാക്കിലാക്കിയപ്പോളാണ് മുടിവെള്ളം വിറ്റു നടന്നിരുന്ന പലരും ഞെട്ടിയുണര്‍ന്നത്.
തങ്ങള്‍ക്കു കിട്ടാത്ത മുടി പുളിക്കും എന്നതിനാല്‍ കാന്തപുരത്തിന്റെ കയ്യിലെ മുടി കത്തിച്ചു നോക്കാന്‍ തീക്കൊള്ളിയുമായി നടക്കുകയാണ് ഈ കെ സുന്നികള്‍ .അതിനു വേണ്ടി അവര്‍ നടത്തുന്ന ഓരോ ഉടായിപ്പുകള്‍ കാണുമ്പോള്‍ കാന്തപുരം ഉസ്താദിന്റെ മുട്ട് വിറച്ചു മൂത്രമൊലിക്കും എന്നാവും ഈ പാവങ്ങള്‍ ധരിച്ചിട്ടുണ്ടാവുക. തൂറാന്‍ ഇരിക്കുമ്പോള്‍ ബിസ്കറ്റ് കടിക്കുന്ന കുട്ടിയോട് അയ്യേ
തൂറുമ്പളാണോ ബിസ്കറ്റ് തിന്നുന്നത് എന്ന് ആരോ ചോദിച്ചത്രേ. ഉടന്‍
കുട്ടിയുടെ മറുപടി ഞാന്‍ വേണേല്‍ ഇതില്‍ കുത്തി തിന്നും ങ്ങക്കെന്താ എന്ന് പറഞ്ഞ പോലെയാണ് കാന്തപുരം. ആ കാന്തപുരത്തിനോടാ ഇവരുടെ കളി...ഇക്കണക്കിനു പോയാല്‍ കാന്തപുരം വേണമെങ്കില്‍ ആ മുടി കഴുകിയ വെള്ളം പൈപ്പ് ലൈനുകള്‍ വഴി കുറ്റ്യാടിയിലെ സിറാജുല്‍ ഹുദായിലേക്കും, കാസര്‍കോട്ടെ സഅദിയ്യയിലെക്കും, ഒതുക്കുങ്ങലെ ഇഹയാഉ സുന്നയിലെക്കും ഒക്കെ പമ്പ് ചെയ്യാനും തുടങ്ങും. കാന്തപുരം മുടിവെള്ള പദ്ധതിയെന്ന് അതിനു പേരിടുകയും ചെയ്യും. ഞമ്മളെ മുടി, ഞമ്മളെ ബെള്ളം ങ്ങക്കെന്താ കൊണ്ഗ്രസ്സെ...
'പടച്ചോന്‍ വരെ എന്തെങ്കിലും ചെയ്യാന്‍ പോകുന്നെങ്കില്‍ അതാദ്യം കാന്തപുരം അറിഞ്ഞിട്ടുണ്ടാകും' (നഊദ് ബില്ലാഹ്) എന്ന സ്ഥിതിക്ക് നബിക്ക് കിട്ടാത്ത പദവിയാണ് കാന്തപുരത്തിന് കൈവന്നിരിക്കുന്നത്, അത് കൊണ്ട് തന്നെ നബിയെക്കാളും, നബിയുടെ മുടിയെക്കാളും മഹത്വം കാന്തപുരത്തിനും, കാന്തപുരത്തിന്റെ മുടിക്കുമാണ്. നബിയുടെ മുടിയില്‍ ഈച്ചയിരിക്കില്ലെന്നതും, അത് തീ പിടിക്കില്ലെന്നതുമാണ് മഹത്വമെങ്കില്‍ , കാന്തപുരത്തിന്റെ മുടിയിലും, താടിയിലും ഈച്ചകള്‍ ആര്‍ത്തലച്ചു വരും(തെരഞ്ഞെടുപ്പു കാലത്ത്), അതിനു തീ കൊടുക്കാന്‍ പോയാല്‍ , പോയവര്‍ ആളിക്കത്തും എന്നതുമാണ് മഹത്വം.
മേലെ ചേളാരി നാഷണല്‍ ഹൈവേയിലാണ് എങ്കിലും സമസ്താലയത്തില്‍ വഹുയ് വരാന്‍ ലേശം സമയമെടുക്കും എന്നാണല്ലോ. നബിയുടെ മുടി വെച്ച് പണം പിടുങ്ങുന്ന പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ മുജാഹിദ് പണ്ഡിതന്‍മാര്‍ രംഗത്തു വരുമ്പോള്‍ ചെളാരിയില്‍ നിന്നും നോട്ടു തയ്യാറാക്കി പ്രസംഗിക്കാന്‍ പോകുന്ന ഖാസിമി ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപത്തഞ്ചു മില്ലി വെച്ച് മുടി വെള്ളം വില്‍ക്കുന്ന തെരക്കിലായിരുന്നു. അവസാനം തങ്ങളുടെ മൂക്കിനു താഴെ നാല്‍പ്പതു കോടി മുടക്കി കാന്തപുരം തിരുമുടി സൂക്ഷിക്കാന്‍ ഒരു പള്ളി തന്നെ പണിയുന്നു എന്നറിഞ്ഞതോടെ ഇവരുടെ ചോറ്റിലും, കഞ്ഞിയിലും ഒക്കെ മുടി കുടുങ്ങാന്‍ തുടങ്ങി. പിന്നെ ഓടുന്ന മോയ്ല്യെര്‍ക്ക് ഒരു മുഴം മുമ്പേ ഇറങ്ങിപ്പുറപ്പെടുകായായിരുന്നു ഇവര്‍ . കേരളത്തില്‍ ഏതു ഭരണം വന്നാലും കാരന്തൂരിലെ അടുപ്പില്‍ നിന്നും പുകയുയരുന്നു എന്നതില്‍ കവിഞ്ഞു മറ്റൊരു ആവലാതിയും ഇക്കൂട്ടര്‍ക്കില്ല.
ആധാരം വരെ പണയപ്പെടുത്തി തുടങ്ങിയ മെഡിക്കല്‍ കോളേജു അവസാനം പള്ളീലച്ചന്മാര്‍ക്ക് കച്ചവടം ചെയ്തയാളാണ് കാന്തപുരം. അത് കൊണ്ട് തന്നെ ഉസ്താദിനെ മുടിക്കച്ചവടം ആരും പഠിപ്പിക്കുകയും വേണ്ട. ഇതിനു മുമ്പ് പല തടിക്കച്ചവടം ചെയ്ത പാരമ്പര്യവുമുണ്ട്. ഇത്രയോക്കെയാവുംപോള്‍ കാന്തപുരത്തിനും കിട്ടേണ്ടേ ഒരവാര്‍ഡ്.. കെടക്കട്ടെ ഒരു എക്സലന്‍സി അവാര്‍ഡ് അല്ലെ.. അതും ഒരൊന്നൊന്നര ബിസിനസ് എക്സലന്‍സി അവാര്‍ഡു.'കേരളത്തിന്റെ വ്യാവസായിക പുരോഗതിയില്‍ ജാറങ്ങളുടെ പങ്കു' എന്ന വിഷയത്തില്‍ ഒരുഗ്രന്‍ ഗ്ലോബല്‍ മീറ്റും വേണമെങ്കില്‍ ഈ അവാര്‍ഡ്ദാനത്തോടൊപ്പം നടത്താമായിരുന്നു. ഊരും പേരുമറിയാത്ത പല അനാഥ തടികളും ഏറ്റെടുത്തു ജാറം കെട്ടിപ്പൊക്കുന്ന മാന്ത്രിക വിദ്യകള്‍ സമസ്തക്കറിയുന്ന പോലെ കാന്തപുരത്തിനുമറിയാമല്ലോ. മുതലക്കുട്ടിയെ ആരും നീന്താന്‍ പഠിപ്പിക്കെണ്ടല്ലോ...
നോമ്പിനു പോലും പകല്‍ ബീഡിയും വലിച്ചു നടക്കുക, നമസ്കരിക്കാതിരിക്കുക, കുളിക്കാതിരിക്കുക, നീണ്ട താടി, ജഡ കുത്തിയ മുടി, ഇതൊക്കെയായിരുന്നു പണ്ട് അവുലിയപ്പാപ്പ ആകാനായി നിശ്ചയിച്ചിരുന്ന യോഗ്യതകള്‍ എങ്കില്‍ സുന്നത്ത് കഴിക്കാതിരിക്കുക എന്നത് കൂടി കാന്തപുരം അതില്‍ കൂട്ടിച്ചേര്‍ത്തു എന്ന് മാത്രം. അങ്ങനെ, ഓച്ചിറയില്‍ അനാഥമായി റോഡരുകില്‍ കിടന്ന തമിഴ്നാട്ടുകാരനായ കുപ്പസ്വാമിയുടെ ജഡം കാന്തപുരത്തിന്റെ കോഴ്സിനു ചേര്‍ന്ന ചില ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. അവര്‍ ആ ജഡത്തെ ഓച്ചിറ ഉപ്പാപ്പയാക്കി ആദരിച്ചു, ഖബറടക്കി...ജാറവും കെട്ടി. പിന്നെ ആള് കൂടാന്‍ തുടങ്ങി, ജാറം മൂടാനും തുടങ്ങി, കച്ചോടം തകൃതിയായി.. ഒരു നാള്‍ ഞാനും സമസ്തയെ പോലെ വളരും വലുതാകും എന്ന് കാന്തപുരവും, ചോറ്റുപട്ടാളവും പാടാനും തുടങ്ങി..
ജാറങ്ങളിലെ വരുമാനം കൊണ്ട് പ്രസ്ഥാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്ന തെരക്കിനിടയിലായിരുന്നു അന്ന് സമസ്ത. അപ്പോഴും മേല്‍ പറഞ്ഞ പുരോഗമന പ്രസ്ഥാനങ്ങള്‍ സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും എതിരെ ഒറ്റയാള്‍ പോരാട്ടത്തിലായിരുന്നു.പലപ്പോഴും അവരോടു ഏറ്റുമുട്ടാന്‍ വന്നത് കാന്തപുരത്തിന്റെ കോഴ്സ് പാസ്സായ സഖാഫികുട്ടികളും, അഹ്സനിക്കുട്ടികളുമായിരുന്നു.സമസ്തയുടെയോ, ജമാഅത്തെ ഇസ്ലാമിയുടെയോ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടു പിടിക്കാന്‍. കല്ലെറിഞ്ഞും, സ്റ്റേജു കയ്യേറിയും,നായിക്കുരണപ്പൊടി വിതറിയും, ഊര് വിലക്കിയും പലപ്പോഴും പുലികള്‍ താണ്ഡവമാടിയപ്പോള്‍ ആരും ശബ്ദിക്കാനുണ്ടായിരുന്നില്ല. ബിരിയാണി വിളമ്പാന്‍ സമയമായപ്പോള്‍ മൂത്താപ്പയും വന്നു എന്ന് പറഞ്ഞത് പോലെ അവസാനം പിണറായിയും വന്നു ഉസ്താദിനെതിരെ. സമുദായത്തിന്റെ കുളം കലക്കിയാല്‍ മീനിനെ കിട്ടുമെന്ന് സഖാക്കള്‍ക്ക് പണ്ടേ അറിയാം..വെക്കെടാ വെടി നടക്കെടാ വടക്കോട്ട് എന്നാണു എ കെ ജി ഭവനില്‍ നിന്നുമുള്ള പുതിയ ആഹ്വാനം.
![]() |
| വര കടപ്പാട്: അഫ്സല്‍ മിഖ്ദാദ് |
പുലികളായി വന്നു എതിരാളികളുടെ സമ്മേളന സ്ഥലത്ത് വര്ഗീയവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റര്‍
ഒട്ടിച്ചും, ആസ്ഥാനത് ബോംബു പൊട്ടിച്ചും, കൊന്നൊടുക്കിയും, കൊല വിളിച്ചും പേകൂത്തു നടത്തിയവര്‍ ഇന്നും തുടരുന്നുണ്ട് തീക്കളി, അങ്ങ് അനന്തപുരിയില്‍ അധികാരി വര്‍ഗ്ഗത്തിന്റെ മൂക്കിനു താഴെ ഭീമാപള്ളിയില്‍ ഇരുപത്തിയേഴു മുജാഹിദ് കുടുംബങ്ങള്‍ ഊരുവിലക്ക് നേരിട്ടിട്ടും ആരും കാന്തപുരത്തിന്റെ 'മാനവികത'യെ തൊട്ടുണര്‍ത്താന്‍ പോയില്ല. കിനാലൂരില്‍ കിട്ടിയ അടിക്കു പത്തു കോളം വാര്‍ത്ത നിരത്തിയവര്‍ പോലും ഈ മനുഷ്യാവകാശ പ്രശ്നത്തിന് നേരെ കണ്ണ് പായിച്ചില്ല. അന്ന് ഗ്യാലറിയില്‍ ഇരുന്നു കളി കാണുകയായിരുന്ന പലരും ഇന്ന് കാന്തപുരത്തിനും, മുടിക്കും പിന്നാലെ വടിയുമായി ഓടുകയാണ്. കൈ നനയാതെ രണ്ടു മീനിനെ കിട്ടിയാലോ...
'സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും, പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും അവരെ തടയുകയും ചെയ്യുന്നു' (വിശുദ്ധ ഖുര്‍ആന്‍)
ശിഷ്ടം : >> ധൈര്യത്തോടെ മുന്നോട്ടു വന്നു കേരള നദുവത്തുല്‍ മുജാഹിദീനാണ് ഈ മുടിപ്രശ്നം ഇത്ര വലിയ ഇഷ്യു ആകിയത്, അവര്‍ അതിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. പിന്നീട് സമസ്ത അതൊരു പ്രശ്നമായി ഏറ്റെടുത്തത് അവര്‍ തമ്മിലുള്ള വെറും കണക്കു തീര്‍ക്കാന്‍ മാത്രമാണ്..അത് സമസ്തയുടെ കയ്യിലാണ് ആദ്യം കിട്ടിയിരുന്നതെങ്കില്‍ ആ നിലക്കുള്ള എഴുന്നള്ളിക്കലിലോ, വിശുദ്ധി കാണുന്നതിലോ അവര്‍ ഒരു തെറ്റും കാണില്ലായിരുന്നു..ഒ അബ്ദുള്ള <<
ചാനല്‍ പെണ്ണുങ്ങളോട് കൊളിനോസു ചിരിയും ചിരിച്ചു ഫൈസിമാരും, സോളിക്കുട്ടികളും ടെലിവിഷന് മുന്നിലാണ്. തെരുവില്‍ തല്ലു കൊള്ളുന്നത് അപ്പോഴും സമുദായത്തിന്റെ ചെണ്ടകള്‍ തന്നെ. ഭൗതീക നേട്ടങ്ങളോ ഈ മാരാന്മാര്‍ക്കും..നടക്കട്ടെ.
ചാനല്‍ പെണ്ണുങ്ങളോട് കൊളിനോസു ചിരിയും ചിരിച്ചു ഫൈസിമാരും, സോളിക്കുട്ടികളും ടെലിവിഷന് മുന്നിലാണ്. തെരുവില്‍ തല്ലു കൊള്ളുന്നത് അപ്പോഴും സമുദായത്തിന്റെ ചെണ്ടകള്‍ തന്നെ. ഭൗതീക നേട്ടങ്ങളോ ഈ മാരാന്മാര്‍ക്കും..നടക്കട്ടെ.
സല്യുട്ട് ഓ അബ്ദുള്ള സാഹിബ്...സല്യുട്ട്




