ഫെയ്സ്ബുക്കാകുന്ന കടലിനുള്ളിക്ക്
ബലയെറിയുന്ന ശൈഖുനാ..
പേജില്‍ ബന്നൊരു ലൈക്കടിക്കുമ്പം
ഒരു നറുക്കിനു ചേര്‍ക്കണേ...
വേറെയാണ് വിചാരമെങ്കില്
വേഗം തിരുമുടി പോസ്റ്റണേ...പിന്നെ
നേരെ കാലത്തെ ണീറ്റു ഞമ്മളാ
മുടിയും ലൈക്കി തുടങ്ങണേ..
(ഫെയ്സ്ബുക്കാകുന്ന ...)
ചട്ടി , പ്ലേറ്റതിലേറെ കൌതുകമുള്ള
തെല്ലാം കാക്കുവാന്‍..
പള്ളി പണിയാനെരിയും വെയിലത്ത്
കൈലും കുത്തി നടക്കണോ..
(ഫെയ്സ്ബുക്കാകുന്ന ...)
സുക്കറണ്ണന്റെ കനിവിനാല്‍
ഞമ്മ ശൈഖിന് പേജ് നിറക്കണേ ...
മുടികലക്കിയ ബെള്ളം കൊണ്ടൊരു
കവറ് കൊടുത്തത് കാക്കണേ..
(ഫെയ്സ്ബുക്കാകുന്ന ...)
ലൈക്കടിച്ചവരൊക്കെയും വരി
ചേര്‍ന്ന് നേരെ നടക്കണേ..
സ്വര്‍ഗം കേറേണ്ട കൌണ്ടറില്‍ ശൈഖ്
ടിക്കറ്റും കാത്തു നില്ക്കുമേ...
(ഫെയ്സ്ബുക്കാകുന്ന ...)
ലൈക്കടിക്കാതെ മാറി നിക്കണ
പുത്തന്‍ വാദികളൊക്കെയും
ഉഗ്ര ജാതിയില്‍ വൈറസേറ്റതാ
പേജും പൂട്ടി നടക്ക്ണ്...
(ഫെയ്സ്ബുക്കാകുന്ന ...)
ബെക്കം ബന്നവര്‍ ലൈക്കടി
ച്ചെന്റെ പേജ് തിക്കുമ്പം സുക്കറെ...
ബേറെ ശൈക്കിന്റെം പേജ് കാണിച്ചു
ലൈക്ക് നല്ലോണം കാക്കണേ ...
(ഫെയ്സ്ബുക്കാകുന്ന ...)
ഓര്‍മ്മ : ശൈഖുന ക്ഷീണിതനാണ്, ശൈഖുന ക്ഷീണിതനാണ്...പകരം പേരോടിനെ മുത്തിക്കോളൂ ....
അന്റെ പോസ്റ്റു ബായിച്ച് ഞമ്മള്
ReplyDeleteചിരിച്ചു ചിരിച്ചു മരിക്കുമേ
Haha ha
DeleteHahaha
ReplyDeleteVery funny and sarcastic
But it is true
നന്ദിയുണ്ട്
Deleteലൈക്കി
ReplyDeleteസ്വാഗതം
Deleteതലയ്ക്കു നല്ലൊരു കിഴുക്കു കിട്ടിയത് പോല്‍...rr
ReplyDeleteശൈഖുനയോടാ കളി അല്ലെ... ബ്ലോഗ് പൂട്ടിപ്പോകാതിരിക്കാന്‍ ഒരു മന്ത്രം ഊതിക്കെട്ടുന്നത് നല്ലതാ ശാജിക്കാ.
ReplyDelete